ഭാവനയോട് ക്രഷ് തോന്നിയിരുന്നു; ഒരുമിച്ച് അഭിനയിച്ചപ്പോഴുണ്ടായ മണ്ടത്തരത്തെ കുറിച്ച് സീരിയല്‍ നടന്‍ ശ്യാം

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന എന്റെ കുട്ടികളുടെ അച്ഛന്‍ എന്ന ഹിറ്റ് സീരിയലിലെ നായകനായിരുന്നു ശ്യാം ജേക്കബ്. വിനീത് എന്ന കേന്ദ്രകഥാപാത്രത്തിലൂടെ കുറഞ്ഞ നാളുകള്‍ കൊണ്ട് ജനപ്രീതി നേടി എടുക്കാന്‍ ശ്യാമിന് സാധിച്ചു. എന്നാല്‍ സീരിയലിന്റെ അപ്രതീക്ഷിതമായിട്ടുള്ള കഥയിലെ മാറ്റം കാരണം ശ്യാം അടക്കമുള്ള താരങ്ങള്‍ മാറി. ഇനിയൊരു തിരിച്ച് വരവ് ഉണ്ടാവുമോ എന്ന കാര്യം വ്യക്തമല്ല.

ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് ശ്യാമിപ്പോള്‍. നടി സ്വാസിക വിജയ് അവതാരകയായിട്ടെത്തുന്ന റെഡ് കാര്‍പെറ്റ് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. എന്റെ കുട്ടികളുടെ അച്ഛനിലെ നായിക ടെസ്സ ജോസഫിനൊപ്പമാണ് ശ്യാം എത്തിയത്. നടി ഭാവനയോട് ഒരു കാലത്ത് തോന്നിയ ക്രഷിനെ കുറിച്ചും സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചതിനെ പറ്റിയുമൊക്കെയാണ് നടന്‍ പറഞ്ഞത്.

നടി ഭാവനയോട് എനിക്ക് ഭയങ്കര ക്രഷ് ആയിരുന്നു

'സീരിയലിനും സിനിമയ്ക്കും മുന്‍പ് താന്‍ നാടകത്തിലാണ് അഭിനയിച്ചിരുന്നത്. കുട്ടികളുണ്ട് സൂക്ഷിക്കുക എന്ന സിനിമയിലേക്ക് ഒരു പോലീസ് ഓഫീസറുടെ വേഷത്തിലേക്ക് എന്നെ വിളിച്ചു. അതിലെ ഹൈലൈറ്റ് ഭാവനയും അനൂപ് മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയായിരുന്നു അത്. അനൂപ് മേനോനുമായി ഇല്ലെങ്കിലും ഭാവനയുടെ കൂടെ കോംബിനേഷന്‍ സീന്‍ ഉണ്ടായിരുന്നു. പണ്ട് ഭാവനയോട് എനിക്ക് ഭയങ്കര ക്രഷ് ആയിരുന്നുവെന്നാണ് ശ്യാം പറയുന്നത്. സ്‌കൂളില്‍ പഠിക്കുമ്പോഴാണ് അത്.

ഭാവനയുടെ കൂടെ അഭിനയിക്കുന്പോൾ പറ്റിയ അബദ്ധം

ക്രഷിന്റെ കൂടെ തന്നെ അഭിനയിക്കുമ്പോള്‍ ഡയലോഗ് തെറ്റിച്ചോ എന്ന ചോദ്യത്തിനും നടന്‍ മറുപടി പറഞ്ഞു. ഒരു പ്രശ്‌നം ഉണ്ടായിട്ട് ഭാവനയുടെ കഥാപാത്രം പോലീസിനെ വിളിക്കുന്നതാണ്. വരൂ എന്ന് ഭാവന എന്നോട് പറയുമ്പോള്‍ പെട്ടെന്ന് ഞാന്‍ അന്ധാളിച്ച് നിന്നു. സംവിധായകന്‍ അതിനും കട്ട് പറഞ്ഞു. പിന്നെ എന്നോട് ചോദിച്ചു. നീ എന്താടാ ഈ കാണിക്കുന്നത്. ഇത്രയും ദിവസം ഓക്കെ ആയിരുന്നല്ലോ ഇപ്പോള്‍ നിനക്ക് എന്താണ് പറ്റിയതെന്ന്. പക്ഷേ സത്യം എന്താണെന്നുള്ളത് അവര്‍ക്ക് പോലും അറിയില്ലായിരുന്നു.

സീരിയലിലെ സഹനടിയോടും ഇതേ അടുപ്പം തോന്നി

അതേ സീനിന്റെ രണ്ടാമത്തെ ടേക്കിനും കട്ട് വിളിച്ചു. കാരണം നേരെ നോക്കുമ്പോള്‍ എനിക്ക് ശരിയായി വന്നില്ല. മൂന്നാമത്തെ ടേക്കിന് ഞാന്‍ തല കുനിച്ച് പിടിച്ചു. അങ്ങനെ ഭാവന വിളിച്ചപ്പോള്‍ അകത്തേക്ക് കയറി പോയി. അത്രയേ ഉള്ളു. പിന്നെ കുഴപ്പം ഒന്നും ഉണ്ടായിട്ടില്ല എന്നാണ് ശ്യാം പറയുന്നത്. അതേ സമയം നടി ടെസ്സയോടും അതുപോലൊരു ക്രഷ് തോന്നിയിട്ടുണ്ടോ എന്ന സ്വാസികയുടെ ചോദ്യത്തിന് ഉണ്ടെന്നായിരുന്നു നടന്റെ മറുപടി. ടെസ്സ അവതാരക ആയിരുന്ന കാലത്താണ് അങ്ങനെ തോന്നിയത്. ഭാവനയുടെ അത്രയും സീരിയസ് അല്ലെങ്കിലും അങ്ങനൊരു അടുപ്പം തോന്നി' എന്നും ശ്യാം പറഞ്ഞു.

Recommended Video

Nadirshah talks about Keshu Ee Veedinte Nathan
സീരിയൽ ലോകത്തെ താരസഹോദരന്മാർ ഇവരാണ്

സീരിയല്‍ നടന്‍ പ്രേം ജേക്കബിന്റെ സഹോദരനാണ് ശ്യാം ജേക്കബ്. സിനിമയിലൂടെ അഭിനയ രംഗത്ത് സജീവമായ താരം സീരിയലുകളിലൂടെയാണ് ജനപ്രീതി നേടി എടുക്കുന്നത്. എൻ്റെ കുട്ടികളുടെ അച്ഛൻ സീരിയലിൽ ശക്തമായൊരു വേഷം ചെയ്തിരുന്നെങ്കിലും പെട്ടെന്നുള്ള മാറ്റം ആരാധകരെയും നിരാശപ്പെടുത്തി. ഇപ്പോൾ പുതിയ താരങ്ങളുമായിട്ടാണ് സീരിയൽ മുന്നോട്ട് പോവുന്നത്.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X