ലച്ചുവിന് പിന്നാലെ പാറുക്കുട്ടിയും പോവുകയാണോ? പുതിയ പരസ്യം കണ്ട ആരാധകരുടെ ചോദ്യം!
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ സ്ഥിരമായി കാണുന്ന പരിപാടികളിലൊന്നാണ് ഉപ്പും മുളകും. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന പരമ്പരയ്ക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രസകരമായ സംഭവങ്ങളുമായെത്തുന്ന പരിപാടി ആയിരം എപ്പിസോഡ് പൂര്‍ത്തിയാക്കി മുന്നേറുകയാണ്. അതിന് പിന്നാലെയായാണ് ലച്ചുവിന്റെ വിവാഹം നടന്നത്. ബാലുവിന്റെ മൂത്ത മകളുടെ വിവാഹം കെങ്കേമമാക്കാനായി കുടുംബത്തിലെല്ലാവരും എത്തിയിരുന്നു. നേവിക്കാരനായ സിദ്ധാര്‍ത്ഥായിരുന്നു ലച്ചുവിനെ വിവാഹം ചെയ്തത്. വിവിധ പരിപാടികളിലൂടെയായി പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ ഡെയ്ന്‍ ഡേവിസെന്ന ഡീഡിയാണ് സിദ്ധാര്‍ത്ഥിനെ അവതരിപ്പിച്ചത്. വിവാഹം കഴിഞ്ഞ് രണ്ടാമത്തെ ദിവസമായിരുന്നു പിന്നീട് ലച്ചുവിനെ പരിപാടിയില്‍ കണ്ടത്.
ഇരുവരും ഡല്‍ഹിയില്‍ ഹണിമൂണാഘോഷത്തിന് പോയെന്നുള്ള വിവരങ്ങളായിരുന്നു പിന്നീട് ലഭിച്ചത്. ഇടയ്ക്കിടയ്ക്ക് ലച്ചു വിളിക്കുന്നതായി കാണിക്കുന്നുണ്ടെങ്കിലും താരത്തെ കാണിച്ചിരുന്നില്ല. ഇതോടെയാണ് ലച്ചു പരമ്പരയില്‍ നിന്നും പോയോ എന്ന ചോദ്യവുമായി പ്രേക്ഷകരെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായി നടന്നിരുന്നു. ഉപ്പും മുളകും സംവിധായകന്റെ സിനിമയുടെ പൂജയ്ക്കായി ത്തെിയപ്പോഴും പരിപാടിയെക്കുറിച്ച് താരം മിണ്ടിയിരുന്നില്ല. പ്രതിശ്രുത വരനായ ഡോക്ടര്‍ റോവിനൊപ്പമായാണ് ജൂഹി റുസ്തഗി എത്തിയത്. താരത്തെ പരമ്പരയില്‍ നിന്നും ഒവിവാക്കുന്നതിന് വേണ്ടിയായിരുന്നോ വിവാഹമെന്ന തരത്തില്‍ വരെ ചര്‍ച്ചകള്‍ നടന്നിരുന്നു.

ഇതിനിടയിലാണ് ഉപ്പും മുളകിലേക്ക് ബാലതാരങ്ങളെ തേടുന്നതായുള്ള പരസ്യമെത്തിയത്. ഇതോടെയാണ് പാറുക്കുട്ടിയും പോവുകയാണോയെന്ന ചോദ്യങ്ങള്‍ ഉയര്‍ന്നത്. ആറാമത്തെ മാസം മുതല്‍ ഉപ്പും മുളകിനൊപ്പമുണ്ട് അമേയ. പാറുക്കുട്ടിയെ കാണുന്നതിന് വേണ്ടിയാണ് പരിപാടി കാണുന്നതെന്ന് പറയുന്നവരേറെയാണ്. പാറുക്കുട്ടിയെ മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും തങ്ങള്‍ അറിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി താരത്തിന്റെ അച്ഛനെത്തിയതോടെയാണ് ആശങ്കകള്‍ക്ക് അവസാനമായത്. ഡേ കെയര്‍ തുടങ്ങുന്ന പദ്ധതിയെക്കുറിച്ച് ബാലു ഇടയ്ക്ക് പറഞ്ഞതിനാല്‍ അതിലേക്കായിരിക്കും കുരുന്ന് താരങ്ങളെന്നുള്ള നിഗമനത്തില്‍ എത്തിയിരിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍.


Click it and Unblock the Notifications