'കറക്ട് ബം​ഗ്ലാദേശി ലോക്കൽ ഇക്കോണമി ക്ലാസ് ഫ്ലൈറ്റ് പോലെയായി ഇപ്പോൾ ​ഹൗസ്, സുന്ദരന്മാരെ കൊണ്ടുവരണം'

ബി​ഗ് ബോസ് മലയാളം സീസൺ ഏഴ് ആരംഭിച്ചിട്ട് മൂന്ന് ദിവസങ്ങൾ പിന്നിടുകയാണ്. പത്തൊമ്പത് പേരാണ് ​ഗ്രാന്റ് ലോഞ്ച് ഡെയിൽ ഹൗസിലേക്ക് കയറിയത്. മത്സരാർത്ഥികളിൽ ഒരാൾ ബിബി പ്രേക്ഷകരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കോമണർ മത്സരാർത്ഥിയാണ്. കഴിഞ്ഞ ആറ് സീസണുകളെ അപേക്ഷിച്ച് അതി കഠിനമാണ് ഏഴാം സീസൺ. ആറ് സീസണുകളിലുമായി പ്രേക്ഷകർ പറഞ്ഞ അഭിപ്രായങ്ങളെല്ലാം മാനിച്ച് വേണ്ടത്ര മാറ്റങ്ങൾ ഷോയിൽ കൊണ്ട് വന്നിട്ടുണ്ട്.

നൂറ് ദിവസം തികയ്ക്കുക എന്നത് ഒട്ടും എളുപ്പമല്ലെന്ന് ഹൗസിന്റെ മട്ടും ഭാവവും കണ്ടപ്പോൾ മത്സരാർത്ഥികൾക്ക് മനസിലായി. ബി​ഗ് ബോസ് റൂൾസുകൾ പരസ്യപ്പെടുത്തിയതോടെ ഇത്തവണ കാര്യങ്ങൾ ഒന്നും അത്ര എളുപ്പമല്ലെന്നത് പ്രേക്ഷകർക്കും മനസിലായി. മൂന്ന് ദിവസം കൊണ്ട് തന്നെ മലയാളികൾക്കിടയിൽ ബി​ഗ് ബോസ് വീട് ചർച്ചയായി കഴിഞ്ഞു.

Jaanmoni Das
Photo Credit: Asianet / indian cinema gallery

ഇപ്പോഴിതാ കഴിഞ്ഞ സീസണിലെ മത്സരാർത്ഥിയും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായി ജാൻമണി ദാസ് പുതിയ സീസണിനെ കുറിച്ച പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ലോക്കൽ ആളുകളാണ് ഇത്തവണ ബി​ഗ് ബോസിൽ മത്സരാർത്ഥികളായി എത്തിയവരെല്ലാമെന്നും മലയാളികൾ ഇല്ലേ ഇവിടെ എന്നുമാണ് ജാൻമണി ചോദിച്ചത്. ഇന്ത്യൻ സിനിമ ​ഗാലറിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജാൻമണി.

എന്താണെന്ന് കാണണം... കറക്ട് ഒരു ബം​ഗ്ലാദേശി ലോക്കൽ ഇക്കോണമിക്ക് ക്ലാസ് ഫ്ലൈറ്റ് പോലെയായി ബി​ഗ് ബോസ് ഹൗസ്. മലയാളികൾ ഇല്ലേ?. കുറേ മലയാളീസ് ഉണ്ടല്ലേ?. നല്ല നല്ല മലയാളീസിനെ കൊണ്ടുവരണമായിരുന്നു. സുന്ദരന്മാരെ കൊണ്ടുവരണമായിരുന്നു. ലോക്കൽ സാധനങ്ങളെയാണ് അവർ കേറ്റി വിട്ടേക്കുന്നത്. കണ്ടപ്പോൾ എനിക്ക് വിഷമവും ദേഷ്യവും വന്നു.

ഞാൻ ഈ വർഷം ഷോയിൽ കേറണമായിരുന്നു. എല്ലാവർക്കും കാണിച്ച് കൊടുത്തേനെ എന്നാണ് ജാൻമണി പറഞ്ഞത്. വീഡിയോ വൈറലായതോടെ വൻ വിമർശനമാണ് ജാൻമണിക്ക് എതിരെ കമന്റ് ബോക്സിൽ നിറയുന്നത്. പരിഹാസ കമന്റുകളാണ് ഏറെയും. കഴിഞ്ഞ സീസണിൽ ജാൻമണിയെ പങ്കെടുപ്പിച്ചില്ലേ... അതിലും വലുതായി ഇനി ഒന്നും വരാനില്ല, അവരെ കുറ്റം പറയാൻ ജാൻമണി എന്താ ഹൈ ക്ലാസ് ആളാണോ?,

അവരെ ലോക്കൽ എന്ന പറഞ്ഞ് കളിയാക്കുന്ന നിങ്ങളാണ് ജാൻമണി ലോക്കൽ, ഈ പ്രാവശ്യം നല്ല കഴിവുള്ള കുട്ടികളാണ് എല്ലാവരും എന്നിങ്ങനെയാണ് കമന്റുകൾ. കഴിഞ്ഞ സീസണിൽ മത്സരാർത്ഥിയായശേഷം ജാൻമണി കുറേക്കാലം എയറിലായിരുന്നു. അന്ന് എയറിപോയതും സമാനമായ രീതിയിൽ ഹൗസിൽ വെച്ച് പറഞ്ഞ ഡയലോ​ഗിന്റെ പേരിലായിരുന്നു.

Jaanmoni Das
Photo Credit: Jaanmoni Das / Instagram

താൻ ബിസിനസ് ക്ലാസിൽ മാത്രമെ യാത്ര ചെയ്യാറുള്ളുവെന്ന ജാൻമണിയുടെ ഡയലോ​ഗും ബിഗ് ബോസ് വീട്ടിലെ ജാന്‍മണിയുടെ ശാപവും വഴക്കുകളുമൊക്കെ വൈറലായി മാറിയിരുന്നു. എവിക്ടായപ്പോൾ പൊട്ടിക്കരഞ്ഞ് കൊണ്ടായിരുന്നു ജാന്‍മണി ബിഗ് ബോസ് വീടിനോട് വിട പറഞ്ഞത്. മേക്കപ്പ് ആര്‍ട്ടിസ്റ്റായ ജാന്‍മണി അസം സ്വദേശിയാണ്.

ഹൗസിൽ മത്സരിച്ചിരുന്ന സമയത്ത് ജിന്റോയുമായിട്ടായിരുന്നു ജാൻമണിക്ക് ഏറെയും സൗഹൃദം. ഹൗസിൽ നിന്നും പുറത്തിറങ്ങിയശേഷം ജാൻമണിയുടെ പ്രിയ സുഹൃത്ത് അഭിഷേക് ജയദീപാണ്. ഇരുവരും ഒരുമിച്ചാണ് പ്രമോഷൻ വർക്കുകളെല്ലാം ചെയ്യാറുള്ളത്. ഒരിടയ്ക്ക് ഇരുവരും സൗഹൃദം അവസാനിപ്പിച്ച് വേർപിരിഞ്ഞിരുന്നു. ശേഷം അടുത്തിടെയാണ് തെറ്റിദ്ധാരണകൾ പറഞ്ഞ് തീർത്ത് വീണ്ടും സൗഹൃദത്തിലായത്.

സീസൺ ആറിലെ മത്സരാർത്ഥികളുടെ എല്ലാ ഫങ്ഷനുകളിലും ജാൻമണി സജീവ സാന്നിധ്യമാണ്. കഴിഞ്ഞ സീസൺ ഇന്ത്യയിലാകെ ചർച്ചയായ ഒന്നായിരുന്നു. കാരണം ബി​ഗ് ബോസ് ഷോയുടെ ചരിത്രത്തിൽ ആദ്യമായി വലിയൊരു ഫിസിക്കൽ അസാൾട്ട് നടന്നത് ബി​ഗ് ബോസ് മലയാളത്തിന്റെ ആറാം സീസണിലായിരുന്നു. അതുകൊണ്ട് തന്നെ വലിയ വാർത്ത പ്രാധാന്യം ലഭിച്ചു.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X