സീരിയലിലെ നായകന്മാരെല്ലാം പെണ്ണ് കെട്ടി; ഇനി മാളു മാത്രം തനിച്ച്, ഒന്ന് വിവാഹം കഴിച്ചൂടേന്ന് ചോദിച്ച് ആരാധകരും
സീരിയല്‍ താരങ്ങള്‍ക്കിത് വിവാഹക്കാലമാണ്. ഏറ്റവുമൊടുവില്‍ സീരിയല്‍ നടന്‍ രാഹുല്‍ രവിയുടെ വിവാഹം നടന്നിരുന്നു. അതുപോലെ സീരിയല്‍ താരങ്ങളായ മൃദുല വിജയ്-യുവകൃഷ്ണ എന്നിവരുടെ വിവാഹനിശ്ചയവും കഴിഞ്ഞ ആഴ്ച നടത്തി. ഇവിടം കൊണ്ടും തീരുന്നില്ല. ലോക്ഡൗണ്‍ കാലത്ത് പ്രമുഖ സീരിയലുകളിലെ നായികമാരും നടന്മാരുമെല്ലാം കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചിരുന്നു.
ഇനിയും വിവാഹം കഴിക്കാതെ നില്‍ക്കുന്ന താരങ്ങളോട് എത്രയും വേഗം വിവാഹിതരാവാന്‍ പറയുകയാണ് ആരാധകര്‍. നടി മാളവിക വെയിലസിനോടാണ് കൂടുതല്‍ പേരുടെയും ഉപദേശം വന്നിരിക്കുന്നത്. മഞ്ഞില്‍വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെ ശ്രദ്ധേയനായ യുവകൃഷ്ണയും മാളവികയും ഒന്നിച്ച് അഭിനയിച്ചിരുന്നു. അതുപോലെ പൊന്നമ്പിളി എന്ന സീരിയലിലൂടെ രാഹുല്‍ രവിയും മാളവികയും നായിക, നായകന്മാരായി എത്തിയിരുന്നു.
അടുപ്പിച്ചുള്ള ദിവസങ്ങളില്‍ മാളവികയുടെ രണ്ട് നായകന്മാരും കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചതോടെയാണ് നടിയോട് ഇനിയെങ്കിലും വിവാഹം കഴിച്ചൂടേ എന്ന അഭ്യാര്‍ഥനയുമായി ആരാധകര്‍ എത്തിയത്. ശ്രീനിഷ് ആദ്യം പോയി. ഇപ്പോള്‍ യുവയും രാഹുലും പോയി. ഇനിയും നീ ആര്‍ക്ക് വേണ്ടിയാണ് പെണ്ണേ കാത്തിരിക്കുന്നത് എന്നാണ് ഒരു ആരാധകന്‍ മാളവികയോട് ചോദിക്കുന്നത്.

രാഹുലിന്റെ വിവാഹ വീഡിയോയ്ക്ക് താഴെയും കമന്റിലൂടെ മാളവികയെ കുറിച്ചുള്ള ചോദ്യങ്ങളും ഉയര്‍ന്ന് വരികയാണ്. ദിവസങ്ങള്‍ക്ക് മുന്‍പാണ് രാഹുല്‍ രവി വാവഹിതായത്. ലക്ഷ്മി എസ് നായരാണ് വധു. ലക്ഷ്മിയെ കണ്ടുമുട്ടിയതിനെ പറ്റിയും വിവാഹം കഴിക്കാന്‍ പോവുകയാണെന്നുമൊക്കെ രാഹുല്‍ തന്നെയാണ് പുറംലോകത്തോട് പറഞ്ഞത്. വൈകാതെ വിവാഹിതനാവുകയും ചെയ്തു.
Recommended Video
സീരിയയിലെ സൗഹൃദം കണ്ട് മാളവികയെ രാഹുല്‍ വിവാഹം കഴിക്കുമെന്നാണ് ഞങ്ങള്‍ കരുതിയതെന്ന് ചിലര്‍ പറയുന്നുണ്ട്. അതേ സമയം മുന്‍പ് തന്റെ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഒരു അഭിമുഖത്തില്‍ മാളവിക തന്നെ വ്യക്തത വരുത്തിയിരുന്നു. എന്റെ വിവാഹത്തിന് സര്‍പ്രൈസുകളൊന്നും ഉണ്ടാവില്ല. എല്ലാവരേയും അറിയിച്ചു കൊണ്ടുളള വിവാഹമായിരിക്കും വിവാഹം വീട്ടില്‍ ആലോചിച്ച് തുടങ്ങിയെന്നും പ്രണയ വിവാഹമല്ല, അറേഞ്ച്ഡ് ആയിരിക്കുമെന്നും നടി പറഞ്ഞിരുന്നു.


Click it and Unblock the Notifications