For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുടുംബവിളക്കിൽ നിന്നും പാറുവിനെ അടിച്ചോണ്ട് പോയ ആദ്യ ക്യാമറമാൻ; ഗര്‍ഭിണിമാരുടെ സംഗമത്തെ കുറിച്ച് ആതിര മാധവ്

  |

  അഞ്ഞൂറ് എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കി ചരിത്ര വിജയമായി മാറിയിരിക്കുകയാണ് കുടുംബവിളക്ക് സീരിയല്‍. ന്യൂയര്‍ ആഘോഷത്തിന് കുടുംബാംഗങ്ങള്‍ ഒരുമിച്ച് വാഗമണിലേക്ക് പോവുന്നതും അവിടെ നടക്കുന്ന ചില സംഭവങ്ങളുമാണ് ഇപ്പോള്‍ സീരിയലില്‍ കാണിച്ച് വരുന്നത്. അതേ സമയം അടുത്തിടെ സീരിയലില്‍ നിന്നും പിന്മാറിയ നടി ആതിര മാധവിന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ പേജില്‍ നിറയുകയാണ്. അനിരുദ്ധിന്റെ ഭാര്യയും സുമിത്രയുടെ മരുമകളും ഡോക്ടറുമായ അനന്യ എന്ന കഥാപാത്രത്തെയാണ് ആതിര അവതരിപ്പിച്ചിരുന്നത്.

  വര്‍ഷങ്ങളായി തുടരുന്ന സീരിയലില്‍ അനന്യയായി ആതിര തിളങ്ങിയെങ്കിലും ഗര്‍ഭിണിയായതോടെ പിന്മാറുകയായിരുന്നു. ഇപ്പോള്‍ പുതിയ നടി ആ വേഷത്തിലേക്ക് എത്തുകയും ചെയ്തു. അതേ സമയം യൂട്യൂബ് വീഡിയോസിലൂടെ തന്‍െ വിശേഷങ്ങള്‍ പങ്കുവെച്ച് കൊണ്ട് ആതിര എത്താറുണ്ട്. ഏറ്റവും പുതിയതായി കുടുംബവിളക്കില്‍ നിന്നും മുന്‍പ് തന്നെ പോയ നടി പാര്‍വതി വിജയിയുടെ കൂടെയുള്ള രസകരമായ നിമിഷങ്ങളാണ് യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെ ആതിര പറയുന്നത്.

  കുടുംബവിളക്കില്‍ ശീതള്‍ എന്ന കഥാപാത്രത്തെ തുടക്കത്തില്‍ അവതരിപ്പിച്ചത് പാര്‍വതി വിജയ് ആയിരുന്നു. ആ സമയത്ത് അനന്യയായി ആതിരയും എത്തി. കുടുംബവിളക്കിന്റെ ക്യാമറമാന്‍ ആയിരുന്ന അരുണുമായി പ്രണയിച്ച് വിവാഹം കഴിച്ചതോടെയാണ് പാര്‍വതി സീരിയലില്‍ നിന്നും പിന്മാറുന്നത്. ഇപ്പോള്‍ ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് നടി. അടുത്തിടെ പാര്‍വതിയുടെ ബേബി ഷവര്‍ പാര്‍ട്ടിയും സംഘടിപ്പിച്ചിരുന്നു. ഇതിനിടയിലാണ് ആതിരയുടെ യൂട്യൂബ് ചാനലില്‍ പാര്‍വതി പ്രത്യക്ഷപ്പെടുന്നത്.

  രണ്ട് ഗര്‍ഭിണികള്‍ കണ്ടുമുട്ടിയപ്പോള്‍ എന്ന ക്യാപ്ഷനോടെയായാണ് ആതിര വീഡിയോ പോസ്റ്റ് ചെയ്തത്. പാര്‍വതിയെ കണ്ടപാടെ കെട്ടിപ്പിടിക്കാന്‍ പറ്റില്ല വയറ് തമ്മില്‍ കൂട്ടിമുട്ടുമെന്നാണ് ആതിര പറഞ്ഞത്. ഭര്‍ത്താവ് അരുണിനൊപ്പമാണ് പാര്‍വതി എത്തിയിരുന്നത്. കുടുംബവിളക്കിലെ ആദ്യ ക്യാമറമാന്‍ ആയിരുന്നു. പിന്നെ ഞങ്ങളുടെ പാറുവിനെ അടിച്ചെടുത്തോണ്ട് പോയി. ആദ്യത്തെ ശീതള്‍ പാര്‍വതി ആയിരുന്നു. വളരെ പെട്ടെന്ന് ഞാനും പാറും തമ്മില്‍ അടുപ്പത്തിലായി. എന്നാല്‍ പെട്ടെന്നൊരീസം ഇവള്‍ പോയപ്പോള്‍ ശരിക്കും എനിക്ക് വിഷമം ആയിരുന്നു. അന്ന് മുതലിങ്ങോട്ട് ആ കോണ്‍ടാക്ട് ഞങ്ങള്‍ സൂക്ഷിച്ചിരുന്നു.

  ആരാധകന്‍ കൈയ്യില്‍ ബ്ലേഡ് സൂക്ഷിച്ചു; അക്ഷയ് കുമാറിന്റെ കൈ കീറി മുറിഞ്ഞ സംഭവത്തെ കുറിച്ച് താരം പറഞ്ഞതിങ്ങനെ

  ഇപ്പോള്‍ എനിക്ക് 6 മാസമാണ് അവള്‍ക്ക് 8 മാസം ആയി. എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ താന്‍ പാര്‍വതിയോടാണ് മെസ്സേജ് അയച്ച് ചോദിക്കുന്നത്. അവള്‍ക്ക് ഡേറ്റ് അടുത്തതിന്റെ ടെന്‍ഷനിലാണിപ്പോള്‍. പാറുവിന് ജനിക്കാന്‍ പോവുന്നത് ഒരു പെണ്‍കുഞ്ഞ് ആയിരിക്കുമെന്ന് എനിക്കുറപ്പുണ്ട്. ആദ്യം കണ്ടപ്പോള്‍ മുതല്‍ അങ്ങനെയാണ് തോന്നിയിട്ടുള്ളത്. തനിക്കും പെണ്‍കുഞ്ഞ് വേണമെന്നാണ് ആഗ്രഹമെന്ന് പാര്‍വതിയും സൂചിപ്പിച്ചു. ആരായാലും ഞാന്‍ ഹാപ്പിയെന്നായിരുന്നു അരുണ്‍ പറഞ്ഞത്.

  മുലക്കച്ച വെച്ച് അഭിനയിച്ചിരുന്നെങ്കില്‍ ഞാനിന്ന് സൂപ്പര്‍ നായിക ആവുമായിരുന്നു; ആ സിനിമയെ കുറിച്ച് നടി രമ ദേവി

  Recommended Video

  അച്ഛനും ലാലങ്കിളും ഒന്നിക്കുന്ന സിനിമയുണ്ടാകുമെന്ന് വിനീത് ശ്രീനിവാസന്‍ | FilmiBeat Malayalam

  പാറുവിന്റെ വിശേഷങ്ങള്‍ അറിയാനായിരിക്കും എല്ലാവര്‍ക്കും താല്‍പര്യം. കുടുംബവിളക്കില്‍ നിന്നും മാറിയിട്ട് കുറേക്കാലമായല്ലോ. സി സെക്ഷനായിരിക്കുമോ എന്നൊക്കെയോര്‍ത്ത് പേടിയുണ്ടെന്ന് പാര്‍വതി പറയുന്നത്. തനിക്ക് കുഞ്ഞാവ വന്ന് കഴിഞ്ഞാല്‍ ഞാന്‍ അഭിനയ ലോകത്തേക്ക് തിരിച്ച് വരുമെന്നും ആതിര പറയുമ്പോള്‍ നോക്കാമെന്നാണ് പാര്‍വതി പറയുന്നത്. കുടുംബവിളക്കില്‍ നിന്നും പിന്മാറിയതിന് ശേഷം ഇരുവരെയും വീണ്ടും കാണാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. അഭിനയത്തിലേക്ക് തന്നെ തിരികെ വരാനാണ് പാര്‍വതിയോട് എല്ലാവരും പറയുന്നത്.


  വിവാഹത്തിന് മുന്‍പ് താമസവും തുടങ്ങി; നടന്‍ ചിമ്പുവും നടി നിധി അഗര്‍വാളും ഉടനെ വിവാഹിതരാവുമെന്ന് റിപ്പോര്‍ട്ട്

  English summary
  Ex- Kudumbavilakku Fame And Pregnant Athira Madhav And Parvathy Vijay Meets
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X