ടെലിവിഷന്‍ താരത്തെ മര്‍ദ്ദിച്ച റിയല്‍ ഏസ്റ്റേറ്റ് മുതലാളി അറസ്റ്റില്‍
കംബോഡിയയിലെ പ്രശസ്ത ടെലിവിഷന്‍ താരത്തെ ക്രൂരമായി മര്‍ദ്ദിച്ച ആളെ പിടികൂടി. കഴിഞ്ഞ ദിവസങ്ങളിലായി താരത്തെ മര്‍ദ്ദിക്കുന്ന വീഡിയോ വൈറലായിരുന്നു. കംബോഡിയയിലെ കോടീശ്വരനിലൊരാളായ സോക്ക് ബന്‍ എന്ന റിയല്‍ എസ്റ്റേറ്റ് ചക്രവര്‍ത്തിയാണ് അറസ്റ്റിലായത്.
കംബോഡിയയിലെ ഫ്‌ലോമം ഫേ ഇന്റര്‍നാഷണല്‍ ഏയര്‍പോര്‍ട്ടില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. വീഡിയോ വൈറലായതോടെ ഇയാള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. ഇതിനെത്തുടര്‍ന്ന് ഇയാള്‍ വിദേശത്തേക്ക് നാടുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പിടികൂടിയത്.
കംബോഡിയയിലെ പ്രശസ്ത ടെലിവിഷന്‍ താരം സാസയെയാണ് സോക്ക് ബന്‍ ബോഡി ഗാര്‍ഡുകളുടെ സാന്നിധ്യത്തില്‍ ക്രൂരമായി മര്‍ദ്ദിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ കുറേനാള്‍ കഴിഞ്ഞാണ് പുറത്തുവരുന്നത്. ഫേസ്ബുക്കിലെ എക് സോചേറ്റ എന്ന അക്കൗണ്ടില്‍ നിന്നുമാണ് വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടത്.
ഇതോടൊപ്പം സാസയുടെ പരിക്കേറ്റ ദൃശ്യങ്ങളും ഓണ്‍ലൈനിലെത്തിയിരുന്നു. പേടിച്ചിട്ടാണ് സംഭവം പുറത്തുപറയാഞ്ഞതെന്നും, സംഭവത്തിന് ശേഷം ഉറങ്ങാന്‍ പറ്റാത്ത അവസ്ഥയാണെന്നും സാസ പറഞ്ഞു. ഇതോടെയാണ് മധ്യമങ്ങള്‍ സംഭവം ഏറ്റെടുക്കുന്നത്. ഓണ്‍ലൈനില്‍ വൈറലായ വീഡിയോ കാണാം..


Click it and Unblock the Notifications











