For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  Aarya: എങ്കെ വീട്ടു മാപ്പിളൈ അമേരിക്കൻ റിയാലിറ്റി ഷോ, എങ്കിൽ പറ്റിപ്പ് തന്നെ!! സത്യാവസ്ഥ ഇങ്ങനെ

  |

  സംഗീതം, ഡാൻസ്, അഭിനയം, കോമഡി എന്നീവയുടെ റിയാലിറ്റി ഷോകൾ നമ്മൾ പ്രേക്ഷകർക്ക് സുപരിചിതമാണ്. എന്നാൽ വധുവിനെ കണ്ടെത്തുന്നതിനായിട്ടുള്ള റിയാലിറ്റി ഷോ അധികം ആർക്കും കേട്ട് കേൾവി പോലും ഉണ്ടാകാൻ സാധ്യതയില്ല. പണ്ടത്തെ കഥകളിൽ സ്വയംവരത്തെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും വധുവിനെ കണ്ടെത്തുന്നനുള്ള റിയാലിറ്റി ഷോ ഇന്ത്യയിൽ ആദ്യമായിട്ടായിരിക്കും. ആര്യയ്ക്ക് വധുവിനെ കണ്ടെത്തുന്ന റിയാലിറ്റി ഷോയായ എങ്ക ലീട്ടു മാപ്പിളൈ ഏകദേശം അവസാന ഘട്ടത്തിൽ എത്തി നിൽക്കുകയാണ്. ഇനി വധുവാര് എന്ന ചോദ്യത്തിനു മാത്രം ഉത്തരം ലഭിച്ചാൽ മതിയാകും.

  വിവാഹത്തിനൊരുങ്ങി പെൺകുട്ടികൾ, വധുവിനെ തിര‍ഞ്ഞെടുക്കാനാവില്ലെന്ന് ആര്യ,ഗ്രാന്റ് ഫിനാലെയിൽ ഉണ്ടായത്

  ഇന്ത്യൻ പ്രേക്ഷകർക്ക് കേട്ട് കേൾവി പോലുമില്ലാത്ത ഈ റിയാലിറ്റി ഷോയുടെ വരവ് അങ്ങ് അമേരിക്കയിൽ നിന്നായിരുന്നു. 16 വർഷങ്ങൾക്കു മുൻപ് അമേരിക്കൻ ടെലിവിഷൻ ചാനൽ അവതരിപ്പിച്ച ഒരു പരിപാടിയായിരുന്നു ഇത്. അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കളേഴ്സ് തമിഴ് ടിവി ഇങ്ങനെയാരു റിയാലിറ്റി ഷോ ആരംഭിച്ചത്.

  sri: ആണുങ്ങൾക്ക് അവളെ ഭയമാണ്!! ശ്രീയെ കുറിച്ച് രാം ഗോപാല്‍ വര്‍മയ്ക്ക് ചിലത് പറയാനുണ്ട്

   ഭ ബാച്ചിലർ

  ഭ ബാച്ചിലർ

  ദ ബാച്ചിലറിന് എങ്ക വീട്ടു മാപ്പിളൈയുമായി ചെറിയ സാമ്യതയുണ്ട്. ഷോയിലൂടെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നത് ദ ബാച്ചിലർ റിയാലിറ്റി ഷോ. സുന്ദരനായ ഒരു ത ചെറുപ്പാക്കാരന്റെ ജീവിത പങ്കാളിയാകാൻ പെൺകുട്ടികൾ മത്സരിക്കുന്നു. ആഴ്ച്ചയിലൊരിക്കലായിരുന്നു ഈ ഷോയുടോയും എലിമിനേഷൻ. ഇതു ആര്യയുടെ റിയാലിറ്റി ഷോയുമായി സാമ്യമുള്ളതാണ്.

   വിവാഹതിരായത് രണ്ടു പേർ

  വിവാഹതിരായത് രണ്ടു പേർ

  ദ് ബാച്ചിലറിന്റെ 22 എപ്പിസോഡുകളാണ് പുറത്തു വന്നത്. പക്ഷെ അതിൽ വിവാഹം കഴിച്ചത് രണ്ടു പേർ മാത്രമാണ്. എന്നാൽ അക്കാര്യത്തിൽ ആര്യയുടെ റിയാലിറ്റി ഷോയുമായി വ്യത്യാസം പുലർത്തുന്നുണ്ട്. കൂടാതെ ബോളിവുഡ് താരം മല്ലിക ഷെരാവത്തിനെ പ്രധാന ആധാരമാക്കി ബാച്ചിളറിന്റെ ഹിന്ദി പതിപ്പ് പുറത്തു എത്തിയിരുന്നു. പിന്നീട് ഈ ഷോയെ കുറിച്ചുള്ള പ്രതികരിച്ച് താരം തന്നെ രംഗത്തെത്തിയിരുന്നു. മേരെ ഖായലോണ്‍ കി മല്ലിക എന്ന ഈ ഷോയിലൂടെ താൻ ആർക്കും വിവാഹവാഗ്ദാനം നൽകിയിട്ടില്ലെന്നും താരം പറഞ്ഞിരുന്നു.

    ഷോയിൽ കരാറുകൾ

  ഷോയിൽ കരാറുകൾ

  ഇത് സാധാരണ ഒരു റിയാലിറ്റി ഷോകളെക്കാലും അൽപം വ്യത്യാസമാണ്. മത്സരാഥികളും ഷോയുടെ അണിയറ പ്രവർത്തകരും തമ്മിൽ ചില കാരാറുകളിൽ ഏർപ്പെടാറുണ്ടത്രേ. ഷോയെ സംബന്ധിക്കുന്ന സത്യങ്ങൾ പുറം ലോകത്ത് വെളിപ്പെടുത്തരുതെന്നാണ് ഇതിലെ പ്രധാന വ്യവസ്ഥത. അതിൽ ഇത്തരം റിയാലിറ്റി ഷോയുടെ പിന്നാമ്പുറ കാഴ്ചകൾ കാണികൾക്ക് അവ്യക്തമാണ്.

   അബർനദിയുടെ വെളിപ്പെടുത്തൽ

  അബർനദിയുടെ വെളിപ്പെടുത്തൽ

  ആര്യയുടെ റിയാലിറ്റി ഷോയായ എങ്ക വീട്ടു മാപ്പിളൈയിലും ഇത്തരത്തിലുള്ള ചില കരാറുകൾ ഉണ്ടായിരുന്നു , മത്സരാഥിയായ അബർനദിാണ് ഇക്കാര്യം വെള്ളിപ്പെടുത്തിയത്. പരിപാടിയുമായി ബന്ധപ്പെട്ട് തനിയ്ക്ക് ചില കാര്യങ്ങൾ പറാനുണ്ടെന്നും അതിനായി ഷോ അവസാനിക്കും വരെ കാത്തിരിക്കണമെന്നും ഇവർ പറഞ്ഞിരുന്നു. ഷോയുമായി ബന്ധപ്പെട്ട് ചില നിബന്ധനകളുണ്ട്. അതിനാൽ തന്നെ വീഡിയോ ഒന്നും തന്നെ പുറത്തു വിടാൻ പറ്റില്ലെന്നും അബർനദി പറഞ്ഞിരുന്നു. കൂടാതെ ഷോയിൽ സ്ക്രിപ്റ്റിന്റേ അടിസ്ഥാനത്തിലല്ല പെരുമാറിയതെന്നും മനസിൽ തോന്നിയ കാര്യങ്ങളാണ് താൻ ചെയ്തതെന്നും ഇവർ പറഞ്ഞിരുന്നു. എന്തായാലും ഇവരുടെ വെളിപ്പെടുത്തൽ എല്ലാവരേയും ഞെട്ടിപ്പിച്ചിട്ടുണ്ട്.

   വ്യാജ പരമ്പര

  വ്യാജ പരമ്പര

  എങ്ക വീട്ടു മാപ്പിളൈയെ കുറിച്ച് രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നു വരുന്നത്. ഷോ പ്രേക്ഷകരുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്നും. ആര്യ ഷോയിലെ പെൺകുട്ടികളെ വിവാഹം ചെയ്യില്ലെന്നും സോ്യൽ മീഡിയ വഴി പ്രചരണം ഉയരുന്നുണ്ട്. ഷോയുടെ തുടക്കം മുതലെ രൂക്ഷ വിമർശനമാണ് കേൾക്കുന്നത്. ആര്യയ്ക്കപം നടിയും അവതാരികയുമായ സംഗീതയ്ക്കുമെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഉയരുന്നത്.

  English summary
  enga vettu mapiliai is an american reality show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X