'ജിന്റോയെപ്പോലെയാണ് അനീഷ്, ഫാൻസിനേയും പിആറിനേയും ഭയന്ന് അവർ തുറന്ന് പറഞ്ഞില്ല, അൾട്ര പ്രോമാക്സ് ചൊറി'
ബിഗ് ബോസ് മലയാളം സീസൺ ഏഴ് അമ്പത്തിനാല് ദിവസം പിന്നിടുമ്പോൾ അടുത്തിടെയായി ഏറ്റവും കൂടുതൽ ഹെയ്റ്റ് പ്രേക്ഷകരിൽ നിന്നും കിട്ടുന്ന മത്സരാർത്ഥി ആദിലയാണ്. അനീഷുമായി നിരന്തരം വഴക്കുണ്ടാക്കുന്നുവെന്നതാണ് പ്രധാന കാരണം. ബോട്ടിൽ ടാസ്ക്ക് മുതൽ ഇരുവരും തമ്മിലുള്ള വഴക്ക് കൂടുതൽ ശക്തിപ്രപിച്ചു. ഇതോടെ അനീഷിന് പിന്തുണ കൂടുകയും ആദിലയ്ക്ക് ഹെയ്റ്റ് കിട്ടുകയുമാണ് ചെയ്യുന്നത്. ഇപ്പോഴിതാ ആദില-അനീഷ് ഫൈറ്റിനെ കുറിച്ച് മുൻ ബിഗ് ബോസ് മത്സരാർത്ഥി കൂടിയായ സായ് കൃഷ്ണ പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
ആദിലയെ ഇറിറ്റേറ്റ് ചെയ്ത് മനപൂർവം അനീഷ് സൃഷ്ടിക്കുന്നതാണ് പകുതി വഴക്കുകളുമെന്ന് സായ് പറയുന്നു. ആദില അൾട്രാ ലെവൽ ഹേറ്റിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. ഞാനും കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം ലൈവും എപ്പിസോഡും കണ്ടിരുന്നു.

എന്തുകൊണ്ട് ആദിലയ്ക്ക് ഇത്രത്തോളം ഹെയ്റ്റ് കിട്ടുന്നുവെന്ന് ആലോചിച്ചപ്പോൾ എനിക്ക് ചില കാര്യങ്ങൾ മനസിലായി. ആ ഹൗസിൽ ഏറ്റവും കൂടുതൽ കണ്ടന്റുകളിൽ ഉൾപ്പെട്ടിട്ടുള്ള ഒരാൾ ആദിലയാണ്. ആ വീട്ടിലെ മേജർ കണ്ടന്റ് ലൈനിൽ എല്ലാം ആദിലയും ഉൾപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ആദിലയ്ക്ക് സ്ക്രീൻ സ്പേസുമുണ്ട്. ആദിലയുടെ പ്രവൃത്തികൾ പല പ്രസ്പക്ടീവിൽ പ്രേക്ഷകരിൽ വരികയും ഹെയ്റ്റ് കേറുകയും ചെയ്യുന്ന സ്ഥിതിയുണ്ട്.
ആദിലയും അനീഷുമായി കഴിഞ്ഞ ദിവസം നടന്ന വഴക്കിന്റെ ലൈവ് കണ്ടിരുന്നു. ആദിലയെ അനാവശ്യമായി ചൊറിഞ്ഞ് ചോദിച്ച് മേടിച്ചതാണ് അനീഷ് എല്ലാം. അനീഷ് അടിമകൾ ഇതിനെ കുറിച്ച് എന്ത് പറയുമെന്ന് എനിക്ക് അറിയില്ല. കഴിഞ്ഞ ഒന്ന് ഒന്നര ആഴ്ചയായി ഷാനവാസിന്റെ ഫ്രണ്ട്ഷിപ്പ് കണ്ടന്റിൽ വീണ് കിടക്കുകയായിരുന്നു അനീഷ്. ബോട്ടിൽ ടാസ്ക്ക് വന്നതോടെ അനീഷ് വീണ്ടും ഓണായി.
എവിക്ടായി ഇറങ്ങിയ പല മത്സരാർത്ഥികളുമായും ഹോട്ടൽ ടാസ്ക്കിന് കയറിയ ഗസ്റ്റുകളുമായും ഞാൻ സംസാരിച്ചിരുന്നു. ഇവരൊക്കെ ഒറ്റ വാക്കിൽ പറയുന്ന ഒരു കാര്യമുണ്ട്. അനീഷ് നല്ല കണ്ടന്റ് മേക്കറും മത്സരാർത്ഥിയുമാണ്. പക്ഷെ അൾട്ര പ്രോമാക്സ് ചൊറിയാണ്. പത്ത് മിനിറ്റ് സഹിക്കാൻ പോലും പാടുപെടും. ആദില പാത്രം കഴുകാമെന്ന് പറഞ്ഞതാണ്. പക്ഷെ അനീഷ് വന്ന് വീണ്ടും വീണ്ടും ചെയ്യൂ ചെയ്യൂവെന്ന് ആവർത്തിച്ച് പറയുകയാണ്.
അരമണിക്കൂർ ഒരു മണിക്കൂറൊക്കെ ഒരാളോട് റിപ്പീറ്റ് ചെയ്ത് പറഞ്ഞാൽ അയാൾ ഇറിറ്റേറ്റഡാവില്ലേ. റിയൽ ലൈഫിലാണെങ്കിൽ അടി വരെ കിട്ടും. എല്ലാവരോടും അനീഷ് ഇതേ രീതിയാണ്. അയാൾ ഇറിറ്റേറ്റഡായാൽ എല്ലാം അടിച്ച് പൊട്ടിക്കുകയും ചെയ്യും. അയാൾ ഇറിറ്റേറ്റ് ചെയ്തപ്പോൾ മറ്റുള്ളവർ റിയാക്ട് ചെയ്യുന്നതിനെ എങ്ങനെ കുറ്റം പറയും.

അല്ലെങ്കിൽ ഷാനവാസ് അനീഷിനെ കൈകാര്യം ചെയ്യുന്നതുപോലെ മറ്റുള്ളവർക്കും കൈകാര്യം ചെയ്യാൻ പറ്റണം. കഴിഞ്ഞ സീസണിൽ ഞങ്ങൾക്കും സമാനമായ അവസ്ഥയുണ്ടായിരുന്നു. ജിന്റോ അത്രത്തോളം മറ്റ് മത്സരാർത്ഥികളെ വെറുപ്പിക്കുമായിരുന്നു. ഇപ്പോൾ ആദിലയും അനീഷും തമ്മിൽ നടക്കുന്ന അതേ ഫൈറ്റാണ് ഞങ്ങളുടെ സീസണിൽ ജാസ്മിനും ജിന്റോയും തമ്മിൽ നടന്നത്. ജാസ്മിനെ ജിന്റോ പ്രവോക്ക് ചെയ്യും. ജാസ്മിൻ തിരിച്ച് ദേഷ്യപ്പെടും.
അതോട് കൂടി ജിന്റോയ്ക്ക് മാസീവ് ഫാൻ ഫോളോയിങ് ഉണ്ടായി. ജാസ്മിന് ഹെയ്റ്റും കേറി. ജിന്റോ എത്ര വലിയ വെറുപ്പിക്കലായിരുന്നുവെന്ന് ഹൗസിലുണ്ടായിരുന്ന ഞങ്ങൾക്ക് എല്ലാം അറിയാം. അത് തന്നെയാണ് ഇപ്പോൾ അനീഷും ആദിലയും തമ്മിൽ നടക്കുന്നത്. ആ വീട്ടിലെ എല്ലാവർക്കും അനീഷിന്റെ ചൊറിയോട് എതിർപ്പുണ്ട്. പക്ഷെ അനീഷിന്റെ മാസീവ് ഫാൻ ഫോളോയിങും പിആറും ഭയന്ന് ആരും തുറന്ന് പറയുന്നില്ല.
ആദില നല്ലതാണ് എന്ന് ഞാൻ പറയുന്നില്ല. ചില തെറ്റുകൾ ആദിലയും ചെയ്യുന്നുണ്ട്. എല്ലാവരേയും അനീഷ് വെറുപ്പിക്കുന്നത് ഹൗസിൽ ഒറ്റപ്പെടാൻ വേണ്ടിയാണ്. അതാണ് അനീഷിന്റെ ഗെയിം. ഇമോഷണൽ ലൈൻ കിട്ടാനുള്ളതെല്ലാം അനീഷ് ചെയ്യുന്നുണ്ട്. പുറത്തെ ജനങ്ങൾ കാണണമെന്നതാണ് അനീഷിന്റെ ആവശ്യമെന്നും സായ് കൃഷ്ണ പറയുന്നു.


Click it and Unblock the Notifications