രജിത്ത് സാറ് വേണ്ട, സ്റ്റാര്‍ മാജിക്കില്‍ പഴയ താരങ്ങള്‍ തന്നെ മതിയെന്ന് പ്രേക്ഷകര്‍

By Prashant V R

ഫ്‌ളവേഴ്‌സിലെ സ്റ്റാര്‍ മാജിക്കിന്റെതായി വരാറുളള മിക്ക എപ്പിസോഡുകളും ശ്രദ്ധേയമാകാറുണ്ട്. ലക്ഷ്മി നക്ഷത്ര അവതാരകയായി എത്തുന്ന പരിപാടി മികച്ച പ്രേക്ഷക പ്രതികരണം നേടിയാണ് മുന്നേറുന്നത്. റേറ്റിംഗിലെല്ലാം ഇപ്പോഴും മുന്നില്‍ നില്‍ക്കുന്ന പരിപാടിയാണ് സ്റ്റാര്‍ മാജിക്ക്. ജനപ്രിയ പരിപാടിയില്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളെല്ലാം എത്താറുണ്ട്. നോബി മാര്‍ക്കോസ്. ബിനു അടിമാലി, അനുമോള്‍, തങ്കച്ചന്‍, ശ്രീവിദ്യ ഉള്‍പ്പെടെയുളള താരങ്ങളെല്ലാം സ്റ്റാര്‍ മാജിക്കിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായവരാണ്.

നടി രകുല്‍ പ്രീതിന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം

ഇരുനൂറ്റി അമ്പതിലധികം എപ്പിസോഡുകള്‍ പിന്നിട്ടാണ് പരിപാടി ജൈത്രയാത്ര തുടരുന്നത്. സ്റ്റാര്‍ മാജിക്കിന്റെതായി വരാറുളള മിക്ക എപ്പിസോഡുകളും സോഷ്യല്‍ മീഡിയയിലും വൈറലാകാറുണ്ട്. കോമഡിയും ഗെയിമുകളുമൊക്കെയായി എറ്റവും കൂടുതല്‍ പേര്‍ കാണുന്ന പരിപാടികളിലൊന്നാണ് സ്റ്റാര്‍ മാജിക്ക്.

ഇടയ്ക്കിടെ സിനിമാ താരങ്ങളും

ഇടയ്ക്കിടെ സിനിമാ താരങ്ങളും അതിഥികളായി സ്റ്റാര്‍ മാജിക്കില്‍ പങ്കെടുക്കാറുണ്ട്. കൂടാതെ അടുത്തിടെ ബിഗ് ബോസ് താരങ്ങളും സ്റ്റാര്‍ മാജിക്ക് എപ്പിസോഡുകളില്‍ പങ്കെടുത്തിരുന്നു. ഇതില്‍ എറ്റവുമൊടുവിലായി ഡോ രജിത്ത് കുമാറാണ് സ്റ്റാര്‍ മാജിക്കിന്റെ ഭാഗമായി എത്തിയത്. പരിപാടിയുടെ കഴിഞ്ഞ എപ്പിസോഡുകളിലെല്ലാം രജിത്ത് കുമാര്‍ ഭാഗമായിരുന്നു.

മറ്റു ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം

മറ്റു ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം ഗെയിമുകള്‍ കളിച്ചും ഡാന്‍സ് കളിച്ചുമെല്ലാം സ്റ്റാര്‍ മാജിക്കില്‍ ആക്ടീവായിരുന്നു ബിഗ് ബോസ് താരം. അതേസമയം ഇതിന് പിന്നാലെ സ്റ്റാര്‍ മാജിക്കിലേക്ക് പഴയ താരങ്ങളെ വീണ്ടും കൊണ്ടുവരണമെന്ന ആവശ്യവുമായി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. യൂടൂബില്‍ അപ്ലോഡ് ചെയ്ത സ്റ്റാര്‍ മാജിക്ക് വീഡിയോകള്‍ക്ക് താഴെയാണ് കമന്റുകളുമായി മിക്കവരും എത്തിയത്.

രജിത്ത് സാറിനെ ഒഴിവാക്കി

രജിത്ത് സാറിനെ ഒഴിവാക്കി പഴയ താരങ്ങളെ മടക്കികൊണ്ടുവരണം എന്ന ആവശ്യവുമായാണ് അധികപേരും എത്തിയത്. "രജിത് സാറിനെ ഒഴിവാക്കൂ...അനുക്കുട്ടിയെയും അനു ജോസഫിനെയും നോബി, നവീന്‍, ഷിയാസ് ഇവരെ കൊണ്ടുവരൂ എന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്. രജിത് സാര്‍ ഇത് ബിഗ് ബോസ് അല്ല അതിലെ പോലെ വാര്‍ത്താനം പറയാന്‍ എന്ന് മറ്റൊരാളും കുറിച്ചു.

രജിത്ത് സാറിനെ വിടണം

"രജിത്ത് സാറിനെ വിടണം. ആദ്യമേ ഉണ്ടായിരുന്ന സ്റ്റാര്‍ മാജിക്ക് ടീമ്‌സ് തന്നെ വേണം. നെല്‍സണ്‍ ചേട്ടന്‍, നോബി ചേട്ടന്‍, ലക്ഷ്മി ചേച്ചി, നവീന്‍ ചേട്ടന്‍ ഇവരെയെല്ലാം നല്ലോണം മിസ് ചെയ്യുന്നു. ശ്രീവിദ്യ ചേച്ചി ഇഷ്ടം" എന്നാണ് യൂടൂബില്‍ വന്ന മറ്റൊരു കമന്റ്,. രജിത്ത് സാറിനെ ഒന്നു പറഞ്ഞു വിടാമോ? പ്ലീസ്... ഇതൊരു അപേക്ഷ ആണ്.. ഇല്ലെങ്കില്‍ ഇനി മുതല്‍ സ്റ്റാര്‍ മാജിക്ക് കാണില്ല എന്നാണ് മറ്റൊരു പ്രേക്ഷകന്‍ പറയുന്നത്.

Recommended Video

രജിത് കുമാര്‍ വീണ്ടും ബിഗ്‌ബോസിലേക്കോ ? | FilmiBeat Malayalam
ഈ പരിപാടിക്ക് ചേരുന്നില്ല എന്ന് കണ്ടാല്‍

തങ്കു, നെല്‍സണ്‍, നോബി, അസിക്ക, സുധി ഏട്ടന്‍, ജിമ്മന്‍, ബിനു അടിമാലി, യുവ, തന്‍വി, മാന്‍വി, ലക്ഷ്മിപ്രിയ, മൃദുല, അനു, സ്വാസിക, സാധിക, ശ്രീവിദ്യ, ഐശു ഇവരൊക്കെ മതീ നമുക്ക് എന്നാണ് മറ്റൊരു കമന്റ്. ഗസ്റ്റുകളെ കൊണ്ട് വരുന്നത് ഒക്കെ കൊള്ളാം.. ഈ പരിപാടിക്ക് ചേരുന്നില്ല എന്ന് കണ്ടാല്‍ ഉടനെ പറഞ്ഞു വിട്ടേക്കണം എന്ന് മറ്റൊരാളും കുറിച്ചിരിക്കുന്നു.

Read more about: lakshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X