അവര്‍ക്കിടയില്‍ പ്രശ്‌നങ്ങളില്ല, നിങ്ങളായിട്ട് ഇനി ഉണ്ടാക്കരുത്, സുഹാനയുടെ വീഡിയോക്ക് പിന്നാലെ ആരാധകര്‍
ബിഗ് ബോസ് താരം ബഷീര്‍ ബഷിയുടെയും കുടുംബത്തിന്‌റെയും എറ്റവും പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. യൂടൂബ് ചാനലുകളിലൂടെയാണ് ബഷീറും ഭാര്യമാരും വിശേഷങ്ങള്‍ പങ്കുവെക്കാറുളളത്. സുഹാനയുമായുളള വിവാഹ ശേഷമാണ് മഷൂറയും ബഷീറിന്‌റെ ജീവിതത്തില്‍ എത്തുന്നത്. ബിഗ് ബോസില്‍ പങ്കെടുത്ത സമയത്ത് കുടുംബത്തെ കുറിച്ചെല്ലാം നടന്‍ മനസുതുറന്നിരുന്നു. രണ്ട് ഭാര്യമാരുളളതിന് ആദ്യം വിമര്‍ശനങ്ങള്‍ വന്നെങ്കിലും പിന്നീട് അതൊന്നും കാര്യമാക്കാതെയാണ് ബഷീര്‍ മുന്നോട്ടുപോയത്.
സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അല്ലു അര്‍ജുന്‍റെ നായിക, കാണാം
അതേസമയം ബഷീറിന്‌റെയും ഭാര്യമാരുടെയും വീഡിയോസെല്ലാം നിമിഷനേരംകൊണ്ട് വൈറലാകാറുണ്ട്. സുഹാനയ്ക്കും മഷൂറയ്ക്കും നിരവധി സബ്‌സക്രൈബേഴ്‌സാണ് യൂടൂബിലുളളത്. അടുത്തിടെയാണ് മഷൂറയ്ക്ക് ഒരു മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ് യൂടൂബില്‍ തികഞ്ഞത്. സുഹാനയ്ക്കും എഴ് ലക്ഷത്തിനടുത്ത് സബ്‌സ്‌ക്രൈബേഴ്‌സ് യൂടൂബിലുണ്ട്.

മഷൂറ ദിവസേനയുളള വ്‌ളോഗുകളുമായി എത്തുമ്പോള്‍ സുഹാന ഇടയ്ക്കിടെ ആണ് വീഡിയോസുമായി എത്താറുളളത്. പാചക വീഡിയോസാണ് സുഹാനയുടെ ചാനലില്‍ കൂടുതല്‍ പുറത്തിറങ്ങാറുളളത്. ഓരോ വീഡിയോകളിലും വ്യത്യസ്ത വിഭവങ്ങള്‍ ഒരുക്കുന്നതിനെ കുറിച്ച് സുഹാന വിശദീകരിക്കുന്നു. സുഹാനയ്ക്ക് പിന്തുണയുമായി മഷൂറയും കൂടെ തന്നെയുണ്ട്. അതേസമയം മഷൂറയെ പോലെ സുഹാനയും യൂടൂബില്‍ കൂടുതല്‍ ആക്ടീവാകണമെന്ന് ആരാധകര്‍ പറയാറുണ്ട്.

മഷൂറയുടെ വീഡിയോസുകള്‍ വരുമ്പോഴെല്ലാം സുഹാനയുടെ വീഡിയോ എന്താ കാണാത്തതെന്നാണ് ആരാധകര്‍ ചോദിക്കാറുളളത്. അതേസമയം മഷൂറയുടെതായി വന്ന കഴിഞ്ഞൊരു വീഡിയോയ്ക്ക് വിമര്‍ശനങ്ങള്‍ വന്നിരുന്നു. 'എന്തിനാ ഇങ്ങനെ ഷോ ഇടുന്നത്, സോനുവിനും വിഷമം ഇല്ല, സ്‌നേഹം ഉണ്ടെങ്കില്‍ ഉളളില്‍ വെച്ചാല്‍ പോരെ, ഇത് ഇങ്ങനെ ഓവറാക്കണോ' എന്നൊക്ക ചോദിച്ചുകൊണ്ടാണ് ചിലര്‍ മഷൂറയുടെ വീഡിയോയ്ക്ക് താഴെ എത്തിയത്.

ഇതിന് പിന്നാലെയാണ് സുഹാനയുടെ പുതിയ വീഡിയോ യൂടൂബ് ചാനലില്‍ വന്നത്. ഇത്തവണ ബ്രെഡ് ഗുലാബ് ജാമുണ്ടാക്കിയാണ് താരപത്‌നി എത്തിയത്. സുഹാനയുടെ പുതിയ വീഡിയോയ്ക്കും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഒന്നര ലക്ഷത്തിലധികം പേര്‍ ഇതുവരെ താരപത്നിയുടെ വീഡിയോ കണ്ടിരിക്കുന്നു. സുഹാനയുടെ വരവ് ആഘോഷമാക്കിയ ആരാധകര്‍ വിമര്‍ശകര്‍ക്കുളള മറുപടി കമന്റുകളുമായും എത്തി.
Recommended Video

'അവര്‍ തമ്മില്‍ പ്രശ്‌നങ്ങളില്ലെന്നും നിങ്ങളായിട്ട് ആക്കാതിരുന്നാല്‍ മതിയെന്നുമാണ്' ഒരാള്‍ കുറിച്ചിരിക്കുന്നത്. 'രണ്ട് പേരെയും ഒരേപോലെയാണ് കാണുന്നതെന്ന് മുന്‍പ് ബഷീര്‍ പറഞ്ഞിരുന്നില്ലെ' എന്ന് മറ്റൊരാളും കുറിച്ചു. അതേസമയം കമന്റുകള്‍ക്കൊന്നും സുഹാനയും മഷൂറയും അധികം പ്രതികരിക്കാറില്ല. എന്നാല്‍ നല്ല കമന്റുകളെല്ലാം ലൈക്ക് ചെയ്ത് താരകുടുംബം എത്താറുണ്ട്. ബഷീറിനും ഭാര്യമാര്‍ക്കൊപ്പം മക്കളും വീഡിയോകളില്‍ എത്താറുണ്ട്. മുന്‍പ് ഒരു റിയാലിറ്റി ഷോയില്‍ ബഷീറും മഷൂറയും ഒരുമിച്ച് പങ്കെടുത്തിരുന്നു. സൂര്യ ജോഡി നമ്പര്‍ വണ്‍ എന്ന പരിപാടിയിലാണ് ഇരുവരും എത്തിയത്.


Click it and Unblock the Notifications