For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മക്കളെ തല്ലുന്നത് പോലെ ഭാര്യയെയും തല്ലാം; സീരിയലിലെ നായകന്മാരൊക്കെ പോഴന്മാരാണെന്ന് നടന്‍ വിഷ്ണു പ്രസാദ്

  |

  മുന്‍പ് സിനിമയിലും ഇപ്പോള്‍ സീരിയലിലും തിളങ്ങി നില്‍ക്കുകയാണ് നടന്‍ വിഷ്ണു പ്രസാദ്. കൂടുതലും വില്ലന്‍ റോളുകള്‍ ചെയ്താണ് വിഷ്ണു ശ്രദ്ധേയനാവുന്നത്. രാക്കുയില്‍ സീരിയലിലെ കാരാളി ചന്ദ്രന്‍ എന്ന കഥാപാത്രത്തിലൂടെ ഏറെ പ്രശംസ നേടിയെടുക്കാന്‍ നടന് സാധിച്ചിരുന്നു.

  അതിനൊപ്പം എന്റെ മാതാവ് സീരിയലിലും പ്രധാനപ്പെട്ടൊരു വേഷത്തില്‍ വിഷ്ണു അഭിനയിച്ചിരുന്നു. എന്നാല്‍ സീരിയലിലെ പുരുഷന്മാരൊക്കെ പൗരുഷം ഇല്ലാത്തവരാണെന്ന് പറയുകയാണ് താരമിപ്പോള്‍. സീരിയല്‍ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു താരം.

  Also Read: രണ്ട് വിവാഹം, ഒരു ലിവിങ് റിലേഷന്‍; വിവാഹത്തിലുള്ള വിശ്വാസം തന്നെ പോയിരുന്നുവെന്ന് നടന്‍ കമല്‍ ഹാസന്‍

  സീരിയലിലെ നടന്മാര്‍ക്ക് കിട്ടുന്ന വേഷങ്ങളെല്ലാം വെറും പോഴന്മാരുടേതാണെന്നാണ് വിഷ്ണു പ്രസാദ് പറയുന്നത്. സീരിയലില്‍ പ്രധാന്യം സ്ത്രീകളുടെ കഥാപാത്രങ്ങള്‍ക്കാണ്. ഭൂരിഭാഗം സീരിയലുകൡും സ്ത്രീകളാണ് പ്രധാന കഥാപാത്രങ്ങള്‍. അങ്ങനെയുള്ള കഥാപാത്രം ചെയ്യാന്‍ താല്‍പര്യമില്ലെന്ന് നടന്‍ പറഞ്ഞു.

  ഒന്നിനെ കുറിച്ചും പ്രതികരിക്കാത്ത ഭാര്യ പറയുമ്പോള്‍ മിണ്ടാതെ അകത്തേക്ക് പോവുന്ന ഒട്ടും പൗരഷം ഇല്ലാത്ത പുരുഷന്മാരെയാണ് സീരിയലുകളില്‍ കാണിക്കുന്നത്. പിന്നെയും അമ്മായിയമ്മമാര്‍ക്കാണ് സീരിയലില്‍ സ്ഥാനം കൂടുതലുള്ളത്. അവര്‍ പാട്ട് സാരിയൊക്കെ ഉടുത്ത് ആഭരണമൊക്കെ ഇട്ട് വരും. അതവര്‍ക്ക് കിട്ടുന്ന ചാന്‍സാണ്.

  Also Read: എന്റെ പെരുമാറ്റം സിനിമയെ വെല്ലുന്ന അഭിനയം പോലെ തോന്നാം; നായകനായാലും മാറ്റമുണ്ടാവില്ലെന്ന് നടന്‍ സൂരജ് സണ്‍

  ശരിക്കും ജീവിതത്തില്‍ സ്ത്രീയ്ക്കും പുരുഷനും തുല്യമായിരിക്കണമെന്നല്ല. പക്ഷേ നമ്മള്‍ പറഞ്ഞാല്‍ കേള്‍ക്കണം. അല്ലാതെ എനിക്കെന്റെ തീരുമാനമുണ്ടെന്ന് പറഞ്ഞോണ്ടിരുന്നിട്ട് കാര്യമില്ലല്ലോ. ഞാന്‍ പറയുന്ന എന്തും കേട്ടേ പറ്റൂ എന്നല്ല. ചെയ്യാന്‍ പാടില്ലാത്തത് ചെയ്യാന്‍ പറയില്ലല്ലോ. നല്ലതിന് വേണ്ടി പറയുമ്പോള്‍ താല്‍പര്യമില്ലെന്ന് പറയുന്നത് ഒരു അഭിപ്രായ വ്യത്യാസത്തിലേക്ക് എത്തിക്കും.

  പറഞ്ഞാല്‍ കേട്ടില്ലെങ്കില്‍ പിന്നെ എന്ത് ചെയ്യും. രണ്ടെണ്ണം വെച്ച് കൊടുക്കും എന്നല്ലാതെ, വേറൊന്നും ചെയ്യാനില്ല. മക്കളെ തല്ലുന്നത് പോലെ തന്നെയാണ് ഭാര്യയെയും തല്ലുന്നത്. അവര്‍ നന്നാവാന്‍ വേണ്ടിയായിരിക്കുമല്ലോ അങ്ങനൊരു അടി കൊടുക്കുന്നതെന്ന് വിഷ്ണു ചോദിക്കുന്നു. അപ്പോള്‍ തിരിച്ച് തല്ലിയാലോ എന്ന ചോദ്യത്തിന് അത് കൊള്ളുക, എന്നല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്നും നടന്‍ സൂചിപ്പിച്ചു. പക്ഷേ ഇതെല്ലാം സ്‌നേഹത്തിന്റെ പുറത്തുള്ള ധാരണയുടെ പുറത്ത് പോവുന്നതാണ്.

  ഭര്‍ത്താവ് ഭാര്യയെ തല്ലും, തിരിച്ച് ഭാര്യയും തല്ലും. രാവിലെ എഴുന്നേറ്റ് വീണ്ടും വഴക്ക് എന്ന രീതിയില്‍ മുന്നോട്ട് പോകാന്‍ പറ്റില്ല. അതിലൊരു കാര്യവുമില്ലെന്ന് നടന്‍ പറയുന്നു. രണ്ട് പേരും പരസ്പരം നന്നാവാന്‍ വേണ്ടിയാണ് ഈ അഭിപ്രായ വ്യത്യാസമെന്ന ബോധം വേണം. ഇപ്പോള്‍ ഒരു അടി ഉണ്ടായാല്‍ അന്നേരം തന്നെ പോലീസില്‍ വിളിച്ച് പരാതിപ്പെടും. കാലം അങ്ങനെ മാറിയിരിക്കുകയാണ്. ഇതെല്ലാം ഓരോ വ്യക്തികളെ ആശ്രയിച്ച് ഇരിക്കും.

  എല്ലാത്തിലും സമത്വമൊന്നും വേണ്ട. അതൊരിക്കലും സാധിക്കില്ല. ഓഫീസുകളില്‍ ചിലപ്പോള്‍ നടക്കും. അതല്ലാതെ പുരുഷന് ചെയ്യാന്‍ പറ്റുന്ന എല്ലാ കാര്യങ്ങളും സ്ത്രീകള്‍ക്ക് സാധിക്കണമെന്നില്ല. എല്ലാം ഒരുപോലെ ആയിരിക്കണമെന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. ഇത്രയും പുരോഗമനം വന്നെന്ന് പറഞ്ഞാലും ഇപ്പോഴും സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് പുറത്തിറങ്ങി നടക്കാന്‍ സാധിക്കില്ല. കാരണം ഒട്ടും സുരക്ഷിതത്വം നമ്മുടെ നാട്ടില്‍ പോലുമില്ലെന്ന് വിഷ്ണു പ്രസാദ് കൂട്ടിച്ചേര്‍ത്തു.

  Read more about: actor
  English summary
  Ente Maathavu Serial Actor Vishnu Prasad Opens Up About Male Character In Serials Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X