അമ്മായിയച്ഛനെ ചേട്ടായെന്ന് വിളിക്കുന്ന ലോകത്തിലെ ഒരേയൊരു മരുമകൻ, അടിച്ച് പിരിയാൻ പലവട്ടം തോന്നി; സിന്ധു കൃഷ്ണ
കഴിഞ്ഞ ദിവസമായിരുന്നു നടൻ കൃഷ്ണകുമാറിന്റെ അമ്പത്തിയേഴാം പിറന്നാൾ. നടന്റെ ജീവിതത്തിലെ ഏറ്റവും മികച്ച പിറന്നാളാണ് കടന്നുപോയത്. കാരണം കേരളത്തിലെ ഭൂരിഭാഗം മലയാളികളും കൃഷ്ണകുമാറിലെ അച്ഛനേയും ഭർത്താവിനേയും കഴിഞ്ഞ കുറച്ച് ദിവങ്ങൾക്കുള്ളിൽ അത്രത്തോളം മനസിലാക്കി സ്നേഹിച്ചു. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ കുറിച്ച പരാമർശിക്കാതെ ഉള്ളിൽ തട്ടിയ വാക്കുകളോടെയാണ് പലരും നടന് പിറന്നാൾ ആശംസിച്ചത്. കുടുംബത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്ന ഗൃഹനാഥനാണ് പ്രിയപ്പെട്ടവരുടെ കെകെ.
അച്ഛന് വേണ്ടി ഗംഭീര പിറന്നാൾ ആഘോഷമാണ് മക്കൾ നാലുപേരും ചേർന്ന് ഒരുക്കിയത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ആഘോഷത്തിൽ പങ്കെടുത്തത്. പരിപാടിയിൽ വെച്ച് കൃഷ്ണകുമാറിനെ കുറിച്ച് സിന്ധുവിന്റെ മാതാപിതാക്കളും സിന്ധുവും പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

അമ്മായിയച്ഛനെ ചേട്ടായെന്നാണ് കൃഷ്ണകുമാർ കഴിഞ്ഞ മുപ്പത് വർഷമായി വിളിക്കുന്നതത്രെ. ലോകത്ത് ഒരേയൊരു മരുമകനെ കാണൂ... അമ്മായിയപ്പനെ ചേട്ടായെന്ന് വിളിക്കുന്നത്. അത് അച്ഛനാണ്. എന്റെ അച്ഛൻ അമ്മയുടെ അച്ഛനെ ചേട്ടായെന്നാണ് വിളിക്കുന്നതെന്ന് ആദ്യം വെളിപ്പെടുത്തിയത് മൂത്ത മകൾ അഹാനയാണ്. കിച്ചു ആദ്യമായി പരിചയപ്പെട്ടപ്പോൾ എന്റെ അച്ഛൻ ചെറുപ്പമായിരുന്നു. അതുകൊണ്ട് തന്നെ അങ്കിൾ എന്ന് വിളിക്കാൻ കിച്ചുവിന് ഒരു ചമ്മലായിരുന്നു.
അതുകൊണ്ടാണ് ചേട്ടായെന്ന് വിളിച്ചത്. മാത്രമല്ല എന്നെ വിവാഹം കഴിക്കാൻ പറ്റുമോ ഇല്ലയോയെന്ന് കിച്ചുവിന് അറിയില്ലല്ലോ. അതും ഒരു കാരണമാണെന്നായിരുന്നു സിന്ധു പറഞ്ഞത്. പണ്ടും സിനിമയിൽ ആണെങ്കിലും എവിടെയാണെങ്കിലും അങ്കിൾ എന്ന് മറ്റുള്ളവരെ വിളിക്കുന്നതിനോട് എനിക്ക് യോജിപ്പില്ലായിരുന്നു. കാരണം എനിക്ക് എന്റെ പ്രായത്തെ കുറിച്ച് നല്ല ബോധമുണ്ടായിരുന്നു.
മധു സാറിനെ സാർ എന്ന് ആദ്യം വിളിച്ച് പോയതുകൊണ്ടാണ്. ഇല്ലെങ്കിൽ ചേട്ടായെന്നെ വിളിക്കുമായിരുന്നുള്ളു എന്നായിരുന്നു കൃഷ്ണകുമാറിന്റെ മറുപടി. ആദ്യം കിച്ചുവിനെ കാണുന്നത് എയർപോട്ടിൽ വെച്ച് തിരുവോണത്തിന്റെ അന്നാണ്. ഞങ്ങൾ അന്ന് മസ്ക്കറ്റിൽ നിന്നും വരികയായിരുന്നു. പിക്ക് ചെയ്യാൻ വന്നത് കിച്ചുവും സിന്ധുവും സിമിയുമായിരുന്നു. അവിടെ നിന്ന് ഞങ്ങൾ നേരെ പോയത് പട്ടത്തെ ഫ്ലാറ്റിലേക്കാണ്.
കിച്ചുവിന്റെ മാതാപിതാക്കളെ കണ്ട് ഇവരുടെ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം സംസാരിച്ചു. കിച്ചുവിനേക്കാൾ അവന്റെ മാതാപിതാക്കളെയാണ് ഞങ്ങൾക്ക് കൂടുതൽ ഇഷ്ടപ്പെട്ടതെന്നാണ് പഴയ ഓർമകൾ പങ്കിട്ട് സിന്ധുവിന്റെ മാതാപിതാക്കൾ പറഞ്ഞത്. സക്സസ്ഫുൾ ദാമ്പത്യത്തിനുള്ള ടിപ്പും അഹാന പങ്കിട്ട വീഡിയോയിൽ സിന്ധു പങ്കുവെച്ചു. ഹാജിക്കയുടെ കടയിൽ വെച്ച് കാണും മുമ്പ് തന്നെ കിച്ചുവിനെ വേറെയും രണ്ട് മൂന്ന് സ്ഥലത്ത് വെച്ച് ഞാൻ കണ്ടിട്ടുണ്ട്.

ഞാനും എന്റെ ഫ്രണ്ട്സുമെല്ലാം ഒരുമിച്ച് പോയാണ് കിച്ചുവിനെ വായിനോക്കിയിരുന്നത്. നടനെ കാണുമ്പോഴുള്ള കൗതുകം കൊണ്ടാണ് കിച്ചുവിനെ കാണാനും വായിനോക്കാനും പോയിരുന്നത്. സിമി ഒരിക്കൽ കിച്ചുവിനോട് ചോദിച്ചിട്ടുണ്ട്. ഞങ്ങൾ എല്ലാം ഒരുമിച്ച് അല്ലേ കിച്ചുവിനെ വായിനോക്കാൻ വന്നിട്ടുള്ളത്. എന്നിട്ടും എന്തുകൊണ്ട് സിന്ധുവിനെ ചൂസ് ചെയ്തുവെന്ന്. എന്ത് തന്നെയായാലും ഞാനും കിച്ചുവും കല്യാണം കഴിക്കാനുള്ള പ്രധാന കാരണം അപ്പ ഹാജയാണ്.
ഹാജിക്കയുടെ കാറിലായിരുന്നു ഞങ്ങളുടെ കറക്കമെല്ലാം. ഞങ്ങളുടെ സ്പോൺസർ തന്നെ ഹാജിക്കയായിരുന്നു. ആദ്യമായി ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിക്കാൻ പോയപ്പോൾ ഹാജിക്കയും സിമിയും ഉണ്ടായിരുന്നു. അന്ന് കിച്ചു കമന്ന് കടന്ന് ആർത്തിയോടെ ഭക്ഷണം കഴിക്കുകയായിരുന്നു. ഇതെന്താ ഇങ്ങനെ ഭക്ഷണം കഴിക്കുന്നതെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. എന്നെ ഇംപ്രസ് ചെയ്യാനൊന്നും അന്ന് കിച്ചു ശ്രമിച്ചതേയില്ല. വിജയകരമായ ദാമ്പത്യത്തിന് എന്തൊക്കെ പ്രശ്നമുണ്ടായാലും മൈന്റ് ചെയ്യാതിരിക്കുക.
അടിച്ച് പിരിയണമെന്ന തോന്നൽ വരുത്തിച്ച ഒരായിരം പ്രശ്നങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. അതിൽ മിക്ക പ്രശ്നങ്ങളും പരിഹരിക്കാൻ ഞാൻ വിളിച്ചിട്ടുള്ളത് ഹാജിക്കയെയാണ്. ഹാജിക്ക വന്നാൽ എല്ലാ പ്രശ്നവും അവസാനിക്കും. പിന്നെ എന്ത് പ്രശ്നം വന്നാലും ഞങ്ങൾക്ക് രണ്ടുപേർക്കും പരസ്പരം ഇഷ്ടമാണെന്നത് ഞങ്ങൾക്ക് അറിയാമെന്നും സിന്ധു പറഞ്ഞു. കളഞ്ഞിട്ട് പോകുമെന്ന് പലപ്പോഴും സിന്ധു പറഞ്ഞിട്ടുണ്ടെന്നും പക്ഷെ അത് ഇന്നേവരെ സംഭവിച്ചിട്ടില്ലെന്ന് കൃഷ്ണകുമാറും പറഞ്ഞു.


Click it and Unblock the Notifications











