സീരിയല്‍ നടി ശ്രീകല രണ്ടാമതും അമ്മയായി; അത്ഭുതം സംഭവിക്കാന്‍ കുറച്ച് സമയമെടുക്കും, വീഡിയോയുമായി നടി
എന്റെ മാനസപുത്രി സീരിയലിലെ സോഫിയയെ മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ ഒരിക്കലും മറക്കില്ല. അക്കാലത്ത് ഏറെ താരമൂല്യം സ്വന്തമാക്കിയ ശ്രീകല ശശീധരന്‍ ആയിരുന്നു സോഫിയ ആയി അഭിനയിച്ചിരുന്നത്. 2012 ല്‍ വിവാഹം കഴിഞ്ഞതോട് കൂടിയാണ് അഭിനയ ജീവിതത്തില്‍ നിന്നും ശ്രീകല മാറി നിന്ന് തുടങ്ങിയത്. ഇടക്കാലത്ത് ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെ നടി അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ നടി വീണ്ടും അമ്മയായി എന്ന സന്തോഷമാണ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ പ്രചരിക്കുന്നത്.
ഭര്‍ത്താവിനും മകനുമൊപ്പം കഴിഞ്ഞ് വരികയായിരുന്നു നടി. ഇതിനിടയില്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച ചില ചിത്രങ്ങളും വീഡിയോസും പുറത്ത് വന്നതോട് കൂടിയാണ് ശ്രീകല രണ്ടാമതും ഒരു കുഞ്ഞിന് കൂടി ജന്മം നല്‍കി എന്ന കാര്യം പുറംലോകം അറിയുന്നത്. നവംബറില്‍ പങ്കുവെച്ചതാണെങ്കിലും ചിത്രങ്ങള്‍ വൈറലായതോട് കൂടി നടിയുടെ വിശേഷങ്ങള്‍ വീണ്ടും സജീവമായി.

വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കുക ആയിരുന്നെങ്കിലും സോഷ്യല്‍ മീഡിയില്‍ സജീവമായിരുന്നു ശ്രീകല. കഴിഞ്ഞ മാസം കൈയില്‍ കുഞ്ഞിനെയും പിടിച്ച് ഒരു ഡോക്ടറുടെ കൂടെ നില്‍ക്കുന്ന ഫോട്ടോയാണ് നടി പങ്കുവെച്ചത്. അതിന് നല്‍കിയ ക്യാപ്ഷനില്‍ ഡോക്ടര്‍ അനിത പിള്ളയ്ക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. 'നിങ്ങള്‍ എനിക്കായി ചെയ്ത എല്ലാ കാര്യങ്ങളെയും ഞാന്‍ വളരെയധികം അഭിനന്ദിക്കുന്നു. നിങ്ങള്‍ വളരെ സൗമ്യമായി സംസാരിക്കുകയും കേള്‍ക്കുകയും ചെയ്യുന്നു. നിങ്ങള്‍ വളരെ നൈപുണ്യത്തോടെയും വിവേകത്തോടെയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. നിങ്ങള്‍ എന്നെ ആശ്വസിപ്പിച്ചു, നിങ്ങളെ എന്റെ ഡോക്ടറായി ലഭിച്ചതില്‍ ഞാന്‍ വളരെയധികം ഭാഗ്യവതിയാണ്. എല്ലാത്തിനും വളരെ നന്ദി. ഡോ.അനിതാപിള്ള എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയ്ക്ക് ക്യാപ്ഷനായി ശ്രീകല പറഞ്ഞത്.
അതേ സമയം അത്ഭുതങ്ങള്‍ സംഭവിക്കാന്‍ കുറച്ച് സമയം എടുക്കും. ബേബി ഓണ്‍ ദി വേ എന്ന് പറഞ്ഞ് ശ്രീകല പങ്കുവെച്ച വീഡിയോയും വൈറലായിരുന്നു. നിറവയറുമായി നില്‍ക്കുന്ന നടിയുടെ ചിത്രങ്ങളും വീഡിയോസുമെല്ലാം കോര്‍ത്തിണക്കിയൊരു വീഡിയോ ആയിരുന്നിത്. ഭര്‍ത്താവിനും മകനുമൊപ്പം നിറവയറില്‍ നില്‍ക്കുന്ന ഒത്തിരി ചിത്രങ്ങള്‍ നടി പങ്കുവെച്ചിരുന്നു. മൂത്തത് മകന്‍ ആണെങ്കില്‍ രണ്ടാമത് പെണ്‍കുട്ടിയാണ് ശ്രീകലയ്ക്ക് ജനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാലങ്ങളായി സുഹൃത്തുക്കളായിരുന്ന ശ്രീകലയും വിപിനും 2012 ലായിരുന്നു വിവാഹിതരായത്. 2013 ല്‍ ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് ജനിക്കുകയും ചെയ്തു. പിന്നീടിങ്ങോട്ട് മകന്റെ കൂടെയുള്ള ജീവിതം ആഘോഷമാക്കുകയായിരുന്നു നടി. മുന്‍പ് അമ്മയുടെ വേര്‍പാടുണ്ടാക്കിയ വേദനയില്‍ നിന്നും മുക്തമാവാന്‍ ഏറെ സമയം എടുത്തിരുന്നതായി ശ്രീകല പറഞ്ഞിട്ടുണ്ട്. അന്ന് ഭര്‍ത്താവിനെയും മകനെയും ഓര്‍ത്ത് പിടിച്ച് നിന്നെങ്കിലും കൈവിട്ട് പോകുമെന്ന് തോന്നിയപ്പോള്‍ കാര്യം പറഞ്ഞു. താന്‍ വിഷാദത്തിലേക്ക് പോവുന്നതായി മനസിലാക്കിയത് ഭര്‍ത്താവിനോട് പറയുകയായിരുന്നു. അതോടെയാണ് അഭിനയം നിര്‍ത്തി ഭര്‍ത്താവിന്റെ കൂടെ വിദേശത്തേക്ക് താമസിക്കാന്‍ പോയത്. ഭര്‍ത്താവും മകനും ഒപ്പമുള്ളപ്പോള്‍ ഞാന്‍ സന്തോഷവതിയാണെന്നും മുന്‍പൊരു അഭിമുഖത്തില്‍ ശ്രീകല വ്യക്തമാക്കി.


Click it and Unblock the Notifications











