twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമ്മയുടെ രണ്ടാം വിവാഹത്തിന് സമ്മതം മൂളി താരപുത്രി! ബിഗ് ബോസ് താരത്തിന്റെ വിവാഹ ചിത്രങ്ങള്‍ പുറത്ത്

    |

    ഇന്ത്യയിലെ ഏറ്റവും റേറ്റിംഗിലുള്ള ടെലിവിഷന്‍ പരിപാടിയായി ബിഗ് ബോസ് തുടരുകയാണ്. എല്ലാ ഭാഷകളിലും തന്നെ ഷോ വൈറലാവുകയാണ്. മലയാളത്തിലും മത്സരം കടുപ്പമേറി കൊണ്ടിരിക്കുകയാണ്. അത്ര പ്രശസ്തിയില്‍ ഇല്ലാത്ത താരങ്ങള്‍ വരെ ബിഗ് ബോസിലൂടെ വലിയ ആരാധക പിന്തുണ സ്വന്തമാക്കുന്നതാണ് കണ്ട് വരുന്നത്. ഇതിനിടെ പല പ്രണയങ്ങളും തളിരിടുന്നു എന്നതാണ് രസകരമായ കാര്യം. മലയാളത്തില്‍ പേര്‍ളിയും ശ്രീനിഷിന്റെയും പ്രണയമായിരുന്നു തരംഗമായത്.

    kamya-panjabi

    Recommended Video

    Bigg Boss Malayalam Season 2 Episode 37 Review | FilmiBeat Malayalam

    ഇപ്പോഴിതാ ഹിന്ദി ബിഗ് ബോസ് താരത്തിന്റെ വിവാഹ വാര്‍ത്തയാണ് പുറത്ത് വരുന്നത്. ടെലിവിഷന്‍ താരമായിരുന്ന കാമ്യ പഞ്ചാബിയാണ് തന്റെ വിവാഹക്കാര്യം പുറത്ത് പറഞ്ഞിരിക്കുന്നത്. കാമ്യയുടെ ആണ്‍സുഹൃത്ത് ഷലബ് ദാംഗുമായിട്ടുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ഇതിന് പിന്നാലെ മെഹന്ദി ചടങ്ങിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്.

    താരപുത്രിയ്ക്ക് ഭക്ഷണം വാരി കൊടുത്ത് യുവനടന്‍! പ്രണയം ഇല്ലെന്ന് പറഞ്ഞത് വെറുതെയാണെന്ന് ആരാധകരും താരപുത്രിയ്ക്ക് ഭക്ഷണം വാരി കൊടുത്ത് യുവനടന്‍! പ്രണയം ഇല്ലെന്ന് പറഞ്ഞത് വെറുതെയാണെന്ന് ആരാധകരും

    കാമ്യയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തില്‍ പത്ത് വയസുള്ള ഒരു മകള്‍ ഉണ്ട്. രസകരമായ കാര്യം അമ്മയുടെ രണ്ടാം വിവാഹത്തിന് സമ്മതം മൂളിയത് മകള്‍ ആര ആണെന്നുള്ളതാണ്. സമാനമായി കാമ്യയുടെ സുഹൃത്ത് ഷലബ് ദാംഗിനും ആദ്യ വിവാഹത്തില്‍ ഇഷാന്‍ എന്നൊരു മകനുണ്ട്. രണ്ട് മക്കളും മാതാപിതാക്കളുടെ വിവാഹത്തിന് തയ്യാറാണെന്ന് അറിയിച്ചതോടെയാണ് ആഘോഷമായി നടത്തുന്നത്. ഫെബ്രുവരി പത്തിനായിരുന്നു വിവാഹം.

    നടിയുടെ പോസ്റ്റ്

    English summary
    Ex Bigg Boss Contestant Kamya Panjabi's Wedding Photos Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X