ബിഗ് ബോസില്‍ നിന്നും താരപുത്രി വനിത വിജയകുമാറിനെ അറസ്റ്റ് ചെയ്യുമോ? കേസുമായി മുന്‍ ഭര്‍ത്താവ്

കമല്‍ ഹാസന്‍ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് തമിഴ് സീസണ്‍ മൂന്ന് അടുത്തിടെയാണ് ആരംഭിച്ചത്. പതിവ് പോലെ തന്നെ പലവിധ പ്രശ്‌നങ്ങളിലൂടെയുമാണ് ഷോ മുന്നോട്ട് പോവുന്നത്. നടി ഫാത്തിമ ബാബു, സംവിധായകനും നടനുമായ ചേരന്‍, നടി വനിത വിജയകുമാര്‍ എന്നിങ്ങനെ ബിഗ് ബോസ് തമിഴ് സീസണ്‍ മൂന്നില്‍ പതിനഞ്ചോളം മത്സരരാര്‍ത്ഥികളാണുള്ളത്. എല്ലാവരും ഒന്നിന്നൊന്ന് മുന്നിട്ട് നില്‍ക്കുന്ന ശക്തരായ മത്സരാര്‍ത്ഥികളാണ്.

ഇപ്പോഴിതാ നടി വനിത വിജയകുമാറിനെ ബിഗ് ബോസിനുള്ളില്‍ നിന്നും അറസ്റ്റ് ചെയ്യാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. മകളെ തട്ടി കൊണ്ട് പോയെന്ന് പറഞ്ഞ് വനിതയുടെ മുന്‍ഭര്‍ത്താവ് ആനന്ദ് രാജ് പരാതി കൊടുത്തിരിക്കുകയാണ്. തന്റെ പക്കല്‍ നിന്നും മകളെ വനിതാ ചെന്നൈയിലേക്ക് കൂട്ടികൊണ്ട് പോയെന്നും പിന്നീട് തിരിച്ച് അയച്ചില്ലെന്നുമാണ് ആരോപണം.

vanitha-vijayakumar

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു അദ്ദേഹം തെലുങ്കാന പോലീസില്‍ പരാതി കൊടുക്കുന്നത്. മകളെ കണ്ടെത്താന്‍ ഹേബിയസ് കോര്‍പസ് ഹര്‍ജിയും നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ തെലുങ്കാന പോലീസ് ചെന്നൈ പോലീസുമായി ബന്ധപ്പെട്ടു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നുമറിയുന്നത്. ഇതോടെ നടിയെ പോലീസ് അറസ്റ്റ് ചെയ്‌തേക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

വിജയ് ടി വിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് തമിഴിന്റെ മൂന്നാം ഭാഗത്തില്‍ മത്സരിച്ച് കൊണ്ടിരിക്കുകയാണ് വനിത ഇപ്പോള്‍. നൂറ് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ മത്സരാര്‍ഥികള്‍ക്ക് പുറംലോകവുമായി യാതൊരു ബന്ധവും ഉണ്ടാവുകയില്ല. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X