നസ്രിയ അടുത്ത് വന്ന് തനിക്ക് എന്നെ കെട്ടാമോന്ന് ചോദിച്ചു; ലൊക്കേഷനിൽ നിന്നുള്ള പ്രണയാഭ്യർഥനയെ കുറിച്ച് ഫഹദ്

അഞ്ജലി മേനോന്റെ സംവിധാനത്തില്‍ പിറന്ന സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ബാംഗ്ലൂര്‍ ഡേയിസ്. നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ എന്നിങ്ങനെ മൂന്ന് നായകന്മാര്‍ ഒന്നിച്ചെത്തിയ ചിത്രത്തില്‍ നസ്രിയ, പാര്‍വതി, നിത്യ മേനോന്‍, ഇഷ തല്‍വാര്‍ തുടങ്ങിയവരായിരുന്നു നായികമാര്‍. 2014 മേയ് മുപ്പതിന് റിലീസ് ചെയ്ത സിനിമ ഏഴ് വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്.

വാര്‍ഷിക ദിനത്തില്‍ ബാംഗ്ലൂര്‍ ഡെയിസിനെ കുറിച്ചും അതിലെ കഥാപാത്രങ്ങളെ കുറിച്ചും നിരവധി കുറിപ്പുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. അതിനൊപ്പം ഒരു പ്രണയകഥ കൂടി വീണ്ടും ചര്‍ച്ചയാവുകയാണ്. ഫഹദ് ഫാസിലും നസ്രിയ നസീമും തമ്മിലുള്ള പ്രണയത്തെ കുറിച്ചുള്ള രസകരമായ കാര്യങ്ങളാണ് ഇന്റര്‍നെറ്റില്‍ തരംഗമാവുന്നത്.

  നസ്രിയയുടെ പ്രൊപ്പസലിനെ കുറിച്ച് ഫഹദ്

ഫഹദ് ഫാസിലും നസ്രിയ നസീമും ജീവിതത്തില്‍ ഒന്നിക്കാന്‍ കാരണമായ സിനിമ കൂടിയാണ് ബാംഗ്ലൂര്‍ ഡെയിസ്. ഇരുവരും പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ പോവുകയാണെന്നുമുള്ള വാര്‍ത്തകള്‍ വലിയ ചര്‍ച്ചയായിരുന്നു. പ്രണയം തുടങ്ങിയതും വിവാഹത്തിലേക്ക് എത്തിയതും എങ്ങനൊണെന്ന് ഇരുവരും പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. അതിനെ കുറിച്ച് ഫഹദ് പറഞ്ഞ ചില വാക്കുകളാണ് ഫാന്‍സ് പേജുകളില്‍ കൂടി വീണ്ടും പ്രചരിക്കുന്നത്.

 നസ്രിയയുടെ പ്രൊപ്പസലിനെ കുറിച്ച് ഫഹദ്

'ബാംഗ്ലൂര്‍ ഡേയ്‌സിന്റെ ഷൂട്ടിംഗ് നടക്കുമ്പോള്‍ ഞങ്ങളിനെ പരസ്പരം നോക്കി ഇരിക്കാനൊക്കെ തുടങ്ങി. പുറത്ത് ലൈറ്റപ്പ് നടക്കുമ്പോള്‍ ഞാനും നസ്രിയയും മാത്രമായിരുന്നു മുറിയില്‍. പെട്ടെന്ന് നസ്രിയ എന്റെ അടുത്തുവന്നിട്ട്, എടോ തനിക്കെന്നെ കല്യാണം കഴിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു. നിങ്ങളെ ഞാന്‍ നോക്കിക്കോളാം. അത് പ്രൊമിസ് ചെയ്യുന്നുവെന്ന് നസ്രിയ പറഞ്ഞതായി ഫഹദ് വ്യക്തമാക്കുന്നു. ഒപ്പം ഇരുവരുടെയും നിരവധി ഫോട്ടോസും വീഡിയോസുമെല്ലാം കോര്‍ത്തിണക്കിയൊരു വീഡിയോയാണ് വൈറലാവുന്നത്.

  നസ്രിയയുടെ പ്രൊപ്പസലിനെ കുറിച്ച് ഫഹദ്

അതുപോലെ താന്‍ ലൊക്കേഷനില്‍ വരുമ്പോള്‍ എല്ലാവരും ആവേശത്തിലായിരുന്നു. എന്നാല്‍ ഒട്ടും ആവേശം തോന്നാത്ത ഒരു പെണ്‍കുട്ടിയായിരുന്നു നസ്രിയ. എനിക്കും പുതിയൊരു അനുഭവമായിരുന്നു അത്. അവളുടെ ശ്രദ്ധ നേടാന്‍ പലതും തനിക്ക് ചെയ്യേണ്ടതായി വന്നുവെന്ന് മുന്‍പ് ഫഹദ് പറഞ്ഞിരുന്നു. അങ്ങനെയാണ് പ്രണയം ആരംഭിച്ചത്. സെറ്റില്‍ വന്നാല്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കും. പിന്നെ അവളെന്നെ നോക്കുന്നുണ്ടോന്ന് ശ്രദ്ധിക്കും. താന്‍ മുന്‍കൈ എടുത്ത് പ്രണയം പറയില്ലെന്ന് മനസിലായ സമയത്താണ് നസ്രിയ പ്രൊപ്പോസ് ചെയ്യുന്നത്.

Recommended Video

Fahad Fazil to play the villain in Kamal Haasan's upcoming movie 'Vikram'? | FilmiBeat Malayalam
 നസ്രിയയുടെ പ്രൊപ്പസലിനെ കുറിച്ച് ഫഹദ്

താന്‍ സിനിമയിലെത്തിയതിന് ശേഷം നടന്ന ഏറ്റവും മികച്ച കാര്യങ്ങളില്‍ ഒന്ന് വിവാഹം ആയിരുന്നു എന്നാണ് ഫഹദ് പറഞ്ഞിട്ടുള്ളത്. താന്‍ അഭിനയിക്കുന്ന സിനിമകളില്‍ ആണെങ്കില്‍ പോലും നസ്രിയ ഇടപെടാറുണ്ട്. നിര്‍മാണത്തിലാണെങ്കിലും തന്നെക്കാള്‍ കൂടുതല്‍ ഇടപെടലുകള്‍ നസ്രിയയില്‍ നിന്നാണ്. തുടങ്ങി ഭാര്യയെ കുറിച്ച് നിരവധി കാര്യങ്ങളാണ് ഫഹദ് പറഞ്ഞിട്ടുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X