ഉപ്പും മുളകിലും ഫേസ് ആപ്പ് ഉണ്ടാക്കിയ പൊല്ലാപ്പ്! നീലുവിന്റെ മനസമധാനം നശിപ്പിക്കുന്ന കാര്യമായി പോയി
കേരളത്തില്‍ തരംഗമാവുന്ന പല കാര്യങ്ങളും ഉപ്പും മുളകിലും കാണാന്‍ കഴിയും. കഴിഞ്ഞ ആഴ്ചകളില്‍ സോഷ്യല്‍ മീഡിയ വഴി വൈറലായ ഫേസ് ആപ് ആണ് ഇപ്പോള്‍ ഉപ്പും മുളകിലെയും പുതിയ വിഷയം. മുടിയനും ലെച്ചുവും ശിവയും കേശുവും ചേര്‍ന്നാണ് ഫേസ് ആപ് പാറമട വീട്ടിലെത്തിച്ചത്. വാര്‍ദ്ധക്യത്തിലെത്തി കഴിയുമ്പോള്‍ എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ വേണ്ടിയായിരുന്നു ഫേസ് ആപ് ഉപയോഗിച്ചിരുന്നത്.
മക്കളെല്ലാവരും ഇതിന് പിന്നാലെ നടക്കുന്നത് കണ്ടിട്ടാണ് നീലുവും ഇതെന്താണെന്ന് അറിയാന്‍ എത്തിയത്. ഫേസ് ആപ്പിനെ പറ്റിയുള്ള വിവരങ്ങള്‍ അറിഞ്ഞതോടെ അതൊന്ന് പരീക്ഷിച്ച് നോക്കാനുള്ള തയ്യാറെടുപ്പ് നീലുവും നടത്തി. എന്നാല്‍ ചിത്രം കണ്ടതോടെ തനിക്ക് ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞിരിക്കുകയാണ് നീലു. ഇതോടെയാണ് പുതിയ എപ്പിസോഡിന് സംഭവ ബഹുലമായ കഥ കിട്ടിയിരിക്കുന്നത്.

പെട്ടെന്ന് വയസത്തിയായി കണ്ടതിന്റെ ആഘാതത്തിലാണ് നീലുവിപ്പോള്‍. അഞ്ച് പിള്ളേരുടെ അമ്മയായ നീലുവിന് വയസ് ആവില്ലേ... എന്ന ചോദ്യം ഉന്നയിക്കപ്പെട്ടെങ്കിലും അതൊന്നും ഇവിടെ പ്രസക്തിയുള്ള കാര്യമല്ല. വര്‍ഷങ്ങളൊക്കെ എത്രപ്പെട്ടന്നാണ് പോയതെന്ന് പറഞ്ഞ് നെടുവീര്‍പ്പെടുകയാണ് നീലുവിപ്പോള്‍. തല നരയ്ക്കുന്നവരുടെ സ്ഥിരം രോദനമാണ് ഇതെന്നാണ് ലെച്ചു പറയുന്നത്. പിന്നീട് കാണുന്നത് നീലുവിന് പാറുക്കുട്ടിയെ സ്‌നേഹിക്കുന്നതാണ്.
ഇക്കാര്യം ശ്രദ്ധിച്ച ലെച്ചു അതെല്ലാവരോടും പറയുന്നുണ്ട്. എന്താണെന്ന് അറിയില്ല. അമ്മയ്ക്ക് പാറുക്കുട്ടിയോട് ഇതുവരെ ഇല്ലാത്തത് പോലെ വല്ലാതെ സ്‌നേഹം കൂടിയിട്ടുണ്ടെന്നാണ് ലെച്ചു കണ്ടെത്തിയിരിക്കുന്നത്. ഇത് നീലുവിനോട് പോയി ചോദിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല.


Click it and Unblock the Notifications