രജിത്ത് കുമാറിനെ പുറത്താക്കാന്‍ പറ്റിയതാണ് ബിഗ് ബോസിലെ എറ്റവും നല്ല ഓര്‍മ്മ, രേഷ്മാ നായര്‍
ബിഗ് ബോസ് രണ്ടാം സീസണിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് രേഷ്മാ നായര്‍. കണ്ണില്‍ മുളക് തേച്ച സംഭവത്തിന് പിന്നാലെയാണ് രേഷ്മ വാര്‍ത്തകളില്‍ നിറഞ്ഞത്. ഒരു ടാസ്‌കിനിടെ അപ്രതീക്ഷിതമായി ഡോ രജിത്ത് കുമാര്‍ രേഷ്മയുടെ കണ്ണില്‍ മുളകുതേക്കുകയായിരുന്നു. ഈ സംഭവത്തിന് പിന്നാലെ രജിത്തിനെ ബിഗ് ബോസില്‍ നിന്നും പുറത്താക്കുകയും ചെയ്തു. രേഷ്മയുടെ തീരുമാനം അറിഞ്ഞ ശേഷമായിരുന്നു ബിഗ് ബോസ് രജിത്തിനെ പുറത്താക്കാന്‍ തീരുമാനിച്ചത്. പിന്നാലെ രേഷ്മയ്ക്കും എവിക്ഷനിലൂടെ പുറത്തുപോവേണ്ടി വന്നു.
നടി രകുല്‍ പ്രീതിന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം
ബിഗ് ബോസിന് പിന്നാലെ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്നു താരം. തന്റെ എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം ബിഗ് ബോസ് താരം എത്താറുണ്ട്. അടുത്തിടെ എലീന പടിക്കലിന്റെ എന്‍ഗേജ്‌മെന്റ് സമയത്ത് രേഷ്മയും അലക്‌സാന്‍ഡ്രയും ഒരുമിച്ചെത്തിയിരുന്നു. അതേസമയം ബിഗ് ബോസ് സീസണ്‍ 3 തുടങ്ങാനിരിക്കെ തന്റെ ബിഗ് ബോസ് ഓര്‍മ്മകള്‍ പങ്കുവെച്ച് രേഷ്മാ നായര്‍ എത്തിയിരുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് നല്ലതും മോശവുമായ ബിഗ് ബോസ് ഓര്‍മ്മകള്‍ രേഷ്മ പങ്കുവെച്ചത്.

എറ്റവും മോശം മെമ്മറിയില്‍ നിന്നും തന്നെ തുടങ്ങാം. എന്നാലാണ് എനിക്ക് ബെസ്റ്റ് മെമ്മറിയിലോട്ട് വരാന്‍ പറ്റത്തുളളൂ, രേഷ്മ പറയുന്നു. എന്റെ മോശം ഓര്‍മ്മ ഈ ലോകത്തുളള എല്ലാ മലയാളികള്‍ക്കും അറിയുമായിരിക്കും. എന്റെ ജന്മദിനത്തില്‍ നല്ലൊരു വ്യക്തിയില്‍ നിന്നും നല്ലൊരു പിറന്നാള്‍ ഗിഫ്റ്റ് കിട്ടിയിട്ടുണ്ടായിരുന്നു. അത് എനിക്ക് ഇനി എത്ര ബെര്‍ത്ത്‌ഡേസ് ഉണ്ടെങ്കിലും, ജീവിതാവസാനം വരെ സെലിബ്രേറ്റ് ചെയ്യുന്നുണ്ടെങ്കിലും ഇത് മറക്കാന്‍ പറ്റുമോ എന്ന് എനിക്ക് തോന്നുന്നില്ല.

അപ്പോ അതാണ് എറ്റവും മോശം ഓര്‍മ്മ. ഈ ഷോയില്‍ നിന്നല്ല, എന്റെ ജീവിതത്തില്‍ തന്നെ എറ്റവും മോശം ഓര്‍മ്മയായിരിക്കും. പിന്നെ എറ്റവും നല്ല ഓര്‍മ്മ എന്നുളളത് അതിന്റെ ബാക്കി എന്നോണം എനിക്ക് അയാളെ പുറത്താക്കാന്‍ പറ്റി എന്നുളളതാണ്. ആ ഷോ തുടങ്ങിയപ്പോ തൊട്ട് വ്യക്തിപരമായും മാനസികമായും എല്ലാം ഉപദ്രവിച്ചിരുന്ന ഒരാളെ ഇതിന്റെ ആഫ്റ്റര്‍ ഇഫക്ടായിട്ട് എനിക്ക് തന്നെ പുറത്താക്കാന്‍ പറ്റിയിട്ട് ഇറങ്ങാന്‍ കഴിഞ്ഞതില്, ഇതിലും നല്ലൊരു ഓര്‍മ്മ എനിക്ക് ആ ഹൗസില് വേറെയുണ്ടാവില്ല.

പേഴ്‌സണലി എല്ലാവരുമായിട്ടും, കൂട്ടുകാരുടെ ഇടയിലും ചെറിയ, വലിയ ഓര്‍മ്മകളുണ്ടാവും പക്ഷേ എല്ലാം കൂടി നോക്കിയാല്‍ ഇത് ആ ഷോയില്‍ വലിയ ഒരു സംഭവം തന്നെയായിരുന്നു. പ്രത്യേകിച്ച് ഞാന്‍ പുറത്താവാന്‍ കാരണവും അത് തന്നെ. അത് വെച്ച് നോക്കുവാണെങ്കില്‍ ഇത് തന്നെയാണ് എനിക്കുണ്ടായ മോശം ഓര്‍മ്മയും നല്ല ഓര്‍മ്മയും. ബിഗ് ബോസിലെ പുതിയ മല്‍സരാര്‍ത്ഥികള്‍ക്ക് ഒരു ഉപദേശവും നല്‍കുന്നു രേഷ്മ.
Recommended Video

നിങ്ങള്‍ നിങ്ങള്‍ തന്നെയായിരിക്കുക, ആത്മവിശ്വാസത്തോട ഇരിക്കുക. ഭാഗ്യമുണ്ടെങ്കില്‍ നിങ്ങള്‍ വിചാരിച്ച ആ രീതിയില്‍ പുറത്തുളളവര്‍ നിങ്ങളെ കാണും. അല്ലാ എന്നുണ്ടെങ്കില്‍ അത് ഷോയുടെ ഭാഗമാണ്. വേറൊന്നും പറയാന്‍ പറ്റത്തില്ല നമുക്ക്. കാരണം നമ്മള്‍ രണ്ടും കല്‍പ്പിച്ചിട്ടായിരിക്കും അവിടേക്ക് പോവുന്നത്. എന്നാല്‍ നമ്മള്‍ വിചാരിക്കുന്ന രീതിയില്‍ അവിടെ വിജയം കിട്ടിയെന്ന് വരില്ല. നാട്ടുകാരും വീട്ടുകാരും എന്ത് വിചാരിച്ചാലും കുഴപ്പമില്ല എന്നുളള, അത്രയും കോണ്‍ഫിഡന്റായിട്ടുളള ആളുകള്‍ മാത്രം പോയാല്‍ മതി എന്ന് വേണമെങ്കില്‍ പറയാം.


Click it and Unblock the Notifications