'ജിന്റോയെ വിന്നറാക്കിയ പിആർ അനുവിന് വേണ്ടി പണിയെടുക്കുന്നു, ഏറ്റവും പ്രതിഫലമുള്ളതും അനുവിന്, അനീഷ് കോമണറല്ല'
ജിസേൽ തക്രാലിന്റെ എവിക്ഷനുശേഷം ഹൗസിലും പുറത്തും പിആർ വലിയ രീതിയിൽ ചർച്ചയായി തുടങ്ങി. കഴിഞ്ഞ ദിവസത്തെ മോണിങ് ടാസ്ക്കിൽ സംസാരിക്കവെ അനുവിന് ഹെവി പിആർ ഉണ്ടെന്നും 16 ലക്ഷത്തിന് അടുത്ത് പണം ചിലവാക്കിയാണ് പിആർ ഏൽപ്പിച്ചിരിക്കുന്നതെന്നും ബിന്നി വെളിപ്പെടുത്തിയിരുന്നു. ബിന്നി പറഞ്ഞത് സത്യമാണെന്ന് പറയുകയാണിപ്പോൾ മുൻ ബിഗ് ബോസ് താരം സായ് കൃഷ്ണ.
കഴിഞ്ഞ വർഷം ജിന്റോയ്ക്ക് പിആർ ചെയ്ത വ്യക്തിയാണ് ഇപ്പോൾ അനുവിന് വേണ്ടി പിആർ ചെയ്യുന്നതെന്ന് വീഡിയോ അടക്കം പുറത്തുവിട്ട് സായ് കൃഷ്ണ പറഞ്ഞു. കോമണർ ലേബലിൽ അനീഷിനെ വിലയിരുത്തേണ്ട കാര്യമില്ലെന്നും സ്ട്രോങ് പിആർ അനീഷിനുമുണ്ടെന്നും സായ് കൃഷ്ണ പറയുന്നു. പിആർ മോശമാണെന്ന് പറഞ്ഞ് ഞാൻ എഴുതി തള്ളുന്നില്ല.

പിആർ ഉണ്ടെങ്കിൽ മാത്രമെ ഭരണം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നവെന്ന സ്ഥിതിയിലുള്ള മുഖ്യമന്ത്രിയുള്ള സംസ്ഥാനമാണ് നമ്മുടേത്. പിആർ ഉണ്ടെങ്കിൽ മാത്രമെ മീഡിയയ്ക്ക് മുമ്പിൽ വരാൻ കഴിയുകയുള്ളുവെന്ന അവസ്ഥയിലുള്ള പ്രധാനമന്ത്രിയുള്ള രാജ്യത്ത് ബിഗ് ബോസിലെ മത്സരാർത്ഥികൾ പിആർ ചെയ്യുന്നത് മോശമാണെന്ന് പറയാൻ കഴിയില്ല. പിആർ മാത്രമുള്ള വോൾഡാണ് നമ്മുടേത്.
പൈസയും പിആർ ടീമും ഉണ്ടെങ്കിൽ ആരായാലും അയാൾ സമൂഹത്തിൽ പൊളിയായിരിക്കും. പിആർ ഇല്ലാതായാൽ ചീട്ടുകൊട്ടാരം പോലെ തകരും. പിആർ ഉള്ള ടൈമിൽ കിങ് ആയിരുന്നു ബിഗ് ബോസ് സീസൺ ആറിന്റെ വിജയി. പിആർ നിർത്തിയതോടെ എരപ്പാളിപോലെ താഴെച്ചാടി. കഴിഞ്ഞ വർഷം ജിന്റോയുടെ പിആർ ചെയ്ത വിനു വിജയ് ആണ് ഇപ്പോൾ അനുമോളുടെ പിആർ. വിനു എന്റെ സുഹൃത്താണ് അവൻ അവന്റെ ജോലിയാണ് ചെയ്യുന്നത്.
പതിമൂന്ന്-പതിനാറ് ലക്ഷത്തിന് ഇടയിൽ തുക വാങ്ങിയാണ് അനുമോൾക്ക് വേണ്ടി വിനു പിആർ ചെയ്യുന്നത്. ഇത്രയും തുക നൽകിയതുകൊണ്ട് തന്നെ വിന്നറാക്കണമെന്നതാണ് മത്സരാർത്ഥിയുടെ ആവശ്യം. അക്ബറിനും ഷാനവാസിനും അനീഷിനും ബിന്നിക്കും ആര്യനും എല്ലാം പിആറുണ്ട്. അതുകൊണ്ട് പിആർ എന്താണെന്ന് മനസിലാക്കി വേണം പ്രേക്ഷകർ ഗെയിം കാണാനും വോട്ട് ചെയ്യാനും. ബിബി പ്രേക്ഷകരെ മാനിപ്പുലേറ്റ് ചെയ്യുന്നത് പിആറുകളാണ്.
ഹൈ സക്സസ് റേറ്റുള്ള പിആർ ആണ് വിനു. അതാണ് അനുമോൾ അയാളെ തന്റെ പിആർ ഏൽപ്പിച്ചത്. ലക്ഷങ്ങൾ മുടക്കി പിആർ കൊടുത്താണ് ബിബി മലയാളത്തിലെ മത്സരാർത്ഥികൾ ഇപ്പോൾ ഷോയിലേക്ക് എത്തുന്നത്. ഷോയിൽ കയറും മുമ്പ് തന്നെ ആരൊക്കെയാണ് മത്സരാർത്ഥികൾ, ആർക്കൊക്കെ പിആർ ഉണ്ടെന്നത് മത്സരാർത്ഥികൾക്കും അറിയാം.

അനുമോൾ തന്നെ ഹൗസിൽ പലരോടും തനിക്ക് പിആറുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ബിന്നിയുടെ ഭർത്താവിന് അനുമോളിന്റെ പിആറിനെ കുറിച്ച് വ്യക്തമായി അറിയാം. അതുകൊണ്ട് അതിനെ കുറിച്ച് ബിന്നിയോട് പറഞ്ഞ് കൊടുത്തിട്ടുണ്ടാകും. എനിക്ക് പിആർ ഉണ്ടായിരുന്നില്ല. ഭാര്യയും സുഹൃത്തുക്കളുമായിരുന്നു പിആർ. അനുമോൾ ഹൈ പ്രൊഫൈൽഡ് കണ്ടസ്റ്റന്റാണ്. അതുകൊണ്ട് തന്നെ പ്രതിഫലവും ബിഗ് ബോസിൽ കൂടുതലായിരിക്കും.
ഈ വർഷം വീക്ക്ലിയാണ് മത്സരാർത്ഥികൾക്ക് പെയ്മെന്റ്. വിന്നർ ആയില്ലെങ്കിലും ഒരു തുക പിആറിന് മത്സരാർത്ഥി കൊടുക്കേണ്ടി വരും. പതിനാറ് ലക്ഷമെന്ന് കേൾക്കുമ്പോൾ കണ്ണ് തള്ളേണ്ടതില്ല. നെവിന് സ്ട്രോങ് പിആറില്ല. സാബുമാനും സ്ട്രോങ്ങ് പിആറില്ല. ഷാനവാസ്, അക്ബർ, അനു തുടങ്ങിയവരുടെ പിആറുകൾ മറ്റ് മത്സരാർത്ഥികളെ പുറത്താക്കാൻ വേണ്ടി സാബുമാനെ ഹൗസിൽ പിടിച്ച് നിർത്തിയിരിക്കുന്നതാണ്.
ലക്ഷ്മിക്കും സ്ട്രോങ് പിആറുണ്ട്. പൈസ വെച്ചുള്ള പിആർ ഷാനവാസിനുണ്ടോയെന്ന് അറിയില്ല. അനീഷിനും ശക്തമായ പിആറുണ്ട്. അതുപോലെ അനീഷ് എങ്ങനെ കോമണറാകും?. സെൽമി ദി ആൻസർ എന്ന സക്സസ്ഫുൾ ഷോയുടെ ഭാഗമായിരുന്നു. ഗോപികയും രതീഷേട്ടനും കോമണറായിരുന്നു. സാബുമാനും കോമണറല്ല. ഇൻഫ്ലൂവൻസറാണെന്നും സായ് കൃഷ്ണ പറയുന്നു.


Click it and Unblock the Notifications