ആതിരയുടെ പ്രസവവേദന നേരില്‍ കണ്ട ഭര്‍ത്താവ്; നീ ശരിക്കുമൊരു അത്ഭുതമാണെന്ന് നടിയോട് പറഞ്ഞ് ഭര്‍ത്താവ്

കാത്തിരിപ്പുകള്‍ക്കും പ്രതീക്ഷകള്‍ക്കും ഒടുവില്‍ ആദ്യ കണ്മണിയ്ക്ക് ജന്മം കൊടുത്തിരിക്കുകയാണ് സീരിയല്‍ നടി ആതിര മാധവ്. കഴിഞ്ഞ ദിവസങ്ങളില്‍ താരകുടുംബം തന്നെയാണ് വാര്‍ത്ത പുറത്ത് വിട്ടത്. പിന്നാലെ ആശുപത്രിയില്‍ നിന്നുള്ള വിശേഷങ്ങളും മകന്റെ ജനനത്തിലെ സന്തോഷവും പങ്കുവെച്ച് കൊണ്ട് ആതിരയും വന്നിരുന്നു. യൂട്യൂബ് ചാനലിലൂടെ പ്രസവത്തെ കുറിച്ചടക്കമുള്ള കാര്യങ്ങളാണ് നടി പങ്കുവെച്ചിരുന്നത്.

പ്രസവം മുതലിങ്ങോട്ട് എല്ലാത്തിനും പിന്തുണ നല്‍കി കൂടെ നിന്ന ഭര്‍ത്താവ് രാജീവിനെ കുറിച്ചും ആതിര സൂചിപ്പിച്ചിരുന്നു. ഈ മൂന്നാല് ദിവസങ്ങളിലാണ് രാജീവിനോട് തനിക്കേറ്റവും സ്‌നേഹം തോന്നിയതെന്നാണ് ആതിര പറഞ്ഞത്. ഇപ്പോഴിതാ തന്റെ കുഞ്ഞിന് ജന്മം നല്‍കി കൊണ്ട് പ്രിയതമയുടെ സഹനത്തെ കുറിച്ചും മറ്റുമൊക്കെ സൂചിപ്പിച്ച് എത്തിയിരിക്കുകയാണ് രാജീവ്. കുടുംബസമേതമുള്ള ഫോട്ടോ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച് കൊണ്ടാണ് താരഭര്‍ത്താവ് സംസാരിച്ചത്.

നഴ്‌സ് കുഞ്ഞിനെ ആതിരയെ കാണിക്കുന്നതാണ് ചിത്രത്തിലുള്ളത്

പ്രസവത്തിന് ശേഷമുള്ള ആതിരയുടെയും കുഞ്ഞിന്റെയും ഫോട്ടോയാണ് രാജീവ് പങ്കുവെച്ചത്. നഴ്‌സ് കുഞ്ഞിനെ ആതിരയെ കാണിക്കുന്നതാണ് ചിത്രത്തിലുള്ളത്. ബെഡില്‍ കിടന്ന് കൊണ്ട് ഒരു കൈ കൊണ്ട് കുഞ്ഞിനെ തലോടാന്‍ ശ്രമിക്കുകയാണ് നടി. സമീപം ആതിരയുടെ അമ്മയും ഉണ്ടായിരുന്നു. ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഈ ഫോട്ടോ പങ്കുവെച്ചതിനൊപ്പം പ്രിയതമയോടുള്ള സ്‌നേഹത്തെ കുറിച്ച് കൂടി രാജീവ് എഴുതിയിരുന്നു.

 നീ അനുഭവിച്ച പോരാട്ടവും വേദനയും എനിക്ക് വലിയ അത്ഭുതമായിട്ടാണ് തോന്നുന്നത്

'എല്ലാ കഥകളും ഈ ചിത്രം പറയും. ആതിര മാധവ്.. നിങ്ങള്‍ ശരിക്കുമൊരു അത്ഭുതമാണ് ഇപ്പോഴും അങ്ങനെ തന്നെയാണ്. നീ അനുഭവിച്ച പോരാട്ടവും വേദനയും എനിക്ക് വലിയ അത്ഭുതമായിട്ടാണ് തോന്നുന്നത്. നമ്മുടെ പ്രിയപ്പെട്ട മകനോടൊപ്പം നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു' എന്നുമാണ് രാജീവ് എഴുതിയത്. ഇതിന് പിന്നാലെ ഭര്‍ത്താവിന് മറുപടി നല്‍കി കൊണ്ട് ഫോട്ടോയ്ക്ക് താഴെ കമന്റുമായിട്ടും ആതിര എത്തിയിരുന്നു.

നീ ഇല്ലാതെ ഇതൊന്നും സാധ്യമാവില്ലായിരുന്നു എന്ന് ആതിര

'നീ ഇല്ലാതെ ഇതൊന്നും സാധ്യമാവില്ലായിരുന്നു പ്രിയപ്പെട്ടവനെ.. അതിരുകളൊന്നുമില്ലാതെ നിന്നെ ഞാനും സ്‌നേഹിക്കുന്നു. നമ്മുടെ കുഞ്ഞിനോടൊപ്പം ഈ ജീവിതം ആഘോഷിക്കുന്നതിന് ഇനിയും കാത്തിരിക്കാന്‍ വയ്യ. നിങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു.. എന്നുമാണ് ആതിര പങ്കുവെച്ച കമന്റിലൂടെ പറയുന്നത്. ഏപ്രില്‍ നാലിനാണ് ആതിര മാധവും രാജീവ് മേനോനും ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. കുഞ്ഞിന്റെ വരവ് താരങ്ങള്‍ തന്നെ ആരാധകരുമായി പങ്കുവെച്ചിരുന്നു. പ്രസവത്തിന് ആശുപത്രിയില്‍ എത്തിയത് മുതല്‍ എല്ലാ കാര്യങ്ങള്‍ക്കും രാജീവ് കൂടെ തന്നെ ഉണ്ടായിരുന്നുവെന്നാണ് ആതിര പറഞ്ഞത്. ഭക്ഷണം കൊടുക്കുന്നത് മുതല്‍ എല്ലാം രാജീവാണ് സഹായിച്ചത്. ഭര്‍ത്താവിനോട് കൂടുതലായിട്ടും സ്‌നേഹം തോന്നിയെന്നും നടി പറഞ്ഞിരുന്നു.

  കുടുംബവിളക്ക് സീരിയലിലെ ഡോ. അനന്യ

കുടുംബവിളക്ക് സീരിയലിലെ ഡോ. അനന്യ എന്ന കഥാപാത്രത്തിലൂടെയാണ് നടി ആതിര മാധവ് ജനപ്രീതി നേടുന്നത്. ഓരൊറ്റ സീരിയലിലൂടെ തന്നെ ആരാധകരെ സ്വന്തമാക്കിയ നടിയുടെ വിവാഹവും വലിയ ആഘോഷമായിരുന്നു. ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിന് പിന്നാലെയാണ് താന്‍ അമ്മയാവാന്‍ പോവുകയാണെന്ന കാര്യം ആതിര എല്ലാവരോടും വെളിപ്പെടുത്തുന്നത്. പിന്നാലെ സീരിയലില്‍ നിന്നും പിന്മാറുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X