'അന്ന് എനിക്ക് പണി കിട്ടി, എല്ലാവരും രേണുവിനെ ടാർ​ഗെറ്റ് ചെയ്യും, ക്രൂ അനുവദിച്ചാൽ ലാലേട്ടൻ കിടിലനാകും'

ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ ആറുപേരാണ് വൈൽഡ് കാർഡ് എൻട്രികളായി എത്തിയത്. അതിൽ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന മത്സരാർത്ഥിയായിരുന്നു റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയനായ സായ്കൃഷ്ണ. എന്നാൽ പ്രേക്ഷക പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സായ്കൃഷ്ണയ്ക്കായില്ല. മാത്രമല്ല പണപ്പെട്ടി ടാസ്ക് നശിപ്പിച്ചത് സായ് ആണെന്നുള്ള അഭിപ്രായവും ബിബി പ്രേക്ഷകർക്കുണ്ട്.

ബി​ഗ് ബോസിന്റെ പുതിയ സീസൺ ആരംഭിക്കാൻ ഇരിക്കെ തനിക്കുള്ള പ്രതീക്ഷകൾ പങ്കുവെക്കുകയാണ് താരം. സായ്കൃഷ്ണയ്ക്ക് പരിചയമുള്ള ചില മത്സരാർത്ഥികളും ഇത്തവണ ഷോയിലുണ്ട്. രേണു സുധിക്ക് തുടക്കം മുതൽ കടുത്ത മത്സരം നേരിടേണ്ടി വരുമെന്നും പുറത്തുള്ള നെ​ഗറ്റീവ് പബ്ലിസിറ്റി കാരണം മത്സരാർത്ഥികളുടെ ആദ്യ ടാർ​ഗറ്റ് രേണുവായിരിക്കുമെന്നും സായ് കൃഷ്ണ പറയുന്നു.

Sai Krishna
Photo Credit: renu sudhi/ anumol/ sai krishna

എന്തുകൊണ്ട് ബി​ഗ് ബോസുമായി ബന്ധപ്പെട്ട് നേരത്തെ വീഡിയോകൾ ഇട്ടില്ലെന്ന് ചോദിച്ചാൽ ഇട്ട് കഴിഞ്ഞാൽ മുൻ ബി​ഗ് ബോസ് മത്സരാർത്ഥി കൂടിയായ ഞാൻ ചിലപ്പോൾ ചില പേരുകൾ വിളിച്ച് പറയും. പക്ഷെ ഇനി വീഡിയോ ഇടുന്നതിൽ കുഴപ്പമില്ല. കാരണം എല്ലാ മത്സരാർത്ഥികളും വീട്ടിൽ കയറി കഴിഞ്ഞു. പേര് ഞാൻ‌ നേരത്തെ പറഞ്ഞിരുന്നുവെങ്കിൽ മത്സരാർത്ഥികളായി പോകുന്നവർക്ക് പ്രശ്നമാകും. കാരണം എനിക്ക് അനുഭവമുണ്ട്.

ഞാൻ കേറണ്ട ഒരു സീസണിൽ മറ്റൊരു ബി​ഗ് ബോസ് മത്സരാർത്ഥി എന്റെ പേര് വിളിച്ച് പറഞ്ഞതുകൊണ്ട് ആ സീസണിൽ കയറാൻ പറ്റാത്ത രീതിയിൽ എനിക്ക് പണി കിട്ടി. ഇരുപതോളം പേർ ഇപ്പോൾ ഹൗസിൽ കയറി കഴിഞ്ഞു. ഒന്ന്, രണ്ട് പേരുടെ പേരുകൾ കിട്ടിയിട്ടില്ല. രേണു സുധി കേറിയിട്ടുണ്ട്. ഒപ്പം സഹോദരിയും പോയിട്ടുണ്ട്.

ടാസ്ക്കിന് വേണ്ടിയാണ് ഫാമിലി മെമ്പേഴ്സിനേയും കയറ്റുന്നത്. കഴിഞ്ഞ ദിവസം രേണുവിന്റെ വീഡിയോ ഞാൻ കണ്ടു ഞങ്ങൾ ബി​ഗ് ബോസിൽ പോയിട്ടില്ല വീട്ടിലുണ്ടെന്ന് പറഞ്ഞുള്ളതായിരുന്നു ആ വീഡിയോ. എന്തൊരു സ്ക്രിപ്റ്റിങ്ങാണെന്ന് തോന്നി അത് കണ്ടപ്പോൾ. ബി​ഗ് ബോസിലും രേണുവിന്റെ സ്ക്രിപ്റ്റ് വർക്കായാൽ ക്ലിക്കാകാം. കേറുന്ന നിമിഷം മുതൽ രേണുവിന് എല്ലായിടത്ത് നിന്നും അടി വരാനുള്ള സാധ്യത കാണുന്നു.

എല്ലാ കണ്ടസ്റ്റൻസും രേണുവിനെ തന്നെ ടാർ​ഗെറ്റ് ചെയ്യാനുള്ള ചാൻസുമുണ്ട്. ഹേറ്റേഴ്സുള്ളതുകൊണ്ട് രേണുവിനെ മത്സരാർത്ഥികൾ ടാർ​ഗെറ്റ് ചെയ്യും. രേണുവിന് ഒരു കാർഡും ഇനി അവിടെ എടുക്കാൻ പറ്റില്ല. എല്ലാ കാർഡും ലാലേട്ടൻ നിർത്തി. മാസ് കാണിക്കാൻ ലാലേട്ടനെ ക്രൂ സമ്മതിച്ചാൽ ഷോ കിടിലനാകും. അല്ലാത്ത പക്ഷം ഇത്തവണയും എയറിൽ പോകും.

Sai Krishna
Photo Credit: abhisree/ munshi ranjeet

അനുമോളും ഹൗസിൽ കയറിയിട്ടുണ്ട്. സേവ് സോണിലാണ് അനു. കാരണം നല്ലൊരു ഫാൻ ബേസുള്ള ആർട്ടിസ്റ്റാണ്. പിന്നെ നെ​ഗറ്റീവ് ആകുമോ പോസറ്റീവ് ആകുമോ എന്നത് കളിക്ക് അനുസരിച്ചാകും. നെവിൻ എന്ന മത്സരാർത്ഥിയെ പരിചയമുണ്ട്. ഇന്ററസ്റ്റിങ് ക്യാരക്ടറാണ്. ഡിഫറന്റ് ഷെയ്ഡ്സുള്ള ക്യാരക്ടറാണ്. അതുകൊണ്ട് തന്നെ ചിലർക്ക് ഇഷ്ടപ്പെടും ചിലർക്ക് ഇഷ്ടപ്പെടാതിരിക്കും.

അഭിശ്രീയും അടിപൊളിയാണ്. നല്ല ഡാൻസറും ക്രിക്കറ്ററുമാണ്. ഒരു ഫയർബ്രാന്റായിരിക്കും. കലിപ്പൻ മൂഡ് കാരനാണ്. ആര്യൻ ഒരു ക്ലാസി ക്യാരക്ടറാണ്. ജെൻസി ക്രൗഡിനെ കയ്യിലെടുത്തേക്കും. മുൻഷി രഞ്ജിത്തും ഇത്തവണയുണ്ട്. ഇത്തവണത്തെ അച്ഛൻ റോൾ രഞ്ജിത്ത് ചെയ്യാൻ സാധ്യതയുണ്ട്. അതുപോലെ കലാഭവൻ സരികയും ഇത്തവണ മത്സരിക്കാനെത്തുന്നുണ്ട്.

രേണു സുധിയെ വരെ ചിലപ്പോൾ അടിച്ച് ഇരുത്തുമെന്നും സായ്കൃഷ്ണ പറയുന്നു. പ്രമോകൾ എല്ലാം കിടിലനായിരുന്നതുകൊണ്ട് തന്നെ തങ്ങൾ ആ​ഗ്രഹിക്കുന്ന രീതിയിൽ ഒരു മത്സരം ഈ സീസണിൽ കാണാൻ കഴിയുമെന്നാണ് പ്രേക്ഷക പ്രതീക്ഷ.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X