For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൂരജിന്റെ ഭാര്യയും കുഞ്ഞും എവിടെ; നടനോട് ഒരു അഭ്യർഥനയുമായി ആരാധകർ...

  |

  ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സൂരജ് സൺ. പുതുമുഖ താരമായിട്ടാണ് സൂരജ് പരമ്പരയിൽ എത്തുന്നത്. എന്നാൽ വളരെ ചെറിയ സമയം കൊണ്ട് തന്നെ നടൻ പ്രേക്ഷകരുടെ ദേവയായി മാറുകയായിരുന്നു. മികച്ച സ്വീകാര്യത നേടി സീരിയലിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു സൂരജ് പരമ്പരയിൽ നിന്ന് പിൻമാറുന്നത്. ഇത് ആരാധകരെ ഏറെ നിരാശയിലാഴ്ത്തിയിരുന്നു.

  ഗൗണിൽ ഗ്ലാമറസ് ലുക്കിൽ താരസുന്ദരി, ചിത്രം കാണൂ

  ആരോഗ്യ പ്രശ്നത്തെ തുടർന്നാണ് നടൻ സീരിയലിൽ നിന്ന് പിൻമാറിയത്. സൂരജിന് പകരം പുതിയ ദേവ പരമ്പരയിൽ എത്തിയിട്ടുണ്ട്. ലക്ജിത്ത് സൈനിയാണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൂരജിനെ സീരിയലിലേയ്ക്ക് മടക്കി കൊണ്ട് വരണമെന്നുള്ള ആവശ്യം പ്രേക്ഷകരുടെ ഇടയിൽ ഇപ്പോഴും ഉയരുന്നുണ്ട്. പാടാത്ത പൈങ്കിളിയിൽ നിന്ന് മാറി എങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റ യൂട്യൂബ് ചാനലിലൂടെ പുതിയ വിശേഷം പങ്കുവെച്ച് നടൻ എത്താറുണ്ട്. ഇപ്പോഴിത വൈറലാകുന്നത് സൂരജിന്റെ പുതിയ വീഡിയോയാണ്. സ്ത്രീധനത്തെ കുറിച്ചായിരുന്നു നടൻ സംസാരിച്ചത്.

  വിസ്മയയുടെ വിയോഗത്തെ തുടർന്ന് തന്റെ ഇൻബോക്സിൽ കുറെ മെയിലുകൾ വന്നിരുന്നു. ഈ വിഷയത്തെ കുറിച്ച് സംസാരിക്കാനാണ് നിരവധി പേർ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വിഷയത്തിൽ ഞാൻ എന്റെ ഒരു അഭിപ്രായം പറയുകയാണ്. ഏതൊരു അച്ഛനും അമ്മയും ഒരു കുട്ടിയെ വിവാഹം കഴിപ്പിച്ച് വിടുമ്പോൾ അവൾ നല്ലരീതിയിൽ സന്തോഷത്തോടെ ജീവിക്കണമെന്ന് ആഗ്രഹിച്ചിട്ടാണ് ഒരാളുടെ കയ്യിലേയ്ക്ക് കൈ പിടിച്ച് കൊടുക്കുന്നത്. മകളുടെ സന്തോഷത്തിന് വേണ്ടിയും കയറി വരുന്ന വീട്ടിൽ എല്ലാവരും ബഹുമാനിക്കും എന്ന ധാരണയിലാകും ചിലപ്പോൾ അച്ഛനന്മാർ സ്ത്രീധനം നൽകുന്നത്. ഇപ്പോൾ സ്ത്രീക്ക് എത്രധനം കിട്ടുമെന്ന് തോന്നിയിട്ടാണ് കല്യാണ ആലോചന പോലും നടക്കുന്നത്. ഇന്ന് ഒരു ബിസിനസ് പോലെയാണ് വിവാഹാലോചനകൾ നടക്കുന്നത്.

  ഒരു കാർ കൊടുക്കുകയാണ് സ്ഥലവും കഴുത്തിൽ നിറയെ സ്വർണ്ണവും കൊടുക്കുകയാണ്. തനിക്ക് ഇതിൽ തോന്നുന്ന കാര്യം.കഴുത്തിലിടുന്ന സ്വര്‍ണ്ണം വിഷമുള്ള പാമ്പായിട്ടും, പിന്നെ ഈ പാമ്പ് കടിച്ച് കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് ആശുപത്രിയിലേക്ക് വാഹനമായി ആംബുലന്‍സും, മരിച്ച് കഴിഞ്ഞാല്‍ ശവസംസ്‌കാരം നടത്താനുള്ള പറമ്പും കൂടിയാണ് വീട്ടുകാര്‍ കൊടുത്തിരിക്കുന്നത്. മറ്റൊരാള്‍ പറയുന്നത് കേട്ട് അയാളെ ആശ്രയിച്ച് ജീവിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ വീട്ടുകാരെക്കുറിച്ചും, സമൂഹത്തിനെക്കുറിച്ചുമൊക്കെയാണ് ചിന്തിക്കാറുള്ളത്്. പണ്ടൊക്കെ അച്ചടക്കമുള്ള കുട്ടിയാണ് എന്ന് പറഞ്ഞ് കേള്‍ക്കാറുണ്ട്. സ്വന്തം തീരുമാനം പറയുന്നതോടെ തീരാവുന്ന കാര്യമാണത്.

  പഠന സമയത്ത് പെണ്‍കുട്ടികളെ വിവാഹ ജീവിതത്തിന് നിര്‍ബന്ധിക്കരുത്. ജോലി നേടിയതിന് ശേഷം വിവാഹം നടത്തുകയാണെങ്കില്‍ അതാണ് നല്ലത്. പഠിച്ച് ജോലി നേടുക. കൂടാതെ വിവാഹത്തിന്റെ മുന്‍പ് കൗണ്‍സലിംഗ് കൊടുക്കുന്നത് നല്ലതാണ്. അത് പോലെ വെള്ള പേപ്പറില്‍ ഞാന്‍ ഭാര്യയുടെ കൈയ്യില്‍ നിന്നോ, അവളുടെ വീട്ടില്‍ നിന്നോ ഒന്നും വാങ്ങിക്കില്ലെന്ന് എഴുതിക്കുന്നത് നല്ലതാണ്. വിവാഹം നടത്തുന്നത് കുറച്ച് റിസ്‌ക്കായി മാറുന്നത് നല്ലതാണ്.

  കൂടാതെ പെൺകുട്ടികളോട് പറയാനുള്ളത്.... മരണം ഒന്നിനും പരിഹാരമല്ല എന്നതാണ്. നമുക്ക് ഒരുപാട് ബുദ്ധി ദൈവം തന്നിട്ടുണ്ട്. അത് ഉപയോഗിക്കുക. ഭര്‍ത്താവ് സ്വത്തിലാണോ മറ്റ് കാര്യങ്ങളിലാണോ കണ്ണ് വെച്ചത് എന്ന് മനസ്സിലാക്കുക. ചുറ്റുപാടിനെ മനസ്സിലാക്കി അത് മാറ്റിയെടുക്കണം. ആത്മഹത്യ ചെയ്താല്‍ നിങ്ങളുടെ പിന്നാലെ ഒരുപാട് പേര്‍ വന്നേക്കാം. എല്ലാത്തിനുമൊരു പരിഹാരമുണ്ട്. നമ്മള്‍ ഭൂമിയിലേക്ക് വന്നത് തനിച്ചാണ്, തിരിച്ച് പോവുന്നതും തനിച്ചാണെന്നും നടൻ വീഡിയേയായിൽ പറയുന്നു.

  താൻ ചെയ്തതിൽ ഏറ്റവും നല്ല പോലീസ് വേഷം ഏതെന്ന് പൃഥ്വി പറയുന്നു | FilmiBeat Malayalam

  സൂരജിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മികച്ച കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. സൂരജ് പറഞ്ഞത് പൂർണ്ണമായും ശരിയാണെന്നാണ് ആരാധകർ പറയുന്നത്. എല്ലാ ആണുങ്ങളും ഏട്ടനെ പോലെ ചിന്തിക്കുകയും സ്ത്രീകളെ ബഹുമാനിക്കുകയും ചെയ്താൽ ഇങ്ങനെയൊന്നും സംഭവിക്കില്ല. ഇങ്ങനെ ഓരേ നഷ്ടങ്ങൾ വരുമ്പോഴാണ് എല്ലാവരും ഇതൊക്കെ ചിന്തിക്കുന്നത്. എത്രമാത്രം വേദന അനുഭവിക്കേണ്ടി വരുന്നുണ്ട് പെണ്ണായി ജനിച്ചത് കൊണ്ട്... എന്നിങ്ങനെയുള്ള കമന്റുകളാണ് ലഭിക്കുന്നത്. കൂടാത സൂരജിനോട് പരമ്പരയിലേയ്ക്ക് തിരികെ വരണമെന്നും പ്രേക്ഷകർ പറയുന്നുണ്ട്. കൂടാതെ സൂരജിനോട് ഒരു ആഗ്രഹവും പ്രേക്ഷകർ അറിയിച്ചിട്ടുണ്ട് . ഭാര്യയേയു കുഞ്ഞിനേയും കാണിക്കാനാണ്. അവരെ കാണിക്കാത്തത് എന്താണെന്നും ആരാധകർ ചോദിക്കുന്നുണ്ട്.

  Read more about: serial
  English summary
  Fan Asked Padatha Painkili Fame Sooraj Sun about his wife and baby, his reply goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X