അശ്വിനെ മനസിലാക്കൂ, വലിയ സമ്മർദ്ദമുണ്ട്; ദിയ ഇക്കാര്യത്തിൽ അമ്മയെ കണ്ട് പഠിക്കണം: ആരാധകർ

ഓഫീസിലെ ജീവനക്കാരികളുമായി ബന്ധപ്പെട്ട പ്രശ്നത്തോടെ ഇൻഫ്ലുവൻസർ ദിയ കൃഷ്ണയ്ക്ക് ലഭിക്കുന്ന ജനശ്രദ്ധ കൂടിയിട്ടുണ്ട്. നിരവധി പേരാണ് ദിയക്ക് പിന്തുണയുമായി രം​ഗത്ത് വന്നത്. നേരത്തെ പല കാര്യങ്ങളിലും പലരും ദിയ കൃഷ്ണയെ വിമർശിച്ചിട്ടുണ്ട്. എന്നാൽ ഇവരെല്ലാം ഇത്തവണ ദിയയുടെ ഭാ​ഗത്തെ ന്യായം ചൂണ്ടിക്കാണിച്ച് സംസാരിച്ചു. പൂർണ​ഗർഭിണിയാണ് ദിയ. ദിയയുടെ കാര്യങ്ങളിലെല്ലാം ശ്രദ്ധ നൽകിക്കൊണ്ട് ഭർത്താവ് അശ്വിൻ ​ഗണേശും ഒപ്പമുണ്ട്.

അശ്വിനും ദിയയും തമ്മിലുള്ള ബന്ധത്തിൽ പല അഭിപ്രായങ്ങൾ ആരാധകർക്കുണ്ട്. മേഡ് ഫോർ ഈച്ച് അദർ എന്ന് ഒരു വിഭാ​ഗം പറയുമ്പോൾ അശ്വിന് അർഹമായ മര്യാദയും ബഹുമാനവും ദിയയിൽ നിന്ന് ലഭിക്കുന്നില്ലെന്നാണ് ചിലരുടെ വാദം. കാര്യങ്ങൾ തുറന്ന് സംസാരിക്കുന്നയാളാണ് ദിയ. ഇതാണ് ചിലർക്ക് ഇഷ്ടപ്പെടാത്തത്.

Diya Krishna
Photo Credit: Instagram / Diya Krishna

ദിയ കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോക്ക് താഴെയും സമാന വിമർശനങ്ങൾ വരുന്നുണ്ട്. അശ്വിനെ എപ്പോഴും കുറ്റപ്പെടുത്തുന്നത് എന്തിനാണെന്നാണ് ദിയയുടെ ആരാധകരുൾപ്പെടെ ചോദിക്കുന്നത്. അശ്വിന് മടിയാണെന്ന് ദിയ കുറ്റപ്പെടുത്തുന്നു എന്നാണ് ആരാധകരുടെ പരാതി. അശ്വിന് ജോലി ചെയ്യാൻ ഇഷ്ടമല്ല, ഒരു മിനുട്ട് ​ഗ്യാപ്പ് കിട്ടിയാലും കിടക്കും എന്നെല്ലാം തമാശ രൂപേണ ദിയ വീഡിയോയയിൽ പറയുന്നുണ്ട്. ഇതിനെതിരെയാണ് വിമർശനം.

'അശ്വിനെ അനാവശ്യമായി കുറ്റപ്പെടുത്തല്ലേ, അവൻ നന്നായി സഹകരിക്കുന്നുണ്ട്. എപ്പോഴും ഇത് കേൾക്കുന്നത് നല്ലതാണെന്ന് തോന്നുന്നില്ല. അശ്വിൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. ഐടി ജോബ് വളരെ സമ്മർദ്ദം നിറഞ്ഞതാണ്. വളരെ ക്ഷീണിപ്പിക്കും' എന്നാണ് ഒരാളുടെ കമന്റിൽ പറയുന്നത്. 'ദിയ, സ്നേഹം കൊണ്ട് ഒരു ഉപദേശം തരട്ടെ. ദിയയുടെ അമ്മയിൽ നിന്നും വലിയൊരു പാഠം പഠിക്കാനുണ്ട്. ഒരിക്കൽ പോലും ദിയയു‌ടെ അച്ഛനെക്കുറിച്ച് മോശമായി വീഡിയോകളിൽ അവർ സംസാരിച്ചിട്ടില്ല. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ട് പോലും. റീൽ ലെെഫ് അല്ല റിയൽ ലെെഫ്. ശരിയാണ്, എന്നിരുന്നാലും അശ്വിനെ കുറ്റപ്പെടുത്താൻ ഈ ചാനൽ ഒരു പ്ലാറ്റ്ഫോമായി ഉപയോ​ഗിക്കരുത്. അത് പലർക്കും ഒരു ടേൺ ഓഫ് ആണ്' എന്നാണ് ഒരാളുടെ കമന്റ്.

Diya Krishna
Photo Credit: Instagram / Diya Krishna, Sindhu Krishna

അതേസമയം ദിയയെ അനുകൂലിച്ചും കമന്റുകളുണ്ട്. ദിയയും അശ്വിനും ഭാര്യയും ഭർത്താവും ആണെങ്കിലും നല്ല സുഹൃത്തുക്കളാണെന്നും അത് കൊണ്ടാണ് അങ്ങനെ സംസാരിക്കുന്നതെന്നും അനുകൂലിക്കുന്നവർ പറയുന്നു. സോഫ്റ്റ്വെയർ എഞ്ചിനീയർ ആണ് അശ്വിൻ. അശ്വിന് ജോലിത്തിരക്കുണ്ടെന്നും ഒഴിവ് സമയം കിട്ടുമ്പോഴാണ് വ്ലോ​ഗുകൾ ചെയ്യുന്നതെന്നും ദിയ നേരത്തെ പറഞ്ഞിട്ടുണ്ട്.

സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരികൾ പണം തട്ടിയത് ദിയയെയും കുടുംബത്തെയും ഞെട്ടിച്ചിരുന്നു. 69 ലക്ഷം രൂപയോളമാണ് ക്യുആർ കോഡ് മാറ്റിയും പ്രൊഡക്ടുകൾ മറിച്ച് വിറ്റും ഇവർ കെെക്കലാക്കിയത്. സ്വന്തം അനിയത്തിമാരെ പോലെ കണ്ട ജീവനക്കാരികളാണ് തന്നെ വഞ്ചിച്ചതെന്നും പണം പോയതിനേക്കാൾ വിഷമം ഇവർ പറ്റിച്ചതാണെന്നും ദിയയും കുടുംബവും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X