For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഭിനയം ഉപേക്ഷിക്കാൻ കാരണം അമ്മയുടെ വിയോഗം, കടന്നു പോയ അവസ്ഥയെ കുറിച്ച് ശ്രീകല

  |

  ഏഷ്യനെറ്റ് സംപ്രക്ഷണം ചെയ്ത എന്റെ മാനസപുത്രി എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശ്രീകല. സോഫി എന്ന ഒറ്റ കഥാപാത്രത്തിലൂടെയാണ് ശ്രീകല പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. പരമ്പര അവസാനിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ശ്രീകലയെ പ്രേക്ഷകരുടെ മുന്നിൽ അറിയപ്പെടുന്നത് സോഫി എന്ന പേരിലൂടെയാണ്. വിവാഹ ശേഷം അഭിനയത്തിന് ചെറിയ ഇടവേള നൽകിയിരിക്കുകയാണ് നടി. ഇപ്പോൾ ഭർത്താവിനോടൊപ്പം യുകെയിലാണ് താരം.

  അമലപോളിന്റെ മേക്കോവർ ചിത്രം ഘംഭീരം, സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ചിത്രം

  ഇപ്പോഴിത അമ്മയുടെ വിയോഗം സൃഷ്ടിച്ച വേദനയെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. അമ്മയുടെ വിയോഗം തന്നെ മാനസികമായി വല്ലാതെ തളർത്തിയെന്നാണ് ശ്രീകല പറയുന്നത്. ഡിപ്രഷന്റെ അവസ്ഥയിൽ വരെ കാര്യങ്ങൾ എത്തിയെന്നാണ് നടി കൂട്ടിച്ചേർത്തു.

  പണ്ടൊക്കെ എല്ലാവരും ഡിപ്രഷനെക്കുറിച്ച് സംസാരിക്കുമ്പോൾ ‘ഇതത്ര വലിയ കുഴപ്പമാണോ' എന്നൊക്കെയായിരുന്നു എന്റെ വിചാരം. അമ്മ പോയ ശേഷം ഞാൻ ആ അവസ്ഥയിലേക്കെത്തി. അമ്മയുടെ വിയോഗത്തിന് ശേഷം ഞാനും മോനും തിരുവനന്തപുരത്ത് ഒറ്റയ്ക്കായിരുന്നു താമസം. ‘സ്വാമി അയ്യപ്പനി'ല്‍ അഭിനയിക്കുകയായിരുന്നു. മാസത്തിൽ കുറച്ചു ദിവസത്തെ വർക്കേ ഉണ്ടാവുകയുള്ളൂ.

  ആ ദിവസങ്ങളിലേക്ക് മാത്രം കണ്ണൂരിൽ നിന്ന് വിപിനേട്ടന്റെ അച്ഛനെയും അമ്മയെയും വിളിച്ച് വരുത്തണം. പ്രായമുള്ള ആളുകളാണല്ലോ, ബുദ്ധിമുട്ടിക്കേണ്ട എന്ന്കരുതി മോനെയും കൊണ്ട് ലൊക്കേഷനിൽ പോകാൻ തുടങ്ങി. അവന്റെ അവധി ദിവസങ്ങൾ നോക്കി ഡേറ്റ് ക്രമീകരിക്കും.ഷൂട്ടിങ് ഇല്ലാത്ത ദിവസങ്ങളിൽ മോൻ സ്കൂളില്‍ പോയിക്കഴിഞ്ഞാൽ ഞാനൊറ്റയ്ക്കാണ് വീട്ടിൽ. ആ സമയത്തൊക്കെ, എന്താ പറയുക. വെറുതേയിരുന്നു കരയണമെന്നു തോന്നും. അമ്മയില്ലാതെ ജീവിക്കേണ്ടെന്ന് ചിലപ്പോള്‍ തോന്നും. അങ്ങനെ കുറേ തോന്നലുകളായിരുന്നു.

  അമ്മയോട് സംസാരിക്കും പോലെ എനിക്ക് മറ്റാരോടും മനസ്സ് തുറന്ന് സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. അത്ര അടുപ്പമായിരുന്നു. അങ്ങനെയൊരാളാണ് പെട്ടെന്ന് ഇല്ലാതായത്. എന്റെ ഒരു ഭാഗം തളർന്നതു പോലെയായിരുന്നു.മോനെയും വിപിനേട്ടനെയും ഓർത്തു മാത്രമാണ് പിടിച്ചു നിന്നത്. പിന്നീട് ഇക്കാര്യം ഞാൻ

  വിപിനേട്ടനോട് കാര്യം പറഞ്ഞു. ‘നീ ഇനി അവിടെ നിൽക്കണ്ട...' എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ഏറ്റവും പ്രിയപ്പെട്ട അഭിനയം ഉപേക്ഷിച്ച് ഞാൻ യുകെയിൽ പോയത്. ഇപ്പോൾ സന്തോഷവതിയാണ് ഞാൻ.

  ഇത് ഇക്കയുടെ ഇന്നുവരെ കാണാത്ത ത്രില്ലർ...

  ലോക്ക് ഡൗൺ കാലത്ത് പ്രചരിച്ച വാർത്തകളെ കുറിച്ചും നടി അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. യുകെയില്‍ ഭയന്നു വിറച്ചാണ് ജീവിച്ചതെന്നും നാട്ടിലേക്കു മടങ്ങി വരാന്‍ കൊതിക്കുന്നുവെന്നും വാർ‌ത്തകൾ വന്നിരുന്നു. എന്നാൽ പറയാത്ത കാര്യങ്ങളൊക്കെ അതുമായി ബന്ധപ്പെട്ട് പലരും പ്രചരിപ്പിച്ചതാണ് പ്രശ്നമായത്. നാട്ടിലെത്താന്‍ കൊതിയാകുന്നു, കേരളത്തിലേക്ക് വിമാനം കയറാന്‍ കാത്തിരിക്കുന്നു, പേടിച്ചു വിറച്ച് ജീവിക്കുന്നു, രാത്രിയില്‍ ഒളിച്ച് നടക്കാനിറങ്ങുന്നു എന്നൊക്കെ വാര്‍ത്തകള്‍ വന്നു തുടങ്ങിയതോടെ നാട്ടില്‍ നിന്നു ബന്ധുക്കളും സുഹൃത്തുക്കളും ഭയന്നു. എല്ലാവരും വിളിക്കുകയും ചെയ്തിരുന്നു. എന്നാൽ ലോക്ഡൗൺ സമയത്ത് വീട്ടിൽ തന്നെയായിരുന്നു സാധനങ്ങൾ ഓർഡർ ചെയ്ത് വരുത്തും. ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റിന്റെ താഴെ വിശാലമായ പൂന്തോട്ടമുണ്ട്.. വൈകുന്നേരം അവിടെ നടക്കാനിറങ്ങുമായിരുന്നു- ശ്രീകല പറയുന്നു.

  Read more about: tv serial
  English summary
  Ente Manasaputhri serial Fame Sreekala About Why She Stoped Acting
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X