»   » ചന്ദനമഴയിലെ അമൃത ഗര്‍ഭിണിയായി; ആഘോഷമാക്കി ഫേസ്ബുക്ക്

ചന്ദനമഴയിലെ അമൃത ഗര്‍ഭിണിയായി; ആഘോഷമാക്കി ഫേസ്ബുക്ക്

By: Rohini
Subscribe to Filmibeat Malayalam

ഏഷ്യനെറ്റിലെ ചന്ദനമഴ എന്ന സീരിയലിനെയും അതിലെ അമൃതയെയും പ്രത്യേകം പരിചയപ്പെടുത്തണമെന്നില്ലെന്ന് തോന്നുന്നു. ഇനി അറിയാത്തവര്‍ ഉണ്ടായിരുന്നെങ്കില്‍ അരുവിക്കരയില്‍ ബൈ ഇലക്ഷന്റെ പ്രചരണ പരിപാടി കഴിഞ്ഞപ്പോഴെങ്കിലും സീരിയലിനെയും അമൃതയെയും കുറിച്ച് അറിഞ്ഞിരിക്കും

എന്നാല്‍ ഇപ്പോള്‍ വിഷയം അരുവിക്കരയും തിരഞ്ഞെടുപ്പുമൊന്നുമല്ല. ചന്ദനമഴയിലെ അമൃത ഗര്‍ഭണിയായി. ഇന്നലത്തെ (07-08-2015) എപ്പിസോഡില്‍ അമൃത ഗര്‍ഭണിയായ വാര്‍ത്ത അറിഞ്ഞതോടെ ഫേസ്ബുക്ക് ട്രോളന്മാര്‍ പണി തുടങ്ങിക്കഴിഞ്ഞു. ഫേസ്ബുക്കിലെ ഹാസ്യ പേജുകളില്‍ ഇപ്പോള്‍ അമൃതയും ഗര്‍ഭവുമാണ് വിഷയം.

ശക്തമായ സീരിയല്‍ വിരോധികളാണ് ട്രോളന്മാര്‍ എന്ന് പറയാന്‍ കഴിയില്ല. ഇന്നലത്തെ എപ്പിസോഡ് കാണാതെ എങ്ങനെ അവരിക്കാര്യം അറിഞ്ഞിരിക്കും? എന്തായാലും സീരിയല്‍ സ്‌നേഹികളും വിരോധികളും ക്ഷമിക്കുക, താഴെകാണുന്ന ഫേസ്ബുക്ക് ട്രോളുകള്‍ തമാശയില്‍ മാത്രം എടുത്ത് ഒന്ന് ചിരിക്കുക.

ചന്ദനമഴയിലെ അമൃത ഗര്‍ഭിണിയായി; ആഘോഷമാക്കി ഫേസ്ബുക്ക്

റോഡിന്റെ കുഴപ്പം കൊണ്ട് കാറിലിരുന്ന് മേക്കപ്പ് ഇടാന്‍ കഴിയുന്നില്ലെന്ന് അമൃത(മേഘ്‌ന) അരുവിക്കര തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നപ്പോള്‍ പറഞ്ഞത് ഫേസ്ബുക്ക് ജീവികള്‍ക്ക് ഒരുപാട് കലാസൃഷ്ടികള്‍ ഉണ്ടാക്കാന്‍ അവസരമൊരുക്കിയിരുന്നു. ഇനി അരുവിക്കര വഴി പോയാല്‍ ഗര്‍ഭം അലസിപ്പോയി എന്ന് പറയരുതേ

ചന്ദനമഴയിലെ അമൃത ഗര്‍ഭിണിയായി; ആഘോഷമാക്കി ഫേസ്ബുക്ക്

അമൃതയുടെ ഗര്‍ഭം ഒരു രണ്ട് വര്‍ഷം വലിച്ചു നീട്ടി, കുഞ്ഞിന്റെ ജനന ശേഷം അത് അര്‍ജ്ജുന്റേതാണെന്ന് തെളിയിക്കാന്‍ വീണ്ടും ഒരു മൂന്ന് വര്‍ഷം കൂടി സീരിയല്‍ വലിച്ചുനീട്ടാനുള്ള ഏഷ്യനെറ്റിന്റെ ബുദ്ധിപരമായ നീക്കമാണ് ഈ ഗര്‍ഭമെന്നാണ് ചിലര്‍ പറയുന്നത്

ചന്ദനമഴയിലെ അമൃത ഗര്‍ഭിണിയായി; ആഘോഷമാക്കി ഫേസ്ബുക്ക്

ചന്ദനമഴ സീരിയല്‍ കാണാറില്ല എന്ന് പറഞ്ഞു, ബുദ്ധിജീവി ചമഞ്ഞ്, ട്രോളുകളുണ്ടാക്കുന്നവര്‍ക്കിട്ടും ഫേസ്ബുക്ക് പണി കൊടുക്കുന്നുണ്ട്.

ചന്ദനമഴയിലെ അമൃത ഗര്‍ഭിണിയായി; ആഘോഷമാക്കി ഫേസ്ബുക്ക്

ചന്ദനമഴയിലെ അമൃതയുടെ കരച്ചില്‍ പ്രസിദ്ധമാണ്. ചിലപ്പോള്‍ നായിക നടിയുടെ കരച്ചില്‍ കൊണ്ടാണ് സീരിയല്‍ ആദ്യമൊക്കെ ശ്രദ്ധിക്കപ്പെട്ടത്. അതിനും ഇരിക്കട്ടെ ഒരു കൊട്ട്

ചന്ദനമഴയിലെ അമൃത ഗര്‍ഭിണിയായി; ആഘോഷമാക്കി ഫേസ്ബുക്ക്

അമൃതയുടെ ഗര്‍ഭത്തിനൊപ്പം പരസ്പരത്തിലെ ദീപ്തി ഐപിഎസിനെയും വലിച്ചിഴയ്ക്കാത്തവരല്ല

ചന്ദനമഴയിലെ അമൃത ഗര്‍ഭിണിയായി; ആഘോഷമാക്കി ഫേസ്ബുക്ക്

നായകന്‍ അര്‍ജ്ജുനിനെ കളിയാക്കുന്ന ഒരു ട്രോള്‍

ചന്ദനമഴയിലെ അമൃത ഗര്‍ഭിണിയായി; ആഘോഷമാക്കി ഫേസ്ബുക്ക്

സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്ന ഏഷ്യനെറ്റിനെതിരെയാണ് ഈ ട്രോള്‍

ചന്ദനമഴയിലെ അമൃത ഗര്‍ഭിണിയായി; ആഘോഷമാക്കി ഫേസ്ബുക്ക്

അമൃത ഗര്‍ഭിണിയാണെന്ന് അറിയുന്ന എപ്പിസോഡ് കാണുന്ന ഗൃഹനാഥന്‍ ഇങ്ങനെയാണത്രെ

ചന്ദനമഴയിലെ അമൃത ഗര്‍ഭിണിയായി; ആഘോഷമാക്കി ഫേസ്ബുക്ക്

ട്രോള്‍ മലയാളത്തില്‍ നിന്നാണ് ഇത്തരം ഹാസ്യകമന്റുകള്‍ ഉത്ഭവിക്കുന്നത്

ചന്ദനമഴയിലെ അമൃത ഗര്‍ഭിണിയായി; ആഘോഷമാക്കി ഫേസ്ബുക്ക്

ഇനി അതൊന്ന് നെടുമുടി വേണു സ്‌റ്റൈലില്‍ പറഞ്ഞാല്‍, 'ഡോക്ടറെ കാണിച്ച്, അമൃതയുടെ ഗര്‍ഭം ഗ്യാസല്ല, ഒറിജിനല്‍ തന്നെ എന്നറിയുന്നതുവരെ കേരളത്തിലെ വീട്ടമ്മമാര്‍ക്ക് സ്വസ്ഥതയില്ല'

ചന്ദനമഴയിലെ അമൃത ഗര്‍ഭിണിയായി; ആഘോഷമാക്കി ഫേസ്ബുക്ക്

ഇന്നലെ (07-08-2015) രാത്രി ചന്ദനമഴയുടെ എപ്പിസോഡ് കണ്ട വീട്ടമ്മമാരുടെ അവസ്ഥ ഇതായിരുന്നത്രെ

ചന്ദനമഴയിലെ അമൃത ഗര്‍ഭിണിയായി; ആഘോഷമാക്കി ഫേസ്ബുക്ക്

സീരിയലുകളില്‍ ഇപ്പോള്‍ കുട്ടികളുടെ നിഷ്‌കളങ്കതയും കാണിച്ച് വീട്ടമ്മമാരെ വശത്താക്കാനുള്ള ഒരു ശ്രമവും നടക്കുന്നുണ്ട്. ചന്ദനമഴ സംവിധായകന്‍ ഇനി അതിനുള്ള ഒരുക്കമാണത്രെ

ചന്ദനമഴയിലെ അമൃത ഗര്‍ഭിണിയായി; ആഘോഷമാക്കി ഫേസ്ബുക്ക്

അമൃതയുടെ കരച്ചിലിനെ കളിയാക്കി വീണ്ടുമൊരു ട്രോള്‍

ചന്ദനമഴയിലെ അമൃത ഗര്‍ഭിണിയായി; ആഘോഷമാക്കി ഫേസ്ബുക്ക്

ഇനി അമൃത എന്ന് പ്രസവിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാവും കേരളത്തിലെ വീട്ടമ്മമാര്‍

ചന്ദനമഴയിലെ അമൃത ഗര്‍ഭിണിയായി; ആഘോഷമാക്കി ഫേസ്ബുക്ക്

ഇനി അമൃതയെയും ചന്ദനമഴയെയും അറിയാത്തവരാണ് ഈ ട്രോളുകളും പോസ്റ്റുകളുമൊക്കെ കാണുന്നതെങ്കില്‍ അവരുടെ മുഖഭാവം ദേ ദിങ്ങനെയായിരിക്കുമത്രെ

English summary
Facebookt rolls on Chandanamazha serial
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam