കസ്തൂരിമാന്‍ സീരിയലിലെ അപ്രതീക്ഷിത ട്വിസ്റ്റില്‍ പകച്ച് ആരാധകര്‍! ഇത് വേണ്ടിയിരുന്നില്ല! നിരാശയാണ്

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് കസ്തൂരിമാന്‍. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന പരമ്പരയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. കാവ്യയും ജീവയും തമ്മിലുള്ള വിവാഹവും പിന്നീട് ഇവരുടെ ജീവിതത്തില്‍ നടക്കുന്ന അപ്രതീക്ഷിത പ്രതിസന്ധികളുമൊക്കെയായിരുന്നു പരമ്പരയിലുണ്ടായിരുന്നത്. കാവ്യയെന്ന വക്കീലിനെ അവതരിപ്പിച്ചത് റെബേക്ക സന്തോഷായിരുന്നു. ജീവയെന്ന സിനിമാനടനായെത്തിയത് ശ്രീറാം രാമചന്ദ്രനായിരുന്നു. കാവ്യ-ജീവ കെമിസ്ട്രിക്കായിരുന്നു ഗംഭീര സ്വീകരണം ലഭിച്ചത്. ഇവരുടെ പേരില്‍ ഫാന്‍സ് പേജുകളും സജീവമാണ്.

ശ്രീലത നമ്പൂതിരി, ബീന ആന്‍ണി, പ്രതീക്ഷ തുടങ്ങി വന്‍താരനിരയായിരുന്നു സീരിയലിനായി അണിനിരന്നത്. പ്രവീണയായിരുന്നു കാവ്യയുടെ അമ്മയെ അവതരിപ്പിച്ചിരുന്നത്. തനിക്ക് നല്‍കിയ വാക്ക് പ്രകാരമായല്ല സീരിയലിന്റെ പോക്കെന്ന് മനസ്സിലായതോടെ താരം സീരിയലില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. പ്രവീണ തന്നെയായിരുന്നു കസ്തൂരുമാനില്‍ നിന്നും താന്‍ പിന്‍വാങ്ങുകയാണെന്നുള്ള വിവരം അറിയിച്ചത്.

കുഞ്ഞതിഥകള്‍ക്കായി കാത്തിരിക്കുന്നതിന്റെ സന്തോഷത്തിലായിരുന്നു ഈശ്വരമഠം തറവാട്. കാവ്യ മാത്രമല്ല ഭര്‍തൃ സഹോദരിയായ ശിവാനിയും ഗര്‍ഭിണിയായിരുന്നു. തുടക്കത്തിലെ വില്ലത്തരമൊക്കെ മാറ്റി ഉത്തമ കുടുംബിനിയായി മാറിയിരിക്കുകയാണ് ശിവാനി. ഡോക്ടര്‍ ജയേഷ് ജീവിതത്തിലേക്ക് വന്നതോടെയായിരുന്നു ഈ മാറ്റം. ഒന്നല്ല രണ്ട് കുഞ്ഞുങ്ങളാണ് തങ്ങള്‍ക്കിടയിലേക്ക് വരാന്‍ പോവുന്നതെന്നുള്ള വിവരം അവസാനനിമിഷമായിരുന്നു കാവ്യ വെളിപ്പെടുത്തിയത്. പരമ്പരയെക്കുറിച്ച് സോഷ്യല്‍ മീഡിയയിലും ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുണ്ട്.

Kasthooriman

കാവ്യയെ ആശുപത്രിയിലേക്ക് മാറ്റിയതിന് ശേഷമായാണ് അതേ സമയത്ത് സഞ്ജീവനി എന്ന പരമ്പര സംപ്രേഷണം ചെയ്തുതുടങ്ങിയത്. ഇതോടെയാണ് ആരാധകര്‍ കസ്തൂരിമാന്‍ സീരിയലിന് എന്താണ് പറ്റിയതെന്ന് ചോദിച്ചെത്തിയത്. ജൂലൈ 15 മുതല്‍ പരമ്പര വീണ്ടും സംപ്രേഷണം ചെയ്യുമെന്നുള്ള വിവരമാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്. കാവ്യയുടേയും ജീവയുടേയും മക്കളിലൂടെയാണ് ഇനി കഥ നീങ്ങുന്നതെന്ന് വ്യക്തമാക്കുന്ന പ്രമോ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

Recommended Video

Actress Sarayu Exclusive Interview | FilmiBeat Malayalam

കസ്തൂരിമാനിലെ പെട്ടെന്നുള്ള ട്വിസ്റ്റില്‍ ആരാധകര്‍ സങ്കടത്തിലാണ്. ജീവ്യ ജോഡികളെ കാണാനായാണ് തങ്ങള്‍ കാത്തിരിക്കുന്നതെന്നായിരുന്നു അവരുടെ പ്രതികരണം. പുതിയ പരമ്പര സംപ്രേഷണം ചെയ്തതില്‍ പലരും അമര്‍ഷത്തിലുമാണ്. സീരിയലിന്റെ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണോയെന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. ലോക് ഡൗണിന് ശേഷം നിബന്ധനകള്‍ പാലിച്ചാണ് ഷൂട്ടിംഗം നടത്തുന്നത്. പല താരങ്ങള്‍ക്കും ലൊക്കേഷനിലേക്ക് എത്തിച്ചേരാന്‍ കഴിഞ്ഞിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X