'അഹാന കല്യാണം കഴിച്ചിട്ടില്ല, ആവശ്യത്തിന് സമയമുണ്ട്'; ദിയ ചെയ്തത് ശരിയായില്ലെന്ന വാദത്തിന് വിമർശനം
സോഷ്യൽ മീഡിയയിൽ വരുന്ന നെഗറ്റീവ് കമന്റുകളെ പാെതുവെ അഹാന കൃഷ്ണയും കുടുംബവും അവഗണിക്കാറാണ് പതിവ്. ഇത്തരം കമന്റുകൾ തങ്ങളുടെ സ്വസ്ഥ ജീവിതത്തെ ബാധിക്കാതിരിക്കാൻ ഇവർ ശ്രദ്ധിക്കുന്നു. വിമർശനങ്ങൾ പരിധി വിട്ടാൽ ഇവർ പ്രതികരിക്കാറുമുണ്ട്. യൂട്യൂബ് ചാനലിൽ സിന്ധു കൃഷ്ണയാണ് ഇന്ന് കൂടുതൽ സജീവം. കഴിഞ്ഞ ദിവസമായിരുന്നു സിന്ധു കൃഷ്ണയുടെ പിറന്നാൾ. പിറന്നാൾ ആഘോഷിക്കാൻ സിന്ധുവും കുടുംബവും യാത്ര പോയി. ഭർത്താവായ കൃഷ്ണകുമാർ, മക്കളായ അഹാന കൃഷ്ണ, ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണ എന്നിവരും ഒപ്പമുണ്ടായിരുന്നു. അഹാനയുടെ പുതിയ കാറിലായിരുന്നു യാത്ര.
ദിയ കൃഷ്ണ പക്ഷെ യാത്രയിൽ ഒപ്പമുണ്ടായിരുന്നില്ല. ഇതിന്റെ പേരിൽ സിന്ധു കൃഷ്ണയുടെ ആരാധകരുടെ വിമർശനം വന്നു. ദിയ കൃഷ്ണ പല തവണ കുടുംബത്തിന്റെ ആഘോഷങ്ങളിൽ നിന്ന് മാറി നിന്നിട്ടുണ്ട്. ഒരു കാലത്ത് എപ്പോഴും സുഹൃത്തുക്കൾക്കൊപ്പമായിരുന്നു ദിയ. അമ്മയായ ശേഷമാണ് കുടുംബവുമായി അടുപ്പം കാണിച്ചതെന്ന് ദിയയുടെ ആരാധകർ പറയാറുണ്ട്. എന്നാൽ തനിക്ക് വേണ്ടി എല്ലാ കാര്യങ്ങളും ചെയ്ത് തരുന്ന അമ്മയുടെ പിറന്നാൾ ദിനം ആഘോഷിക്കാൻ ദിയ ഒപ്പമില്ലെന്നാണ് ഇപ്പോൾ വരുന്ന വിമർശനം.

സിന്ധു ആന്റി ഓസിക്ക് വേണ്ടി എല്ലാം ചെയ്യും. പക്ഷെ ഓസിക്ക് സ്വന്തം അമ്മയുടെ ബർത്ത്ഡേയ്ക്ക് പോലും വരാൻ താൽപര്യമില്ല. അല്ലെങ്കിൽ അവൾ എല്ലായിടത്തും പോകും. അത് ഒന്നും റിസ്ക് അല്ല. ഓസിക്ക് വന്നാൽ എന്താണ്, എന്നാണ് ഒരു കമന്റ്. ഇതിന് ദിയയെ അനുകൂലിക്കുന്നവർ തന്നെ മറുപടി നൽകുന്നുണ്ട്. ദിയ കെെക്കുഞ്ഞിന്റെ അമ്മയും ബിസിനസുകാരിയുമാണ്. ഈ തിരക്കുകൾ മനസിലാക്കേണ്ടതുണ്ടെന്ന് അനുകൂലിക്കുന്നവർ പറയുന്നു.
അവരുടെ വർക്കും പിന്നെ കുഞ്ഞിനെയും നിങ്ങൾ വന്ന് നോക്കുമോ. കാണുമ്പോൾ ഫുൾ അടിച്ച് പാെളിക്കൽ ആണെങ്കിലും അവർക്കും ജോലിയും ഉത്തരവാദിത്വവും സമ്മർദ്ദവും ഉണ്ട്. അഹാന വിവാഹിതയല്ല. ഷോപ്പും മറ്റ് കാര്യങ്ങളുമില്ല. ഷൂട്ട് ഒക്കെ ആയിട്ടല്ലേ സമയം പോകുന്നത്. അപ്പോൾ കൂടുതൽ സമയം കിട്ടും. പിന്നെ എല്ലാവരും ഒരേപോലെയല്ല. അവരുടെ ജീവിതത്തിലെ വീക്ഷണങ്ങൾ വ്യത്യസ്തമാണ്. എന്ന് വെച്ച് ഇവരെ ഒന്നും ഇഷ്ടമല്ലെന്ന് അല്ലല്ലോ എന്നാണ് ദിയയെ അനുകൂലിച്ച് വന്ന കമന്റ്.

അതേസമയം ദിയയുടെ ചില രീതികൾ തെറ്റാണെന്നും വാദമുണ്ട്. വിവാഹത്തിന് മുമ്പ് ദിയ അശ്വിന്റെ മാതാപിതാക്കളോടും സഹോദരന്റെ മകളോടും നന്നായി നിന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. അഹാനയോടുമുള്ള മനോഭാവം ശരിയല്ല. സ്വന്തം കാര്യത്തിന് അവരെ ഉപയോഗിച്ച് പിന്നെ അവഗണിക്കുന്നെന്നാണ് കമന്റ് ബോക്സിൽ വന്ന വിമർശനങ്ങളിലൊന്ന്.
അതേസമയം ദിയയുടെ ഭർത്താവ് അശ്വിൻ ഗണേശിനെ ദിയയുടെ കുടുംബം അവഗണിക്കുന്നു എന്ന വിമർശനം പലപ്പോഴും വന്നിട്ടുണ്ട്. മരുമകനായ അശ്വിൻ ഗണേശിനെ സിന്ധു കൃഷ്ണ അപമാനിച്ചു എന്ന ആരോപണമായിരുന്നു ഈയടുത്ത് വന്ന വിവാദ വിഷയം. ഒരു ദിവസം ദിയ കൃഷ്ണ വീട്ടിൽ എല്ലാവർക്കും വേണ്ടി ചിക്കൻ കറി പാചകം ചെയ്തു. ചിക്കൻ കാൽ തികയാതെ വന്നപ്പോൾ മൂത്ത കുട്ടിക്ക് ചിക്കൻ കാൽ വേണ്ടെന്ന് സിന്ധു കൃഷ്ണ അശ്വിനെ ഉദ്ദേശിച്ച് പറഞ്ഞു. അശ്വിനാണെങ്കിൽ ചിക്കൻ ലെഗ് ആവശ്യപ്പെടുന്നുമുണ്ടായിരുന്നു. അശ്വിൻ കറി വിളമ്പിത്തരാൻ കാത്ത് നിൽക്കവെ സിന്ധു കൃഷ്ണ കറി വിളമ്പി സ്വയം കഴിക്കുകയും ചെയ്തു. ഇത് വ്യൂവേർസിന് ഇഷ്ടപ്പെട്ടില്ല.


Click it and Unblock the Notifications











