കുഞ്ഞുവാവയുടെ പേരിനായി തല പുകച്ച് മുടിയനും സംഘവും, ഏതായിരിക്കും ആ പേര്?

ഉപ്പും മുളകുമില്ലാത്തൊരു അടുക്കളെയെക്കുറിച്ച് ചിന്തിക്കാന്‍ നമുക്ക് കഴിയുമോ? ഇത് തന്നെയാണ് ടെലിവിഷന്‍ പ്രേക്ഷകരും പറയുന്നത്. ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പമും മുളകും പരിപാടിയെ മാറ്റി നിര്‍ത്തിയൊരു പരമ്പരയെക്കുറിച്ചും ആലോചിക്കാനാവില്ലെന്ന് ആരാധകര്‍ പറയുന്നു. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര ഇപ്പോള്‍ 600 പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്. രസകരമായ സംഭവങ്ങളിലൂടെയാണ് പരമ്പര മുന്നേറുന്നത്.

ബാലചന്ദ്രന്‍ തമ്പിയെന്ന ബാലുവിന്റെ കുടുംബത്തിലെ സാധാരണ സംഭവങ്ങളിലൂടെയാണ് പരിപാടി നീങ്ങുന്നത്. ബാലുവിന്റെ ഭാര്യ നീലുവും മക്കളായ മുടിയനും ലച്ചുവും കേശുവും ശിവയും മാത്രമല്ല പടവലത്തെയും നെയ്യാറ്റിന്‍കരയിലെ അംഗങ്ങളും പരിപാടിയില്‍ സജീവമാണ്. ബാലുവിന്റെ ജീവിതത്തിലേക്കെത്തിയ അഞ്ചാമത്തെ കുഞ്ഞതിഥിയെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ പരമ്പര സഞ്ചരിക്കുന്നത്.

 ബാലുവിന്റെ വീട്ടിലെ കുഞ്ഞതിഥി

ബാലുവിന്റെ വീട്ടിലെ കുഞ്ഞതിഥി

ജനിക്കുന്നത് ആണായിരിക്കുമെന്നായിരുന്നു മുടിയന്റെയും കേശുവിന്റെയും വാദം. കുഞ്ഞാവ വരുന്നതോടെ ആണ്‍പടയുടെ അംഗശക്തി കൂട്ടാമെന്നായിരുന്നു ഇവര്‍ കരുതിയത്. എന്നാല്‍ ലച്ചുവും ശിവയും വിട്ടുകൊടുക്കുമോ? ജനിക്കുന്നത് പെണ്‍കുട്ടിയായിരിക്കുമെന്നും തങ്ങളുടെ അംഗബലം വര്‍ധിക്കുമെന്നുമായിരുന്നു ഇവര്‍ വാദിച്ചത്. നീണ്ട കാത്തിരിപ്പിനൊടുവില്‍ കുഞ്ഞതിഥി എത്തിയപ്പോള്‍ കൂടുതല്‍ സന്തോഷിച്ചത് ലച്ചുവും ശിവനായുമായിരുന്നു. അവരുടെ ആഗ്രഹം പോലെ തന്നെ പെണ്‍കുട്ടിയാണ് ജനിച്ചത്.

പേര് കണ്ടെത്താന്‍ മത്സരം

പേര് കണ്ടെത്താന്‍ മത്സരം

കുടുംബത്തിലെത്തിയ കുഞ്ഞതിഥിക്ക് പേര് കണ്ടെത്തുന്നതിനുള്ള തയ്യാറെടുപ്പ് നേരത്തെ തന്നെ തുടങ്ങിയിരുന്നു. ലച്ചുവും മുടിയനും സെര്‍ച്ച് ചെയ്ത് കണ്ട് പിടിച്ച പേരുകളൊന്നും മറ്റാര്‍ക്കും ഇഷ്ടപ്പെടുന്നില്ല. മുതിര്‍ന്നവര്‍ ഇതേക്കുറിച്ച് ചര്‍ച്ച ചെയ്ത് തുടങ്ങിയപ്പോഴാണ് അന്തിമ തീരുമാനം എടുക്കുന്നതിനായി നെയ്യാറ്റിന്‍കരയിലെ അപ്പൂപ്പനെ സമീപിച്ചത്.

സമ്മാനം അടിച്ചെടുക്കാനുള്ള തയ്യാറെടുപ്പിലാണ്

സമ്മാനം അടിച്ചെടുക്കാനുള്ള തയ്യാറെടുപ്പിലാണ്

നല്ലൊരു പേര് കണ്ടെത്തുന്നവര്‍ക്ക് 1001 രൂപയാണ് അപ്പൂപ്പന്‍ ഓഫര്‍ ചെയ്തിട്ടുള്ളത്. പിള്ളേരുടെ ആവേശം കണ്ട് ബാലുവായിരുന്നു ഇതേക്കുറിച്ച് അച്ഛനോട് പറഞ്ഞത്. എന്നാല്‍ ഈ സമ്മാനം തന്‍രെ പോക്കറ്റിലേക്ക് തന്നെ എത്തുമെന്നും ബാലു ഉറപ്പിച്ചിരുന്നു. ബാലു കണ്ടെത്തിയ പേരെന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

കിളയ്ക്കാനൊരു താല്‍പര്യം

കിളയ്ക്കാനൊരു താല്‍പര്യം

നെയ്യാറ്റിന്‍കരയിലെ അമ്മൂമ്മയും അപ്പൂപ്പനുമൊക്കെ ഇപ്പോള്‍ പടവലത്താണ് താമസം. കുഞ്ഞുവാവയെ ലാളിച്ചും കൊഞ്ചിച്ചും കഴിയുന്നതിനോടൊപ്പം പിള്ളയെ കൃഷിയില്‍ സഹായിക്കാനും തമ്പി ഇറങ്ങുന്നുണ്ട്. തൂമ്പയെടുത്ത് അപ്പൂപ്പന്‍ കിളയ്ക്കുന്നത് കണ്ടപ്പോഴാണ് ലച്ചുവിനും ഒരാഗ്രഹം തോന്നിയത്. മുണ്ടും ഷര്‍ട്ടും തലേക്കെട്ടും തൂമ്പയുമായി ലച്ചുവും രംഗത്തിറങ്ങിയിട്ടുണ്ട്.

ലിസ്റ്റിലെ പേര്

ലിസ്റ്റിലെ പേര്

നീണ്ട ലിസ്റ്റുമായാണ് മുടിയനും ലച്ചുവും അപ്പൂപ്പനെ സമീപിച്ചത്. ഇവര്‍ക്കൊപ്പം കേശുവും ശിവയുമുണ്ട്. കടലാസില്‍ ഒരുപാട് പേര് കണ്ടതോടെയാണ് അപ്പൂപ്പന്‍ ഒരു പേരുമായി വരാന്‍ സമയം നല്‍കിയത്.

നിങ്ങള്‍ക്ക് ഇഷ്ടമായത്?

നിങ്ങള്‍ക്ക് ഇഷ്ടമായത്?

നന്ദന അഥവാ നന്ദൂട്ടിയെന്ന പേരായിരുന്നു ശിവാനി തിരഞ്ഞെടുത്തത്. മീനൂട്ടിയെന്ന മീനാക്ഷി ഇതാണ് മുടിയന്‍ കണ്ടെത്തിയ പേര്. കാര്‍ത്തിക അഥവാ കാര്‍ത്തു ഇതായിരുന്നു കേശുവിന്റെ നിര്‍ദേശം. മാളവികയെന്ന പേരുമായാണ് ലച്ചു എത്തിയത്. മാളൂട്ടി എന്ന് വീട്ടില്‍ വിളിക്കാമല്ലോ, എന്നാല്‍ പേര് കണ്ടെത്തുന്നതിനായി ഒരു ദിവസത്തെ സനമയം കൂടി നല്‍കിയിട്ടുണ്ട്.

ബാലുവിന്റെ തിരിച്ചുവരവ്

ഇടയ്ക്ക് വെച്ച് പടവലത്ത് നിന്നും മുങ്ങിയ ബാലു തിരിച്ചെത്തിയിട്ടുണ്ട്. പുതിയ പ്രമോ കാണൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X