കുടുംബവിളക്ക്; ഇന്ദ്രജയുമായി കൈകോർത്ത് വേദിക, സുമിത്രയോട് ആ ചതി ചെയ്യരുതെന്ന് ആരാധകർ

മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോവുകയാണ് കുടുംബവിളക്ക്. 2020 ൽ ആരംഭിച്ച പരമ്പരയ്ക്ക് കുടുംബപ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല യൂത്തിനിടയിലും ആരാധകരുണ്ട്. ബംഗാളി പരമ്പരയായ ശ്രീമേയിയുടെ മലയാളം പതിപ്പ് കുടുംബവിളക്ക്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മറാത്തി എന്നീഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. എല്ലാ ഭാഷകളിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

സുമിത്ര എന്ന സ്ത്രീയുടെ അതിജീവനത്തിന്റെ കഥയാണ് കുടുംബവിളക്ക്. നടി മീര വാസുദേവ് ആണ് സുമിത്രയായി എത്തുന്നത്. നടിയെ കൂടാതെ കൃഷ്ണകുമാർ മേനോൻ,നൂപിൻ ജോണി. ആനന്ദ് നാരായണൻ, ഡോ ഷാജു, അശ്വതി , രേഷ്മ., അമൃത, ശ്രീലക്ഷ്മി, ശരണ്യ ആനന്ദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നെഗറ്റീവ് പോസിറ്റീവ് വ്യത്യാസമില്ലാതെ എല്ലാ താരങ്ങൾക്കും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സീരിയലിൽ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശരണ്യ ആനന്ദിന് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുണ്ട്. നടിയുടെ മികച്ച പ്രകടനമാണ് സീരിയലിലെ വേദിക എന്ന കഥാപാത്രത്തെ വെറുക്കാൻ കാരണമെന്നാണ് പ്രേക്ഷകർ പറയുന്നത്.

 കുടുംബവിളക്ക്

കുടുംബത്തിന് വേണ്ടി ജീവിച്ച ഒരു പാവം വീട്ടമ്മയാണ് സുമിത്ര. വീട് ലോകമായി കണ്ട് ജീവിച്ച സുമിത്രയ്ക്ക് അവഗണനയായിരുന്നു തിരിച്ച് ലഭിച്ചത്. എല്ലാം സഹിച്ചും ക്ഷമിച്ചും ജീവിച്ച സുമിത്രയെ ഭർത്താവ് സിദ്ധാർത്ഥ് ഡിവോഴ്സ് ചെയ്യുന്നതോടെയാണ് സീരിയൽ മാറുന്നത്. സുഹൃത്ത് വേദികയെ വിവാഹം കഴിക്കാൻ വേണ്ടിയായിരുന്നു സുമിത്രയെ ഉപേക്ഷിക്കുന്നത്. വിവാഹമോചനത്തോടെ സുമിത്ര ബോൾഡ് ആവുകയായിരുന്നു. പിന്നീട് ഉയരങ്ങൾ കീഴടക്കുകയായിരുന്നു. ഇതോട് കൂടി കുടുംബവിളക്കും റേറ്റിംങ്ങിൽ ഉയരുകയായിരുന്നു.

റേറ്റിംഗ്

തുടക്കത്തിൽ എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്താൻ കുടുംബവിളക്കിന് കഴിഞ്ഞിരുന്നില്ല. ടിപ്പിക്കൽ കണ്ണീർ പരമ്പരയ്ക്ക് സമാനമായിരുന്നു സീരിയൽ. എന്നാൽ പരമ്പരയുടെ കഥ മാറിയതോടെ ആരാധകരുടെ എണ്ണവും വർധിക്കുകയായിരുന്നു. ഇപ്പോൾ കുടുംബപ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല യൂത്തിനിടയിലും സീരിയലിന് മികച്ച കാഴ്ചക്കാരുണ്ട്. സുമിത്ര എന്ന കഥാപാത്രത്തെ മാത്യകയായി കാണുന്നവരും പ്രേക്ഷകരുടെ ഇടയിലുണ്ട്.സുമിത്ര ബോൾഡ് ആയതോടെയാണ് ആദ്യം സീരിയലിന്റെ കാഴ്ചക്കാരുടെ എണ്ണം വർധിക്കുന്നത്. തുടർന്ന് റേറ്റിംഗിൽ ആദ്യസ്ഥാനം നേടുകയും ചെയ്തിരുന്നു.

കഥാഗതിയിൽ മാറ്റം

സുമിത്രയുടെ വിജയവും വേദികയുടെ പ്രതികാരവും മാത്രമായി കഥ ചുരുങ്ങിയതോടെ കുടുംബവിളക്ക് റേറ്റിംഗിൽ താഴേയ്ക്ക് പോവുകയായിരുന്നു. കഥയിലെ ആവർത്തന വിരസത സീരിയലിന് വില്ലനാവുകയായിരുന്നു. എന്നാൽ സിദ്ധാർത്ഥിന്റെ മാറ്റം ഒരു പരിധി വരെ സീരിയലിനെ പിടിച്ച് നിർത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഗംഭീരമായ തിരിച്ചു വരവിന്റെ പാതയിലാണ് സീരിയൽ. പുതിയ കഥാഗതിയിലൂടെയാണ് കുടുബവിളക്ക് സഞ്ചരിക്കുന്നത്. അച്ഛൻ സിദ്ധാർത്ഥിന് പിന്നാലെ മൂത്തമകൻ അനിരുദ്ധും നന്നായിട്ടുണ്ട്. സീരിയലിൽ നെഗറ്റീവ് കഥാപാത്രമാണെങ്കിലും നിരവധി ആരാധകരുള്ള താരമാണ് ആനന്ദ്.

പുതിയ  പ്രെമോ

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് കുടുംബവിളക്കിന്റെ പുതിയ പ്രെമോ വീഡിയോയാണ്. സിദ്ധുവിനെ വേദികയിൽ നിന്ന് രക്ഷിക്കണമെന്ന് പ്രതീഷിനോടും അനിരുദ്ധിനോടും ശ്രീകുമാർ പറയുകയാണ്. വേദിക എടുത്ത അതെ നാണയത്തിൽ തന്നെ തിരിച്ച് എടുക്കണമെന്നാണ് പറയുന്നത്. അത് എന്ത് സഹായവും താൻ ചെയ്തു തരാമെന്ന് ശ്രീകുമാർ പറയുന്നു. അനിരുദ്ധിനും പ്രതീഷിനുമൊപ്പം ശീതലും സഞ്ജനയും അനന്യയുമുണ്ട്.

വേദികയും ഇന്ദ്രജയും ഒന്നാവുന്നു

അവിടെ സിദ്ധുവിനെ വേദികയിൽ നിന്ന് രക്ഷിക്കാനുളള വഴികൾ നോക്കുമ്പോൾ മറു വശത്ത് സുമിത്രയെ തകർക്കനായി വേദിയും ഇന്ദ്രജയും ഒന്നാവുകയാണ്. ഈ വീട്ടിൽ കയറി വന്ന് തെമ്മാടിത്തരം കാണിച്ച സുമിത്രയെ വെറുത വിടരുതെന്ന് പറയുകയാണ് വേദിക. സുമിത്രയെ ഒരു പാഠം പഠിപ്പിക്കണമെന്നും ഇന്ദ്രജയോട് പറയുന്നു. തന്റെ മുഖത്ത് അടിച്ച അടി താൻ ഒരിക്കലും മറക്കില്ലെന്നും പ്രതികാരം ചോദിച്ചിരിക്കുമെന്നും ഇന്ദ്രജ പറയുന്നു. സുമിത്രയെ തോൽപ്പിക്കാൻ ഒന്നിച്ച് നിൽക്കാമെന്നും വേദിക ഇന്ദ്രജയോട് പറയുന്നു. സുമിത്രയ തോൽപ്പിക്കാനായുള്ള എന്ത് വഴിക്കും താൻ കൂടെയുണ്ടാവുമെന്നും വേദിക ഇന്ദ്രജയ്ക്ക് വാക്ക് ന്ൽകുന്നുണ്ട്.

പ്രേക്ഷകരുട കമന്റ്

വേദികയും ഇന്ദ്രജയും ഒന്നാവുന്നതോടെ കുടുംബവിളക്ക് മറ്റൊരു കഥാഗതിയിലേയ്ക്ക് നീങ്ങുകയാണ്. ഇനിയുള്ള എപ്പിസോഡുകൾ സംഭവ ബഹുലമായിരിക്കുമെന്നാണ് ആരാധകർ പറയുന്നത്. കൂടാതെ സിദ്ധുവിനേയും സുമിത്രയേയും ഒന്നിപ്പിക്കരുതെന്നും ആരാധകർ പറയുന്നുണ്ട്. സിദ്ധു ചോദിച്ച് വാങ്ങിയ വിധിയാണെന്നാണ് പ്രേക്ഷകരുടെ വാദം.പിരിഞ്ഞു പോയ അച്ഛനും അമ്മയും വീണ്ടും ഒന്നിക്കണം എന്നാണ് ഏതൊരു മക്കളുടെയും ആഗ്രഹം പക്ഷെ വെറും തെറ്റുതാരണ മൂലം അല്ല അവർ പി രിയേണ്ടി വന്നത് ഭാര്യ പോരെന്നും പറഞ്ഞു എത്രേം വർഷത്തെ കുടുംബജീവിതവും 3 മക്കളെയും ഉപേക്ഷിച്ചു അവരെ സമൂഹത്തിനു മുൻപിൽ നാണം കെടുത്തി ഒരാളെ സുമിത്ര ഒരിക്കലും സ്വീകരിക്കരുത്, അടുക്കളയിൽ മീനിന്റെയും വിയർപ്പിന്റെയും ദുർഗന്ധം എനിക്കിഷ്ടമില്ല എന്ന് പറഞ്ഞ സിദ്ധാർത്ഥിന് ഇപ്പൊ എന്തേ സുമിത്രയോട് സ്നേഹം . അടുക്കളയിൽ കേറാത്ത വേദികയല്ലെ നല്ലത്. അവരെ ഒന്നിപ്പിക്കണ്ട .

Recommended Video

ഹണിമൂൺ പ്ലാൻ വെളിപ്പെടുത്തി | Apsara and Alby Exclusive Interview | Part 2 | Filmibeat Malayalam
സുമിത്രയോട് ആ ചതി വേണ്ട.

സിദ്ധാർത്ഥ് പഠിക്കട്ടെ, സിദ്ധുവിന് അക്കരപ്പച്ചസുമിത്ര ആയിട്ട് വീണ്ടും ഒന്നിക്കുമ്പോൾ വേദിക അതിലും മെച്ചപ്പെട്ടു ജീവിക്കുന്നത് കണ്ടാൽ അയാൾ അങ്ങോട്ട് ചായും അത്രേ ഉള്ളൂ എന്നിങ്ങനെയുള്ള കമന്റുകളാണ ലഭിക്കുന്നത്. ഒരു സ്ത്രീയെ മാക്സിമം അപമാനിക്കലാണ് അവളെ കൊള്ളില്ലെന്ന് പറഞ്ഞു മറ്റൊരുത്തിയുടെ പുറകേ പോകുന്നത്. പിന്നീട് തിരിച്ചു വന്നാൽ സ്വീകരിക്കുന്നത് തരം താഴ്ന്ന പ്രവൃത്തി ആണ്. സുമിത്രയോട് ആ ചതി വേണ്ട. അയാളുടെ സ്ഥാനത്ത് സുമിത്രയാണ് ഇങ്ങനെ ചെയ്തു എങ്കിൽ തിരിച്ച് സിദ്ധാർഥ് സ്വീകരിക്കുമോ. എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്, സിദ്ധാർത്ഥ് മാറിയപ്പോൾ തന്നെ ഇവരെ ഒന്നിപ്പിക്കരുതെന്ന് പ്രേക്ഷകർ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X