ബിഗ് ബോസിനെ കടത്തിവെട്ടുമോ മുന്‍ ബിഗ് ബോസ് താരങ്ങളുമായി മറ്റൊരു ടെലിവിഷന്‍ പ്രോഗ്രാം!!
ബിഗ് ബോസ് മലയാളം സീസണിലൂടെ നിരവധി താരങ്ങളായിരുന്നു കേരളക്കരയ്ക്ക് സുപരിചിതമായത്. ഇപ്പോഴിതാ ടെലിവിഷൻ മുന്‍നിര്‍ത്തി ഒരു ഗെയിം ഷോ ആരംഭിച്ചിരിക്കുകയാണ്. തമാശ മുന്‍നിര്‍ത്തി ഒരുക്കുന്ന പരിപാടി മാര്‍ച്ച് നാലിനായിരുന്നു ആരംഭിച്ചത്. ആദ്യ എപ്പിസോഡില്‍ മലയാളം ബിഗ് ബോസിലെ താരങ്ങളായിരുന്നു ആദ്യം ഷോയിലെത്തിയത്. താരങ്ങള്‍ അവരുടെ കുടുംബത്തിനൊപ്പമാണ് പങ്കെടുത്തത്.

ബോയിംഗ് ബോയിംഗ് എന്ന് പേരിട്ടിരിക്കുന്ന ഷോ സീ കേരളം ചാനലിലാണ് സംപ്രേക്ഷണം ചെയ്യുന്നത്. തിങ്കള്‍ മുതല്‍ ബുധന്‍ വരെ രാത്രി 9 മണിക്കാണ് ഷോ. ബഷീര്‍ ബഷി തന്റെ രണ്ട് ഭാര്യമാര്‍ക്കുമൊപ്പം എത്തിയിരുന്നു. അഞ്ജലി അമീര്‍, ദിയ സന, ഹിമ ശങ്കര്‍ എന്നിവരായിരുന്നു പരിപാടിയിലെത്തിയത്. ഇവര്‍ തമ്മിലായിരുന്നു മത്സരം.
മുന്‍ ബിഗ് ബോസ് താരവും സീരിയല്‍ നടനുമായ ദീപന്‍ മുരളിയാണ് ബോയിംഗ് ബോയിംഗിന്റെ അവതാരകനായി എത്തുന്നത്. നേരത്തെ ഉഗ്രം ഉജ്വലം എന്ന പരിപാടിയിലും ദീപനായിരുന്നു അവതാരകന്‍. ദീപനൊപ്പം സോഷ്യല്‍ മീഡിയ വഴി ശ്രദ്ധേയനായ ആര്‍ജെ സൂരജും അവതാരകനായി എത്തുന്നുണ്ട്. രണ്ട് ഗ്രൂപ്പുകളായി തിരിച്ച് വ്യത്യസ്ത ഗെയിമുകള്‍ നല്‍കുന്നതും മറ്റുമാണ് ഷോ യുടെ പ്രമോ വീഡിയോ യില്‍ കാണിച്ചിരിക്കുന്നത്.


Click it and Unblock the Notifications











