'എന്തിനാണ് ഹോട്ട് ലുക്കിൽ വരുന്നത് ലൈക്ക് കൂട്ടാനോ?, കാലിലെ മണ്ണെങ്കിലും കഴുകിക്കൂടെ?'; ദിൽഷയോട് പ്രേക്ഷകർ
സോഷ്യൽമീഡിയ ഉപയോഗം ജനങ്ങളിൽ കൂടിയതോടെ സെലിബ്രിറ്റികളടക്കമുള്ളവരുടെ ഫോട്ടോകൾക്കും വീഡിയോകൾക്കും തങ്ങളുടെ അഭിപ്രായങ്ങൾ കമന്റ്സിലൂടെ ഇടുന്ന രീതി പ്രേക്ഷകരിലും കൂടിയിട്ടുണ്ട്.
ചിലപ്പോൾ അത് സെലിബ്രിറ്റികൾക്ക് ഗുണം ചെയ്യുമെങ്കിലും ചിലപ്പോൾ അത് വളരെ ക്രൂരമായ വിമർശനമായും മാറാറുണ്ട്. സെലിബ്രിറ്റികളായ സ്ത്രീകൾക്കാണ് സോഷ്യൽമീഡിയ ഉപയോഗം ജനങ്ങളിൽ കൂടിയതോടെ ഏറെ വിമർശനം കേൾക്കേണ്ടി വരുന്നത്.
കാരണം ബോൾഡ് ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ തന്നെ വലിയ രീതിയിൽ അത് സോഷ്യമീഡിയയിൽ ചർച്ചയാവുകയും ആ സെലിബ്രിറ്റിക്കെതിരെ സൈബർ ആക്രമണം നടക്കുകയും ചെയ്യും. അടുത്തിടെയായി സൈബർ ആക്രമണം വലിയ രീതിയിൽ ഏറ്റുവാങ്ങുന്നൊരു സെലിബ്രിറ്റിയാണ് ബിഗ് ബോസ് മലയാളം സീസൺ 4 വിന്നർ ദിൽഷ പ്രസന്നൻ.
റോബിനുമായുള്ള ദിൽഷയുടെ സൗഹൃദം തകർന്ന ശേഷം ഹൗസിനുള്ളിലായിരുന്നപ്പോൾ ദിൽഷ പറഞ്ഞ കാര്യങ്ങൾ വെച്ചാണ് ഇപ്പോൾ താരത്തെ പ്രേക്ഷകർ കുറ്റപ്പെടുത്തുന്നത്.

ഡാൻസർ കൂടിയായ താരം ഗ്ലാമർ വേഷം ധരിച്ച ചിത്രങ്ങളോ വീഡിയോയോ പങ്കുവെച്ചാൽ തന്നെ വലിയ രീതിയിൽ ആക്ഷേപം താരത്തിന് ലഭിക്കാറുണ്ട്. ദിൽഷ പങ്കുവെച്ചൊരു പുതിയ വീഡിയോയും അത്തരത്തിൽ വിമർശിക്കപ്പെടുകയാണ് ഇപ്പോൾ.
ഒരു പ്രമോഷന്റെ ഭാഗമായി ദിൽഷ പങ്കുവെച്ച പുതിയ ഫോട്ടോകളും വീഡിയോയുമാണ് വിമർശിക്കപ്പെടുന്നത്. ഒരു ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റിന്റെ പ്രമോഷന് വേണ്ടിയാണ് അവരുടെ നെക്ക് ചെയിൻ ധരിച്ചുള്ള വീഡിയോയും ചിത്രങ്ങളും താരം പങ്കുവെച്ചത്.

നീല നിറത്തിലുള്ള ജീൻസും വെള്ള നിറത്തിലുള്ള ലൂസ് ഷർട്ടുമാണ് താരം ധരിച്ചിരുന്നത്. അതിൽ ഷർട്ടിന്റെ ബട്ടൺ മുഴുവനായി ഇടാതെ വയറ് കാണിച്ച് ദിൽഷ ഗ്ലാമർ എക്സ്പോസ് ചെയ്തുവെന്നതാണ് പ്രേക്ഷകർ താരത്തെ വിമർശിക്കാൻ കാരണം
'കേരളത്തിലെ പെൺകുട്ടികൾക്ക് ഒരു സംസ്കാരമുണ്ട് അത് കീപ്പ് ചെയ്യണം. ഇങ്ങനെ ഹോട്ടായിട്ടുള്ള വീഡിയോ എന്തിനാണ്...? കുറെ ലൈക് കിട്ടാനാണോ?' എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ചിലർ ദിൽഷയുടെ കാലിലെ ചെളി വരെ സൂക്ഷ്മമായി നിരീക്ഷിച്ച് കണ്ടെത്തി അതേ കുറിച്ചും ചോദിച്ചു.

'റൂം ഹോട്ടലുകാർ ക്ലീൻ ചെയ്യാറില്ലേ?, കാലിന്റെ അടിയിൽ മണ്ണ് അല്ല ജീൻസിന് മാച്ച് ചെയ്യാൻ വേണ്ടി മേക്കപ്പ് ഇട്ടതാണ്. അതുപോലും മനസിലാവില്ല ഫാഷൻ സെൻസ് ഇല്ലാത്തവർ ഛെ ഛെ...' തുടങ്ങി നിരവധി പരിഹാസ കമന്റുകളും താരത്തിന്റെ പുതിയ വീഡിയോയ്ക്ക് വന്നിട്ടുണ്ട്.
നെഗറ്റീവ് കമന്റുകൾ പോലെ തന്നെ നിരവധി പോസറ്റീവ് കമന്റുകളും ദിൽഷയ്ക്ക് ലഭിച്ചിട്ടുണ്ട്. അവരെല്ലാം തന്നെ ബിഗ് ബോസിൽ മത്സരാർഥിയായി എത്തിയപ്പോൾ മുതൽ ദിൽഷയുടെ ആരാധകരായി കൂടിയവരാണ്.

അടുത്തിടെ ഇതേപോലെ ദിൽഷ ചെയ്തൊരു പ്രമോഷൻ വീഡിയോ വലിയ വിവാദമായിരുന്നു. അതിന്റെ പേരിൽ ഒരാഴ്ചയോളം ബിഗ് ബോസിലെ മറ്റ് മത്സരാർഥികളും അവരുടെ ആരാധകരും ദിൽഷയെ വിമർശിച്ചിരുന്നു.
വ്യാജ പ്രമോഷൻ വീഡിയോ പങ്കുവെച്ച് പ്രേക്ഷകരുടെ കാശ് നഷ്ടപ്പെടുത്താൻ കൂട്ടുനിൽക്കരുതെന്നാണ് അന്ന് ദിൽഷയെ കുറ്റപ്പെടുത്തി മറ്റ് മത്സരാർഥികൾ പറഞ്ഞത്. ദിൽഷ വലിയ പ്രതിഫലം വാങ്ങിയാണ് ആളെ പറ്റിക്കുന്ന വീഡിയോ ചെയ്യാൻ കൂട്ടുനിന്നതെന്നും ചിലർ ആരോപിച്ചിരുന്നു.

വിമർശനം വർധിച്ചതോടെ വീഡിയോ ദിൽഷ പങ്കുവെക്കുകയും മാപ്പ് പറയുകയും കൂടുതൽ വ്യക്തമായി കാര്യങ്ങൾ അന്വേഷിച്ച് കേസുമായി മുന്നോട്ട് പോകുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
ദിൽഷ ഇപ്പോൾ ഡാൻസിങ് സ്റ്റാർസ് എന്നൊരു പരിപാടിയിലെ മത്സരാർഥിയാണ്. ബിഗ് ബോസിൽ മത്സരാർഥിയായിരുന്ന ബ്ലെസ്ലി അടക്കമുള്ളവരും ഡാൻസിങ് സ്റ്റാർസിൽ പങ്കെടുക്കുന്നുണ്ട്.


Click it and Unblock the Notifications