ബിഗ് ബോസിലേക്ക് ആര്യയും രഘുവും? സെല്‍ഫി ചിത്രം കണ്ട് സംശയങ്ങളുമായി ആരാധകര്‍
കാത്തിരിപ്പിനൊടുവിലായി ബിഗ് ബോസ് സീസണ്‍ 3 എത്തുകയാണ്. ഫെബ്രുവരി 14ന് ബിഗ് ബോസ് സീസണ്‍ എത്തുമെന്നറിയിച്ച് മോഹന്‍ലാല്‍ എത്തിയിരുന്നു. വേറിട്ട ഗെറ്റപ്പിലായിരുന്നു പ്രമോ വീഡിയോയില്‍ താരം പ്രത്യക്ഷപ്പെട്ടത്. കെട്ടിലും മട്ടിലും പുതുമയുമായാണ് ഇത്തവണത്തെ സീസണ്‍ എത്തുന്നതെന്ന തരത്തിലുള്ള വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.
ഇത്തവണ ആരൊക്കെയായിരിക്കും മത്സരിക്കുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. നിരവധി താരങ്ങളുടെ പേരാണ് ഉയര്‍ന്നുകേട്ടത്. ബിഗ് ബോസില്‍ മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കി പല താരങ്ങളും എത്തിയിരുന്നു. തങ്ങള്‍ക്ക് ക്ഷണമുണ്ടായിരുന്നില്ലെന്നായിരുന്നു മിക്കവരും പറഞ്ഞത്.
ചെന്നൈയിലാണ് ഇത്തവണത്തെ ലൊക്കേഷന്‍. ചില താരങ്ങള്‍ ഇതിനകം തന്നെ ചെന്നൈയിലെ ക്യാംപിലേക്ക് എത്തിയെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ബിഗ് ബോസ് സീസണ്‍ 2 പാതിവഴിയില്‍ അവസാനിപ്പിക്കുകയായിരുന്നു. മാസങ്ങള്‍ക്ക് ശേഷമായാണ് ഷോയുടെ മൂന്നാം സീസണ്‍ തുടങ്ങുന്നത്.

ബിഗ് ബോസ് പുതിയ സീസണിനായി കാത്തിരിക്കുന്നതിനിടയിലാണ് വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ പങ്കുവെച്ച് മുന്‍ സീസണില താരങ്ങള്‍ എത്തിയത്. ആര്യയ്‌ക്കൊപ്പമുള്ള സെല്‍ഫി പങ്കുവെച്ചായിരുന്നു ആര്‍ ജെ രഘു എത്തിയത്. ദി ഷോ മസ്റ്റ് ഗോ ഓണ്‍ എന്ന ടാഗ് ലൈനിനൊപ്പമായാണ് സെല്‍ഫി പോസ്റ്റ് ചെയ്തത്. പിന്നീടാണ് ഇവരൊടൊപ്പമായി സാബു മോനേയും കണ്ടത്. ബിഗ് ബോസ് ആദ്യ സീസണിലെ വിജയിയായിരുന്നു സാബു മോന്‍. മുന്‍സീസണിലെ താരങ്ങളെ കണ്ടതോടെ ഇവര്‍ക്ക് വീണ്ടും അവസരം നല്‍കിയോ എന്ന ചോദ്യങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്.
Recommended Video
കഴിഞ്ഞ സീസണിലെ മികച്ച മത്സരാര്‍ത്ഥികളായിരുന്നു ആര്യയും രഘുവും. നിരവധി തവണ നേര്‍ക്കുനേര്‍ പോരാടിയിട്ടുണ്ട് ഇരുവരും. ശക്തരായ മത്സരാര്‍ത്ഥികളായാണ് പ്രേക്ഷകര്‍ ഇവരെ വിശേഷിപ്പിച്ചത്. ബുദ്ധി കൊണ്ടായിരുന്നു രഘു മുന്നേറുന്നതെന്നായിരുന്നു ആര്യ പറഞ്ഞത്. മത്സരം അവിടെ തീര്‍ന്നുവെന്നും അടുത്ത സുഹൃത്തുക്കളാണ് തങ്ങളെന്നും ഇരുവരും പറഞ്ഞിരുന്നു.


Click it and Unblock the Notifications











