ഫഹദ് ഫാസിലിന്റെ മാസ്സ് എന്‍ട്രി! കുരുന്നുപ്രതിഭകള്‍ക്കൊപ്പം താരപുത്രനും! ചിത്രങ്ങള്‍ വൈറല്‍! കാണൂ!
യുവതാരനിരയില്‍ ശ്രദ്ധേയനായ താരങ്ങളിലൊരാളാണ് ഫഹദ് ഫാസില്‍. ഫാസിലിന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയ താരപുത്രന് സിനിമയില്‍ ഭാവിയില്ലെന്നായിരുന്നു തുടക്കത്തിലെ വിലയിരുത്തല്‍. നിരവധി പ്രതിഭകളെ സമ്മാനിച്ച സംവിധായകന്‍ മകന് വേണ്ടി സിനിമയൊരുക്കിയപ്പോള്‍ അത് ഫ്‌ളോപ്പാവുകയായിരുന്നു. 19ാമത്തെ വയസ്സിലായിരുന്നു ഫഹദ് തുടക്കം കുറിച്ച് കൃത്യം 7 വര്‍ഷത്തിന് താരപുത്രന്റെ തിരിച്ചുവരവുണ്ടായിരുന്നു. ഏത് തരത്തിലുള്ള കഥാപാത്രമായാലും അതവരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് തെളിയിക്കുകയായിരുന്നു താരം. ആ വരവിനാവട്ടെ നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. നിലവിലെ പല രീതികളെയും മാറ്റി മറിക്കുന്ന തരത്തിലുള്ള സിനിമയായിരുന്നു ഈ താരപുത്രന് ലഭിച്ചത്.
താരപുത്രന്‍ ഇമേജിനും അപ്പുറത്ത് സ്വന്തമായ ഇടം നേടിയെടുത്തായിരുന്നു പിന്നീട് ഫഹദ് കുതിച്ചത്. ഒരേ സമയം നായകനായും വില്ലനായും നിറഞ്ഞുനില്‍ക്കുകയാണ് താരം. താരപുത്രനെന്ന ഇമേജിനും അപ്പുറത്ത് സഞ്ചരിക്കാനും ഫഹദിന് കഴിഞ്ഞിരുന്നു. സ്വീകാര്യതയിലും പ്രേക്ഷക പിന്തുണയിലും ഏറെ മുന്നിലാണ് ഈ താരം. വരത്തനും ഞാന്‍ പ്രകാശനും പിന്നാലെ തിയേറ്ററുകളിലേക്കെത്തിയ കുമ്പളങ്ങി നൈറ്റ്‌സില്‍ വില്ലനായാണ് താരമെത്തിയത്. സിനിമകള്‍ വിജയകരമായി മുന്നേറുന്നതിനിടയിലാണ് താരം കുട്ടിക്കുറുമ്പന്‍മാര്‍ക്കിടയിലേക്കെത്തിയത്. ഏഷ്യാനെറ്റിലെ പുതിയ പരിപാടിയായ സകലകലാ വല്ലഭനിലെ പ്രതിഭകളെക്കാണാനായാണ് താരമെത്തിയത്. ആനിയും ഗായത്രി അശോക് തോമസുമാണ് പരിപാടിയുടെ വിധികര്‍ത്താക്കള്‍.

ശനിയാഴ്ച രാത്രി 8 നാണ് സകലകലാവല്ലഭന്‍ സംപ്രേഷണം ചെയ്യുന്നത്. കുഞ്ഞതിഥികള്‍ക്കൊപ്പം സന്തോഷവാനായി നില്‍ക്കുന്ന ഫഹദിന്റെ ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. ഗാനങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ആദിത്യനൊപ്പമുള്ള ചിത്രം താരവും ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ഫഹദിന്റെ പോസ്റ്റ് കാണാം.


Click it and Unblock the Notifications