കിച്ചുവിനെ അവന്റെ അച്ഛന്റെ വീട്ടുകാർ തള്ളി കളയില്ല, അവൻ ബാധ്യതയാണെന്ന് രേണു പറഞ്ഞു, എനിക്ക് കിട്ടിയ അടി; വീണ

വർഷങ്ങൾക്ക് മുമ്പ് വിവാഹമോചനം നേടുകയും മറ്റൊരു പുരുഷനെ വിവാഹം ചെയ്ത് കുടുംബമായി കഴിയുകയും ചെയ്യുന്ന വീണ എസ് പിള്ള എന്തിനാണ് ഇപ്പോൾ സുധിയുടെ രണ്ടാം ഭാര്യ താനായിരുന്നുവെന്ന് തെളിയിക്കാൻ ശ്രമിക്കുന്നതെന്ന സംശയം പ്രേക്ഷകർക്കുണ്ട്. അതുകൊണ്ട് തന്നെ രേണുവിന് ലഭിക്കുന്നതിന് സമാനമായ വിമർശനവും സൈബർ ബുള്ളിയിങും വീണയ്ക്കും ലഭിക്കുന്നുണ്ട്. ഭൂതകാലം തുറന്ന് പറയാൻ തീരുമാനിച്ചതിന് പിന്നിലെ കാരണം ന്യൂസ് ടുഡെ മലയാളത്തിന് നൽകിയ അഭിമുഖത്തിൽ വീണ വെളിപ്പെടുത്തി.

ഫാമിലിയിലെ പ്രശ്നങ്ങൾ കുറേയൊക്കെ സുധി പറഞ്ഞിട്ടുണ്ടെന്നും വീണ പറയുന്നു. എന്റെ ഇപ്പോഴത്തെ ഫാമിലിയിൽ പ്രശ്നങ്ങൾ രൂപപ്പെട്ടതോടെയാണ് ഞാൻ എല്ലാ കാര്യങ്ങളും തുറന്ന് പറയാമെന്ന് കരുതിയത്. സുധി ചേട്ടനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറി‍ഞ്ഞിട്ടാണ് ഞാൻ ഭാര്യയായിരിക്കുന്ന സമയത്ത് തന്നെ അദ്ദേഹത്തിന്റെ ലൈഫിലേക്ക് രേണു വന്നത്.

veena renu sudhi
Photo Credit: veena / renu sudhi

അതുകൊണ്ട് എന്നെ അറിയില്ലെന്ന് അവൾ പറയുന്നത് കള്ളം. സൈബർ അറ്റാക്ക് വിഷമിപ്പിക്കുന്നു. എന്തിന് ഇപ്പോൾ ഇതെല്ലാം പറയുന്നുവെന്നാണ് ചോദ്യങ്ങൾ വരുന്നത്. ഞാനും പെണ്ണാണ്, എനിക്കും കുടുംബമുണ്ടെന്ന് അവരാരും ചിന്തിക്കുന്നില്ല. ലിവിങ് റിലേഷനായിരുന്നില്ല വിവാഹ ജീവിതമായിരുന്നു.

സുധി ചേട്ടനുമായി വേർപിരിയാൻ പ്രധാന കാരണം രേണു തന്നെയായിരുന്നു. ഒപ്പം വേറെയും വിഷയങ്ങൾ ഉണ്ടായിരുന്നു. സുധി ചേട്ടന് മെസേജ് അയക്കുന്നത് രേണുവാണെന്ന് എനിക്ക് ആദ്യം അറിയില്ലായിരുന്നു. പക്ഷെ ഞാൻ അവർ അയച്ച മെസേജുകൾക്ക് മറുപടി കൊടുത്തിട്ടുണ്ട്. കുടുംബം തകർക്കരുത‍െന്ന് പറഞ്ഞു. നീ നിന്റെ കാര്യം നോക്ക്... കൂടുതൽ ഒന്നും സംസാരിക്കേണ്ട എന്നായിരുന്നു അതിന് രേണു അയച്ച മറുപടി.

അതിനുശേഷം കുറേ വർഷം കഴിഞ്ഞ് സുധി ചേട്ടൻ മരിക്കുന്നതിന് ഒരു വർഷം മുമ്പ് രേണുവിന് ഞാൻ മെസേജ് അയച്ചു, വിളിച്ചു. സുധി ചേട്ടനുമായി ബന്ധപ്പെട്ട പ്രശ്നം അറിയിക്കാനാണ് വിളിച്ചത്. അതിനുശേഷം രേണുവിന് മെസേജ് അയച്ചിട്ടില്ല. കണ്ടിട്ടുമില്ല. സുധി ചേട്ടനെ മരിക്കുന്നതിന് ഒരു മാസം മുമ്പ് കണ്ടിരുന്നു.

സുധി ചേട്ടന് സാമ്പത്തിക ബുദ്ധിമുട്ടുകൾ വന്ന സമയത്ത് കിച്ചു കാറ്ററിങ് സർവീസിൽ ജോലി ചെയ്തിരുന്നു. രേണുവാണ് എന്നോട് അത് പറഞ്ഞത്. പക്ഷെ ഞാൻ കണ്ടിട്ടില്ല. എനിക്കൊപ്പം ആയിരുന്നപ്പോൾ സുധി ചേട്ടന് സാമ്പത്തിക ബുദ്ധിമുട്ട് ഇല്ലായിരുന്നു. കിച്ചുവിന്റെ കാര്യമാണ് രേണു വിളിച്ചപ്പോൾ സംസാരിച്ചത്. സുധി ചേട്ടനുമായി പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞിട്ടില്ല. കിച്ചു ബാധ്യതയാണെന്നാണ് രേണു പറഞ്ഞത്.

veena renu sudhi
Photo Credit: veena / renu sudhi

അത് കേട്ടപ്പോൾ എന്റെ അമ്മയോടും സുഹൃത്തുക്കളോടും ഞാൻ പങ്കുവെക്കുകയും ചെയ്തിരുന്നു. പിന്നെ ആരൊക്കെ തള്ളി കളഞ്ഞാലും കിച്ചുവിനെ അവന്റെ അച്ഛന്റെ വീട്ടുകാർ തള്ളി കളയില്ല. അത് എനിക്ക് അറിയാം. അവർ അവനെ നോക്കും. അതിൽ എനിക്ക് ടെൻഷനില്ല. പുള്ളിയുടെ ആത്മാവ് കോട്ടയത്തെ വീട്ടിലാവില്ല കൊല്ലത്തെ സ്വന്തം കുടുംബവീട്ടിലായിരിക്കും. ഞാൻ കൊല്ലം സുധിയാണ് എനിക്ക് കൊല്ലംകാരനായി ജീവിക്കാനാണ് ഇഷ്ടമെന്ന് ഇടയ്ക്കിടെ പറഞ്ഞിട്ടുണ്ട്.

ഫാമിലിയിലെ പ്രശ്നങ്ങൾ കുറേയൊക്കെ സുധി ചേട്ടൻ പറഞ്ഞിട്ടുണ്ട്. കൂടുതലായി ഡിസ്കസ് ചെയ്തിട്ടില്ല. ഇന്ദു തിരുവല്ല എന്നൊരു സ്ത്രീയുണ്ട്. സുധി ചേട്ടന്റെ ആദ്യ ഭാര്യ ശാലിനി പോയ സമയത്ത് കിച്ചുവിനെ നോക്കിയത് ആ സ്ത്രീയായിരുന്നു. ആ ചേച്ചിക്കും അറിയാം രേണുവല്ല രണ്ടാം ഭാര്യയെന്ന്. എന്നെ കൊള്ളാത്തവളും തെരുവിൽ ഉള്ളവളുമായി മാറ്റാനാകും രേണുവിന്റെ ശ്രമം.

എന്റെ രണ്ടാം ഭാര്യ രേണുവാണെന്ന് ചേട്ടൻ സ്റ്റാർ മാജിക്കിൽ പറഞ്ഞു. അതാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ അടി. മറ്റൊരു കുടുംബമായി ജീവിക്കുകയല്ലേയെന്ന് കരുതി പറഞ്ഞതാകുമെന്നും വീണ പറയുന്നു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X