ലക്ഷ്മി നക്ഷത്രയുടെ മുഖം നെഞ്ചില്‍ പച്ചക്കുത്തി; സന്തോഷത്തിനോടൊപ്പം ഒരു സങ്കടം പങ്കുവെച്ച് താരം...
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാര്‍മാജിക് ഷോയിലൂടെയാണ് ലക്ഷ്മി പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. വേറിട്ട അവതരണശൈലിയിലൂടെയാണ് ആരാധകരുടെ ഇഷ്ടം കവരുന്നത്. മിനിസ്‌ക്രീന്‍ ആങ്കറിംഗ് രംഗത്ത് വര്‍ഷങ്ങളായി സജീവമാണ് ലക്ഷമി. എന്നാല്‍ പ്രേക്ഷകരുടെ ഇടയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് ഫ്‌ലവേഴ്‌സ് ടിവി സംപ്രേക്ഷണം ചെയ്ത ടമാര്‍ പഠാര്‍ എന്ന ഗെയിം ഷോയിലൂടെയാണ്. മിനിസ്‌ക്രീന്‍ താരങ്ങളും കോമഡി താരങ്ങളുമായിരുന്നു ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നത്. ഷോ വന്‍ വിജയമായിരുന്നു. പിന്നീട് ഈ പരിപാടിയുടെ പേര് മാറ്റുകയായിരുന്നു. സ്റ്റാര്‍മാജിക് എന്നാണ് ഇപ്പോഴത്തെ പേര്. പരിപാടിയുടെ പേര് മാറ്റിയെങ്കിലും ഷോയുടെ പ്രമേയം ഒന്നു തന്നെയാണ്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോവുകയാണ്.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ലക്ഷ്മി നക്ഷത്ര. ഇന്‍സ്റ്റഗ്രാമിലൂടെ
തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം പങ്കുവെയ്ക്കാറുണ്ട്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട്. രസകരമായ വീഡിയോയുമായിട്ടാണ് ലക്ഷ്മി എത്താറുള്ളത്. ഇത് സോഷ്യല്‍ മീഡിയയില്‍ നിമിഷനേരം കൊണ്ട് വൈറല്‍ ആവാറുമുണ്ട്. ഇപ്പോഴിത സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആവുന്നത് ലക്ഷ്മി പങ്കുവെച്ച ഇന്‍സ്റ്റഗ്രാം വീഡിയോയണ്.

ഒരു ആരാധകന്‍ ലക്ഷ്മി നക്ഷത്രയുടെ മുഖം തന്റെ നെഞ്ചില്‍ പച്ച കുത്തിയിരിയ്ക്കുകയാണ്. ഈ വീഡിയോ ആണ് ലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.. ഇത്രയധികം സ്നേഹം ചൊരിയുന്നതില്‍ സന്തോഷവും അഭിമാനവും ഉണ്ട് എന്നാണ് ലക്ഷ്മി നക്ഷത്ര പറയുന്നത്. എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ ആരാധകെ ടാഗ് ചെയ്യാന്‍ കഴിയാത്തതിന്റെ സങ്കടവും ലക്ഷ്മി പങ്കുവെയ്ക്കുന്നുണ്ട്. എന്നാല്‍ ലക്ഷ്മി നക്ഷത്രയുടെ പോസ്റ്റിന് അധികവും നെഗറ്റീവ് കമന്റുകളാണ് ലഭിക്കുന്നത്. എപ്പോഴത്തേയു പോലെ നല്ല കമന്റുകളും ലഭിക്കുന്നുണ്ട്. ഇത്തരം പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കരുതെന്നാണ് ആരാധകര്‍ പറയുന്നത്. കഷ്ടം എന്നും പറയുന്നുണ്ട്.

യൂത്തും കുടുംബപ്രേക്ഷകരും ഒരു പോലെ സ്‌നേഹിക്കുന്ന അവതാരകയാണ് ലക്ഷ്മി നക്ഷത്ര. താരത്തെ കാണാന്‍ ആരാധകര്‍ സ്റ്റാര്‍മാജിക്കിലും ലക്ഷ്മി എത്തുന്ന പൊതുപരിപാടിയിലും എത്താറുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് ലക്ഷ്മിയുടെ കടുത്ത ഫാന്‍ ആയ സന ഷോയില്‍ എത്തിയിരുന്നു. സന മോള്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്.

ഈ കഴിഞ്ഞു പോയ ക്രിസ്തുമസ് സനമോള്‍ക്കൊപ്പമായിരുന്നു ലക്ഷ്മി ആഘോഷിച്ചത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലും ആയിരുന്നു. വീഡിയോ ചര്‍ച്ചയായതിന് പിന്നാലെയാണ് സനമോളും കുടുംബവും സ്റ്റാര്‍മാജിക് വേദിയില്‍ എത്തിയത്. ഡൗണ്‍ സിന്‍ഡ്രോമയാണ് കുട്ടിക്ക്. കുഞ്ഞ് ജനിച്ചതിന് ശേഷം കുടുംബത്തില്‍ നിന്നുണ്ടായ ഒറ്റപ്പെടുത്തലിനെ കുറിച്ചും സനയുടെ അമ്മ പറഞ്ഞിരുന്നു.

കാസര്‍ഗോഡ് നടന്ന മറ്റൊരു പൊതുപരിപാടിയില്‍ നിത എന്ന ഒരു ആരാധകിയും ലക്ഷ്മിയെ കാണാന്‍ എത്തിയിരുന്നു.കഴിഞ്ഞ രണ്ട് വര്‍ഷമായി നിത ലക്ഷ്മിയെ കാണാന്‍ ആഗ്രഹിച്ച് ഇരിക്കുകയായിരുന്നു. നിറ കണ്ണുകളോടെയാണ് ലക്ഷ്മിയെ കണ്ടത്. ഈ വീഡിയോയും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. 'രണ്ട് വര്‍ഷമായി എന്നെ കാണാന്‍ ആഗ്രഹിച്ച ആ മോളുടെ മുന്നില്‍... ആ കണ്ണീരിന് മുന്നില്‍ ആ സന്തോഷത്തിന് മുന്നില്‍ കൂപ്പുകൈ ' എന്ന കുറിച്ച് കൊണ്ടാണ് വീഡിയോ പങ്കുവെച്ചത്. ഇതും സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ആരാധകരുമായും വളരെ അടുത്ത ബന്ധമാണ് ലക്ഷ്മിയ്ക്കുള്ളത്. തന്റെ ആരാധകരെ കാണാന്‍ താരം എത്താറുമുണ്ട്.
ലക്ഷ്മി പങ്കുവെച്ച വീഡിയോ കാണാം


Click it and Unblock the Notifications