'മോൾക്ക് ഇഷ്യൂസുണ്ട്, പരിശോധനയിൽ അറിയാൻ കഴിഞ്ഞില്ല, പ്രതീക്ഷകൾ നഷ്ടപ്പെട്ടതുപോലെ സങ്കടം തോന്നി'
സമൂഹമാധ്യമങ്ങളിൽ സജീവമായി നിൽക്കുന്നവർക്ക് സുപരിചിതരായ യങ് കപ്പിളാണ് അനാമികയും വിഷ്ണുവും. ജീവമാതാ കാരുണ്യ ഭവനിലെ നടത്തിപ്പുകാരിയായ ഉദയ ഗിരിജയുടെ മകനാണ് വിഷ്ണു. ജീവമാതയിലെ അന്തേവാസിയായിരുന്നു അനാമിക. മകന് പങ്കാളിയായി കാരുണ്യ ഭവനിലെ തന്നെ ഒരു അന്തേവാസിയെ തെരഞ്ഞെടുത്തതിന്റെ പേരിൽ ഒരു വർഷം മുമ്പ് ഉദയ ഗിരിജയും അനാമികയും വിഷ്ണുവുമെല്ലാം വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
ഏഴ് മാസത്തോളം പ്രായമുള്ള ഒരു പെൺകുഞ്ഞിന്റെ മാതാപിതാക്കളാണ് വിഷ്ണുവും അനാമികയും ഇപ്പോൾ. ഇരുവരും യുട്യൂബ് ചാനലുമായും സജീവമാണ്. കുഞ്ഞിന്റെ വിശേഷങ്ങളാണ് ഏറെയും പങ്കുവെക്കാറുള്ളത്. അടുത്തിടെയായി ഇരുവരുടേയും വീഡിയോകൾക്കും ഫോട്ടോ പോസ്റ്റുകൾക്കും ഏറ്റവും കൂടുതൽ ലഭിക്കാറുള്ള കമന്റുകളിൽ ഒന്ന് കുഞ്ഞിന് ജെനിറ്റിക്കൽ ഇഷ്യൂസുണ്ടോ എന്നതാണ്. ചോദ്യങ്ങൾ നിരന്തരമായതോടെ മറുപടിയുമായി എത്തിയിരിക്കുകയാണ് അനാമിക.

മകൾക്ക് ചെറിയ ജെനിറ്റിക്കൽ ഇഷ്യൂസുണ്ടെന്നും അതേ കുറിച്ച് ആളുകൾ നിരന്തരമായി ചോദിക്കുന്നത് വേദനിപ്പിക്കുന്നുണ്ടെന്നും അനാമിക പുതിയ വീഡിയോയിൽ പറഞ്ഞു. ഒരുപാടുപേർ കമന്റ്സിലൂടെയും അല്ലാതെയും ചോദിച്ച കാര്യമാണ് ഉണ്ണിമോൾക്ക് എന്തെങ്കിലും ജെനിറ്റിക്ക് ഇഷ്യുവുണ്ടോ?, അവൾ ഓക്കെയാണോ?, നിങ്ങൾ ആശുപത്രിയിൽ കാണിക്കാറുണ്ടോ എന്നുള്ളത്. ഏത് പോസ്റ്റിട്ടാലും മോളെ കുറിച്ചുള്ള ഇത്തരം ചോദ്യങ്ങൾ ഒരാളെങ്കിലും വന്ന് ചോദിക്കാറുണ്ട്.
കുഞ്ഞിന്റെ മുഖത്ത് വ്യത്യാസങ്ങളുണ്ടെന്ന് നെഗറ്റീവ് പറയുന്നവരോടൊപ്പം തന്നെ ആ കുഞ്ഞ് സുന്ദരിയാണ് കാണാൻ കുഴപ്പമൊന്നുമില്ല... നിങ്ങളായി ഒരോന്ന് ഉണ്ടാക്കേണ്ടതില്ലെന്നും പറഞ്ഞ് ഒത്തിരിപ്പേർ നമ്മളെ സപ്പോർട്ട് ചെയ്ത് സംസാരിക്കാറുമുണ്ട്. അവരോടെല്ലാം എനിക്ക് ഒരുപാട് നന്ദിയുണ്ട്. അമ്മയെന്ന നിലയിൽ സോഷ്യൽമീഡിയിയൽ നിന്നും എനിക്ക് ചില വിഷമങ്ങൾ ഉണ്ടായിട്ടുണ്ട്. ഉണ്ണി മോളുടെ കാര്യം ഞങ്ങൾ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല.
ഇത്രയേറെ കമന്റുകൾ മോളെ കുറിച്ച് കണ്ടിട്ട് പോലും ഞങ്ങൾ മറുപടി കൊടുത്തിട്ടില്ല. മറുപടി കൊടുക്കാനുള്ള ഒരു ബുദ്ധിമുട്ട് കൊണ്ടാണ് ചെയ്യാതിരുന്നത്. നിരന്തരം ചോദ്യങ്ങളും കമന്റികളും വന്നതുകൊണ്ടാണ് ഇങ്ങനൊരു വീഡിയോ ചെയ്യുന്നത്. ഇതേ കുറിച്ച് വീഡിയോ ചെയ്യണോ വേണ്ടയോയെന്ന് ഒരുപാട് ആലോചിച്ചു. പിന്നെ നമ്മുടെ ജീവിതത്തിലുള്ള എല്ലാ കാര്യങ്ങളും യുട്യൂബ് ഫാമിലിയോട് പങ്കുവെക്കാറുണ്ട്. അതുകൊണ്ടാണ് ഉണ്ണി മോളുടെ കാര്യം കൂടി ഷെയർ ചെയ്യുന്നത്.
നിങ്ങളും അറിഞ്ഞിരിക്കണം. ഇനി ആരും ഇതേ കുറിച്ച് കമന്റിട്ട് ഞങ്ങളെ മാനസീക ബുദ്ധിമുട്ടിൽ കൊണ്ടുപോയി എത്തിക്കരുത്. ഡെലിവറിക്കുശേഷം എനിക്കുണ്ടായ ഒത്തിരി പ്രശ്നങ്ങൾ എല്ലാവർക്കും അറിയുമായിരിക്കും. ആ സമയത്ത് കൊടുത്ത അഭിമുഖത്തിൽ ഞങ്ങൾ പറഞ്ഞിരുന്നു മോളുടെ ഹൃദയത്തിന് ചില പ്രശ്നങ്ങളുണ്ടെന്ന്. മാത്രമല്ല ബാക്കി പറയാൻ താൽപര്യമില്ലെന്നും പറഞ്ഞിട്ടുണ്ടായിരുന്നു. ഡെലിവറിക്കുശേഷം അത്രയേറെ പ്രശ്നങ്ങൾ ഉണ്ടായിട്ടും ഡിപ്രഷനിലേക്ക് പോകാതെ ഞാൻ സ്ട്രോങ്ങായി നിന്നു.

എന്നാൽ ഉണ്ണി മോളെ കുറിച്ചുള്ള ചോദ്യങ്ങൾ എനിക്ക് സങ്കടം തരും. ആ കമന്റുകൾക്ക് ഉത്തരം തരാനും സോഷ്യൽമീഡിയയിൽ പങ്കുവെക്കാനും താൽപര്യമില്ല. അവൾക്ക് ചെറിയൊരു ഇഷ്യുവുണ്ട്. പക്ഷെ അങ്ങനെയല്ല നോർമലായുള്ള ചെറിയ കുഞ്ഞുങ്ങളെ കാണുന്നത് പോലെയാണ് അവളേയും ഞങ്ങൾ കാണുന്നത്. ആ അസുഖത്തിന്റെ പേരിൽ അവളോടുള്ള സഹതാപം കാണിച്ചാരും കമന്റ് ചെയ്യരുത്. ഞങ്ങൾക്ക് അവളെ വലിയ ഇഷ്ടമാണ്. അസുഖത്തിന്റെ പേരിൽ മാറ്റിനിർത്താറില്ല.
ഇങ്ങനൊരു ഇഷ്യുവുള്ളത് ഗർഭകാലത്ത് അറിഞ്ഞിരുന്നില്ലേയെന്ന് പലരും ചോദിച്ചിരുന്നു. ഗർഭിണിയാണെന്ന് അറിഞ്ഞശേഷം എനിക്ക് ചെറിയ ബ്ലീഡിങ് ഉണ്ടായിരുന്നു. മൂന്ന് മാസം കഴിഞ്ഞപ്പോൾ മാറി. ഒരു ടെസ്റ്റും വിടാതെ എല്ലാം ചെയ്തു. എന്നിട്ടും മോൾക്ക് അങ്ങനൊരു പ്രശ്നമുണ്ടെന്ന് ഞങ്ങൾ അറിഞ്ഞില്ല. കുഞ്ഞ് പിറന്നശേഷം മുഖം കണ്ടപ്പോൾ ഡോക്ടർ പറഞ്ഞിരുന്നു ചെറിയ ഇഷ്യുവുണ്ടെന്ന് തോന്നുന്നുവെന്ന്.
എന്തുകൊണ്ട് ഗർഭകാലത്ത് അറിഞ്ഞില്ലെന്ന് ചോദിച്ചപ്പോൾ ഡബിൾ മാർക്ക് ടെസ്റ്റ് ചെയ്താലും നൂറിൽ തൊണ്ണൂറ് ശതമാനവും അറിയാൻ പറ്റില്ലെന്നും പത്ത് ശതമാനം മാത്രമെ അറിയാൻ കഴിയൂവെന്നും ഡോക്ടർ പറഞ്ഞു. എല്ലാം അറിഞ്ഞപ്പോൾ ആദ്യം സങ്കടം തോന്നി. പ്രതീക്ഷകൾ എല്ലാം പോയോയെന്ന് വരെ തോന്നി. വലിയ പ്രശ്നങ്ങൾ അവൾക്കില്ല. കളിക്കാനും ചിരിക്കാനും ആഹാരം കഴിക്കാനും എല്ലാം അവൾക്ക് പറ്റുന്നുണ്ട് എന്നും അനാമിക പറഞ്ഞു.


Click it and Unblock the Notifications











