അരിസ്‌റ്റോ സുരേഷിന്റെ ജനിക്കാതെ പോയ മകള്‍! അതിഥിയ്‌ക്കൊപ്പം സുരേഷും കോമഡി സ്റ്റാര്‍സില്‍
കേരളത്തിന് അത്ര പരിചയമില്ലായിരുന്നെങ്കിലും ബിഗ് ബോസ് അതിവേഗമാണ് തരംഗമായത്. സീസണ്‍ ഒന്ന് തുടങ്ങിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ഈ വിശേഷങ്ങള്‍ പല താരങ്ങളും പങ്കുവെച്ചിരുന്നു. പല താരങ്ങളെ കുറിച്ചുള്ള മുന്‍വിധികള്‍ ബിഗ് ബോസിലൂടെ മത്സരത്തിനെത്തിയതോടെ മാറിയിരുന്നു. പേര്‍ളി മാണിയും ശ്രീനിഷും കുടുംബ ജീവിതത്തിലേക്ക് കടന്നത് ബിഗ് ബോസിലൂടെയായിരുന്നു.
അതുപോലെ തന്നെ അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്ന മറ്റ് താരങ്ങളും ഇതിലുണ്ട്. എന്നാല്‍ ഒരു അച്ഛന്‍ മകള്‍ ബന്ധവും ബിഗ് ബോസിനുള്ളില്‍ ഉണ്ടായിരുന്നു എന്നുള്ളതാണ് ശ്രദ്ധേയം. നടന്‍ അരിസ്‌റ്റോ സുരേഷും മോഡലും നടിയുമായ അതിഥി റായിയുമാണ് ഇപ്പോഴും അടുത്ത ബന്ധം കാത്ത് സൂക്ഷിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് സുരേഷിന്റെ വീട്ടിലെത്തി ഭക്ഷണം കഴിക്കുന്ന അതിഥിയുടെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. പിന്നാലെ ഫാദേഴ്‌സ് ഡേ യില്‍ അതിഥിയ്ക്ക് ആശംസകളുമായി സുരേഷുമെത്തി.

തനിക്ക് പിറക്കാതെ പോയ മകളാണ് അതിഥി എന്നായിരുന്നു സുരേഷ് പറഞ്ഞിരുന്നത്. കോമഡി സ്റ്റാര്‍സ് സീസണ്‍ 2 വില്‍ ഇരുവരും പങ്കെടുക്കാന്‍ എത്തിയിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുകയാണ്. കീബോര്‍ഡിസ്റ്റ് സ്റ്റീഫന്‍ ദേവസ്യയ്ക്കാപ്പം ബിഗ് ബോസിന്റെ തീം സോംഗ് പാടി കൊണ്ടുള്ള വീഡിയോ അതിഥി പുറത്ത് വിട്ടിരുന്നു.
ബിഗ് ബോസ് മത്സരത്തിന്റെ തുടക്കത്തില്‍ പേര്‍ളി മാണിയുമായിട്ടായിരുന്നു അരിസ്റ്റോ സുരേഷ് അടുത്ത സൗഹൃദത്തിലായിരുന്നത്. എന്നാല്‍ അവസാനത്തോട് അടുത്തപ്പോള്‍ അരിസ്റ്റോ സുരേഷും അതിഥിയും അടുത്ത സൗഹൃദത്തിലായിരുന്നു. സുരേഷിനോട് മാത്രമല്ല ഷിയാസ് കരീമിനൊപ്പം അതിഥി സൗഹൃദം ആരംഭിച്ചതോടെ ഇരുവരും മലയാളക്കരയ്ക്ക് ഇഷ്ടപ്പെട്ട താരങ്ങളായി. അതിഥി കുട്ടൂസ് എന്ന് വിളിപ്പേര് കിട്ടിയതിന് പിന്നാലെ അതിഥിയുടെ പേരില്‍ ഫാന്‍സ് ക്ലബ്ബുകള്‍ വരെ ആരംഭിച്ചിരുന്നു.


Click it and Unblock the Notifications











