'ഭർത്താവ് രണ്ട് കല്യാണം കഴിച്ചപ്പോൾ ഭാര്യ നാട്ടിൽ ഓടി നടന്ന് കല്യാണം കഴിക്കുന്നു... നല്ല പ്രതികാരം'; ട്രോൾ!

മലയാളം ടെലിവിഷന്‍ പരമ്പരകളില്‍ ആദ്യ സ്ഥാനങ്ങളില്‍ എപ്പോഴും ഏഷ്യാനെറ്റിന്‍റെ പരമ്പരകളായിരിക്കും. അക്കൂട്ടത്തില്‍ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയം കൂടിയ ചില പരമ്പരകളുണ്ട്. അതിലൊന്നാണ് കുടുംബവിളക്ക്. ആദ്യമെല്ലാം പ്രേക്ഷകരുടെ നിരന്തരമായ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നുവെങ്കിലും പിന്നീട് അതെല്ലാം കയ്യടികളാക്കി മാറ്റാന്‍ കുടുംബവിളക്കിന് കഴിഞ്ഞിട്ടുണ്ട്. സുമിത്ര എന്ന സ്ത്രീയുടേയും അവരുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഒരുപാട് ആളുകളുടെയും കഥയാണ് കുടുംബിളക്ക്.

ഒരു സ്ത്രീയുടെ അതിജീവനത്തിന്റെയും നിലനില്‍പ്പിന്റെയും കഥയായി മാറിയപ്പോഴാണ് പരമ്പരയുടെ ആരാധകരുടെ എണ്ണവും വര്‍ധിച്ചത്. 2020 ല്‍ സംപ്രേഷണം ആരംഭിച്ച കുടുംബവിളക്ക് 1000 എപ്പിസോഡിൽ എത്തിയപ്പോൾ പരമ്പര അവസാനിക്കുമോയെന്ന ആശങ്ക ആരാധകര്‍ക്ക് നിരവധി ഉണ്ടായിരുന്നു. എന്നാല്‍ പരമ്പര അവസാനിച്ചില്ലെന്ന് മാത്രമല്ല മറിച്ച് പുതിയൊരു കഥാ​ഗതിയിലേക്ക് മാറി.

Kudumbavilakku

കുടുംബവിളിക്കിലെ കഥാപാത്രങ്ങളുടെ ആറ് വര്‍ഷത്തിന് ശേഷമുള്ള ജീവിതം പറഞ്ഞുകൊണ്ടാണ് ഇപ്പോൾ സീരിയൽ മുന്നോട്ട് പോകുന്നത്. മലയാളം ടെലിവിഷന്‍ പരമ്പരകളുടെ റേറ്റിംഗില്‍ നിലവില്‍ മൂന്ന്, നാല് സ്ഥാനങ്ങളിലായി തുടരുന്ന പരമ്പരയാണ് കുടുംബവിളക്ക്. പുതിയൊരു കഥാ​ഗതിയിലേക്ക് സീരിയൽ മാറിയതോടെ ചില പുതിയ കഥാപാത്രങ്ങൾ കൂടി സീരിയലിന്റെ ഭാ​ഗമായിട്ടുണ്ട്.

കുടുംബവിളക്കിലെ പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങളിൽ ഒരാളായ സുമിത്ര ഇതുവരെ രണ്ട് തവണ വിവാഹിതയായതായാണ് സീരിയലിൽ കാണിക്കുന്നത്. അതിൽ രണ്ടാമത്തെ ഭർത്താവായ രോഹിത്ത് സീരിയൽ പുതിയൊരു കഥാ​ഗതിയിലേക്ക് മാറും മുമ്പ് മരിച്ചിരുന്നു.

അതിനുശേഷം മക്കൾക്കൊപ്പം വിധവയായി കുടുംബകാര്യങ്ങളും മറ്റുമായി ജീവിക്കുകയായിരുന്നു സുമിത്ര. എന്നാൽ കുടുംബവിളിക്കിന്റെ പുതിയ പ്രമോ പ്രകാരം സുമിത്ര വീണ്ടും വിവാഹിതയാകുന്നുവെന്നതാണ് മനസിലാകുന്നത്.

വിശ്വനാഥാണ് സുമിത്രയെ വിവാ​ഹം ചെയ്യാൻ പോകുന്നത്. അമ്പലത്തിൽ മക്കളുടെയും മരുമക്കളുടെയും സാന്നിധ്യത്തിൽ ഒരുക്കങ്ങൾ നടത്തുന്നതും വിശ്വനാഥ് മണ്ഡപത്തിലേക്ക് എത്തുന്നതുമെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സുമിത്രയുടെ മൂന്നാം വിവാഹം എന്ന ആശയത്തോട് സീരിയൽ പ്രേക്ഷകർക്ക് എതിർപ്പാണെന്നാണ് പുതിയ പ്രമോയ്ക്ക് ലഭിച്ച കമന്റുകളിൽ നിന്നും വ്യക്തമാകുന്നത്. ട്രോളും പരിഹാസവും നിറഞ്ഞ നിരവധി കമന്റുകളാണ് പുതിയ പ്രമോയ്ക്ക് ലഭിച്ചിരിക്കുന്നത്.

കുടുംബവിളക്കിലെ പ്രധാന കഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്ന നടി മീര വാസുദേവിന്റെ ജീവിതം തന്നെയാണോ സീരിയലിന്റെ കഥാതന്തുവെന്ന തരത്തിൽ വരെ പരിഹാസ കമന്റുകൾ വന്നിട്ടുണ്ട്. സുമിത്രയും മൂന്ന് തവണ വിവാ​ഹിതയായ സ്ത്രീയാണ്. ഇത് നടന്നില്ലേൽ ഒരു മൂന്ന് വർഷം കഴിഞ്ഞ് ഒന്നുകൂടി നോക്കാം. എന്നിട്ടും നടന്നില്ലേൽ മാട്രിമോണിയിൽ രജിസ്റ്റർ ചെയ്യൂ.

Kudumbavilakku

ഭർത്താവ് രണ്ട് കല്യാണം കഴിച്ചപ്പോൾ ഭാര്യ ഓടി നടന്ന് നാട് മൊത്തം കല്യാണം കഴിക്കുന്നു. നല്ല പ്രതികാരം. ഒരു വീട്ടിലെ വിളക്കല്ല ഒരുപാട് വീട്ടിലെ വിളക്കാകാനാണ് സുമിത്രയ്ക്ക് താൽപര്യമെന്ന് തോന്നുന്നു, കുറേ കെട്ടുന്ന സുമിത്ര. എന്നിട്ട് സീരിയലിൻ്റെ പേര് കുടുബവിളക്ക്... കൊള്ളാം. അവസാനം കുത്തുവിളക്ക് ആകാതിരുന്നാൽ മതി, ഇതിലും നല്ലത് സുമിത്രയെ ചാക്കിൽ കേട്ടി കളയുന്നതാണ്, പാവം സിദ്ധാർത്ഥിനെ വെറുതെ തെറ്റിദ്ധരിച്ചു.

ശരിക്കും കോഴി സുമിത്രയായിരുന്നു എന്ന സത്യം ഇപ്പോൾ അല്ലേ മനസിലാകുന്നത്, എന്തൊരു ദുരന്തം... കുടുംബവിളക്ക് അല്ല ഇത് കല്യാണവിളക്കാണ്, ഇതോടെ നിർത്തിക്കോണം... ഇനിയൊരു മൂന്നാം അവിഹിതം കൊണ്ട് വരരുത് സുമിത്രക്ക് പെൻഷൻ വാങ്ങാനായി അത് കൊണ്ട് പറയുകയാണ് എന്നിങ്ങനെ നീളുന്നു പ്രമോയ്ക്ക് ലഭിച്ച രസകരമായ കമന്റുകൾ.

സീരിയൽ അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ചിലർ കുറിച്ചിട്ടുണ്ട്. സീരിയൽ ക്ലൈമാക്സിലേക്ക് അടുക്കുകയാണെന്നുള്ള സൂചനയും പുതിയ പ്രമോ നൽകുന്നുണ്ട്. തിങ്കൾ മുതൽ ശനിവരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം ആറ് മണിക്കാണ് സീരിയൽ സംപ്രേഷണം ചെയ്യുന്നത്.

More from Filmibeat

Read more about: Kudumbavilakku
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X