കുഞ്ഞുവാവ വന്ന സന്തോഷത്തില്‍ സീരിയല്‍ താരം ഐലീന്‍! കുഞ്ഞനിയനെ കൊഞ്ചിച്ച് മാലാഖ കുട്ടി, വീഡിയോ വൈറല്‍

വളരെ ചെറിയ പ്രായത്തില്‍ തന്നെ പ്രേക്ഷക പ്രശംസ നേടി എടുത്ത താരമാണ് ഉപ്പും മുളകിലെയും പാറുക്കുട്ടി. അടുത്തിടെയാണ് പാറുക്കുട്ടിയ്ക്ക് ഒരു കുഞ്ഞനിയന്‍ പിറന്നത്. അനിയനൊപ്പമുള്ള പാറുവിന്റെ ഫോട്ടോസും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി തരംഗമായിരുന്നു. ഇപ്പോഴിതാ മറ്റൊരു കുഞ്ഞ് ബാലതാരത്തിനെ കുറിച്ചുള്ള വിശേഷങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

എന്റെ മാതാവ് പരമ്പരയിലെ മാലാഖ കുട്ടിയായി എത്തി പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ കുഞ്ഞ് താരമാണ് ഐലീന്‍ എലീസ. നക്ഷത്ര കണ്ണുകളുള്ള ഈ കുഞ്ഞ് സുന്ദരി സീരിയലില്‍ ഏഞ്ചല്‍ എന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിക്കുന്നത്. സീരിയല്‍ കാണുന്നവര്‍ക്കും അല്ലാത്തവര്‍ക്കുമെല്ലാം വളരെ പ്രിയപ്പെട്ട ഐലീന് ഒരു കുഞ്ഞുസഹോദരന്‍ പിറന്നു എന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്.

ilin-elisa

ഐലീന്‍ ചേച്ചി ആയ സന്തോഷം കുടുംബം തന്നെയാണ് ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. അനിയന്‍ വാവയെ താലോലിക്കുന്ന ഏഞ്ചലിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വൈറല്‍ ആയിരിക്കുകയാണ്. അനിയന്‍ കുഞ്ഞിനെ ആദ്യമായി കൈയ്യില്‍ എടുക്കുന്നതിന്റെയും, അവന് ചേച്ചിയുടെ വക ഉമ്മ കൊടുക്കുന്നതിന്റെയും കുഞ്ഞിന്റെ ഭാവങ്ങളില്‍ വരുന്ന മാറ്റത്തെ കുറിച്ചുമൊക്കെ പറയുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം.

ilin-elisa

കൊറോണ തുടങ്ങിയതിന് ശേഷം കുറച്ച് നാളത്തേക്ക് ഐലീന്‍ പരമ്പരയില്‍ ഇല്ലാതിരുന്നത് പ്രേക്ഷകരെ നിരാശയിലാക്കിയെങ്കിലും അധികം വൈകാതെ താരം പരമ്പരയിലേക്ക് എത്തി. ഇപ്പോള്‍ ഓരോ ദിവസവും ത്രില്ലടിപ്പിക്കുന്ന പ്രകടനമാണ് ഈ കുഞ്ഞു സുന്ദരി കാഴ്ച വെക്കുന്നത്. സീരിയലില്‍ മാത്രമല്ല നേരത്തെ സിനിമയിലും ഐലിന്‍ അഭിനയിച്ചിട്ടുണ്ട്.

വ്യാസന്‍ കെപി സംവിധാനം ചെയ്ത് സിദ്ദിഖ്-ദിലീപ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ 'ശുഭരാത്രി'എന്ന സിനിമയിലാണ് ഐലീന്‍ അഭിനയിച്ചത്. ചിത്രത്തില്‍ ഉമ്മുക്കൊലുസു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ഐലീന്‍ തിളങ്ങിയിരുന്നു. അതിന് ശേഷമാണ് സീരിയലിലേക്ക് താരമെത്തുന്നത്.

വീഡിയോ കാണാം

Read more about: serial സീരിയല്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X