Don't Miss!
- News
ടെക്സസിലെ ആകാശത്ത് അപൂര്‍വ ദൃശ്യം; പറക്കുംതളികയോ മേഘങ്ങളോ? ഞെട്ടി നാട്ടുകാര്‍
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Lifestyle
ഈ ചട്നികള്‍ സ്വാദ് മാത്രമല്ല ആരോഗ്യവും നല്കുന്നു
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
ഗ്ലോറിക്കൊപ്പമുളള ചിത്രവുമായി സോഫി, എന്റെ മാനസപുത്രി താരങ്ങളുടെ ചിത്രം വൈറല്‍
ഒരുകാലത്ത് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായി മാറിയ സീരിയലുകളില്‍ ഒന്നാണ് എന്റെ മാനസപുത്രി. എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത മാനസപുത്രിക്ക് ആദ്യം മുതല്‍ അവസാനം വരെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. പരമ്പരയിലെ സോഫിയ, ഗ്ലോറി എന്നീ കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്ക്കുന്ന റോളുകളാണ്. മാനസപുത്രിയില്‍ ശ്രീകല ശശിധരന്, അര്‍ച്ചന സുശീലന് തുടങ്ങിയ താരങ്ങളാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഗ്ലോറി എന്ന വില്ലത്തിയായി അര്‍ച്ചനയും സോഫി എന്ന പാവം നായികയായി ശ്രീകലയും മികച്ച പ്രകടനമാണ് പരമ്പരയില്‍ കാഴ്ചവെച്ചത്. എന്റെ മാനസപുത്രിക്ക് പിന്നാലെയാണ് മിനിസ്ക്രീന്‍ രംഗത്ത് ഇരുവരും സജീവമായത്. വിവാഹ ശേഷം ശ്രീകല അഭിനയം വിട്ടെങ്കിലും അര്‍ച്ചന സുശീലന് ഇപ്പോഴും സീരിയലുകളിലെല്ലാം സജീവ സാന്നിദ്ധ്യമാണ്. സ്ക്രീനില്‍ ശത്രുക്കള്‍ ആയിരുന്നെങ്കിലും ജീവിതത്തില്‍ അടുത്ത സുഹൃത്തുക്കളാണ് അര്‍ച്ചനയും ശ്രീകലയും.
ശ്രീകല പങ്കുവെച്ച അര്ച്ചനയ്ക്കൊപ്പമുളള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. എന്റെ ബെസ്റ്റി എന്നാണ് ഗ്ലോറിക്ക് ഒപ്പമുളള ചിത്രം പങ്കുവെച്ച് സോഫി കുറിച്ചിരിക്കുന്നത്. മാനസപുത്രി കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും ഇവര്‍ തങ്ങളുടെ സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. സീരിയലുകള്‍ക്ക് പുറമെ സിനിമയിലും തിളങ്ങിയിരുന്നു താരമാണ് ശ്രീകല. മാനസപുത്രിയില്‍ സോഫിയ എന്ന കഥാപാത്രം അവതരിപ്പിച്ചാണ് നടി മലയാളികളുടെ ഇഷ്ടം നേടിയത്. മാനസപുത്രി കഴിഞ്ഞും നിരവധി സീരിയലുകളില്‍ ശ്രീകല അഭിനയിച്ചിരുന്നു. സീരിയലുകളില്‍ നിറഞ്ഞുനിന്ന താരം കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ഭര്‍ത്താവിനൊപ്പം യുകെയിലാണ്.
Recommended Video
കണ്ണുരാണ് ശ്രീകലയുടെയും ഭര്‍ത്താവ് വിപിന്റെയും സ്വദേശം. ഇവര്‍ക്ക് സംവേദ് എന്നൊരു മകനുണ്ട്. സീരിയലുകളുടെ ആസ്ഥാനമായ തിരുവന്തപുരത്ത് രണ്ട് വര്‍ഷം മുന്‍പ് ഒരു വില്ല വാങ്ങിച്ച കാര്യവും ശ്രീകല പറഞ്ഞിരുന്നു. എന്നാല്‍ അവിടെ അധികം താമസിക്കാന്‍ കഴിഞ്ഞില്ല. ഭര്‍ത്താവ് ഓണ്‍സൈറ്റ് വര്‍ക്കിന് യുകെയിലേക്ക് പോയതിനാല്‍ ശ്രീകലയും മകനും കൂടെ പോവുകയായിരുന്നു. മലയാളത്തില്‍ കാര്യസ്ഥന്, എന്നിട്ടും, രാത്രി മഴ, മകന്റെ അച്ഛന്, ഉറുമി, നാടോടി മന്നന്, തിങ്കള്‍ മുതല്‍ വെളളി വരെ തുടങ്ങിയ സിനിമകളില്‍ ശ്രീകല അഭിനയിച്ചിരുന്നു. കൂടാതെ 25ധികം സീരിയലുകളിലും നടി തന്റെ കരിയറില്‍ അഭിനയിച്ചു.
-
'ഉണ്ണി മുകുന്ദൻ നന്നായി ഇരിക്കട്ടെ, ഉണ്ണി ടെൻഷനിൽ പറഞ്ഞതായിരിക്കാം, പക്ഷെ കൺട്രോൾ പോകാൻ പാടില്ല'; ബാല
-
സത്യനും പ്രേം നസീറിനും കഴിയാത്തത് മമ്മൂട്ടിക്കും മോഹൻലാലിനും സാധിച്ചു! മഹാത്ഭുതങ്ങളാണ് രണ്ടുപേരും: രാഘവൻ
-
'ഹണി റോസിനെക്കാളും മമ്മൂട്ടിയേക്കാളും ഉദ്ഘാടനം ചെയ്ത ആളാണ് ഞാൻ, 5000ത്തോളം വരും എണ്ണം'; ഊർമിള ഉണ്ണി