For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആര്യയും രോഹിത്തും വേര്‍പിരിഞ്ഞതിന് കാരണം? അനിയത്തിയുടെ വിവാഹ നിശ്ചയത്തിനിടെ ചര്‍ച്ചയായി ചേച്ചിയുടെ വിവാഹം

  |

  ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയായിരുന്നു ആര്യയുടെ കരിയര്‍ മാറി മറിഞ്ഞത്. രമേഷ് പിഷാരടിക്കൊപ്പമുള്ള വരവിന് ഗംഭീര പിന്തുണയായിരുന്നു ലഭിച്ചത്. സിനിമയിലും സീരിയലിലുമൊക്കെയായി സജീവമായ ആര്യ ബിഗ് ബോസിലും പങ്കെടുത്തിരുന്നു. ബിഗ് ബോസ് സീസണ്‍ രണ്ടിലെ ശക്തയായ മത്സരാര്‍ത്ഥികളിലൊരാളായിരുന്നു താരം. ഈ ഷോയില്‍ പങ്കെടുത്തപ്പോഴായിരുന്നു താരം വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്.

  തന്റെ വിവാഹത്തെക്കുറിച്ചും വിവാഹ ജീവിതത്തില്‍ സംഭവിച്ച താളപ്പിഴകളെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞിരുന്നു. മകളായ റോയയുടെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും ആര്യയെത്താറുണ്ട്. അര്‍ച്ചന സുശീലന്റെ സഹോദരനായ രോഹിത്തായിരുന്നു ആര്യയെ വിവാഹം ചെയ്തത്. വിവാഹമോചനത്തിന് ശേഷം സുഹൃത്തുക്കളായി തുടരുകയാണ് ഇരുവരും. ഇടയ്ക്ക് മകള്‍ അച്ഛനരികിലേക്ക് പോവാറുണ്ട്. നാളുകള്‍ക്ക് ശേഷമായി മകളെ കാണാനും ഒരുമിച്ച് സമയം ചെലവഴിക്കാനും കഴിഞ്ഞതിനെക്കുറിച്ച് പറഞ്ഞ് രോഹിത് എത്തിയിരുന്നു.

  അഞ്ജുവിന്റെ വിവാഹനിശ്ചയം

  അഞ്ജുവിന്റെ വിവാഹനിശ്ചയം

  ആര്യയുടെ സഹോദരിയായ അഞ്ജുവിന്റെ വിവാഹനിശ്ചയമായിരുന്നു കഴിഞ്ഞ ദിവസം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായിക്കൊണ്ടിരിക്കുകയാണ്. അച്ഛന്റെ അഭാവത്തില്‍ ആര്യയായിരുന്നു ചടങ്ങ് നടത്തിയത്. സഹോദരിയെ നല്ല രീതിയില്‍ വിവാഹം ചെയ്ത് അയയ്ക്കുകയെന്നുള്ളത് അച്ഛന്റെ വലിയൊരു ആഗ്രഹമായിരുന്നു.

  അച്ഛന്‍ കൂടെയുള്ളത്

  അച്ഛന്‍ കൂടെയുള്ളത്

  മറ്റൊരു ലോകത്തുനിന്നും അച്ഛന്‍ ഇപ്പോഴും കൂടെയുള്ളതിനാലാണ് നല്ല രീതിയില്‍ ഇത് നടത്താന്‍ കഴിഞ്ഞത്. അച്ഛന്‍ ചെയ്യുന്നത് പോലെ ചെയ്യാനായില്ലെങ്കിലും അനിയത്തിക്ക് വേണ്ടതെല്ലാം ആവുംപോലെ ചെയ്തിട്ടുണ്ടെന്നും ആര്യ കുറിച്ചിരുന്നു. ആര്യ പങ്കുവെച്ച കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

  ആവര്‍ത്തിക്കാതിരിക്കട്ടെ

  ആവര്‍ത്തിക്കാതിരിക്കട്ടെ

  ആര്യയെ ഇഷ്ടമല്ലെങ്കിലും ഈ ചെയ്തത് ശരിക്കും അഭിനന്ദനാര്‍ഹമാണെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. ഈ പ്രായത്തില്‍ വലിയൊരു കടമയും ഉത്തരവാദിത്തവുമാണ് ആര്യ നിറവേറ്റിയതെന്നായിരുന്നു വേറൊരാള്‍ പറഞ്ഞത്. ആര്യയുടെ വിവാഹത്തില്‍ സംഭവിച്ചത് പോലെയുള്ള കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെയെന്നുള്ള കമന്റുകളും വീഡിയോയ്ക്ക് കീഴിലുണ്ട്. പിന്തുണ മാത്രമല്ല വിമര്‍ശനങ്ങളുമായും ചിലരെത്തിയിരുന്നു. ബിഗ് ബോസിലെ വിമര്‍ശനങ്ങള്‍ അതിരുകടന്നപ്പോഴായിരുന്നു ആര്യ നിയമപരമായി നീങ്ങിയത്.

  ഹാപ്പിലി എന്‍ഗേജ്ഡ്

  ഹാപ്പിലി എന്‍ഗേജ്ഡ്

  പ്രദീപ് ചന്ദ്രന്‍, സുരേഷ് കൃഷ്ണന്‍, ദീപന്‍ മുരളി, വീണ നായര്‍ തുടങ്ങിയവരെല്ലാം അഞ്ജുവിനേയും അഖിലിനേയും കാണാനായെത്തിയിരുന്നു. ആര്യയായിരുന്നു സഹോദരിക്കായി ലെഹങ്ക ഒരുക്കിയത്. ഹാപ്പിലി എന്‍ഗേജ്ഡ് എന്ന ക്യാപ്ഷനോടെയായിരുന്നു ആര്യ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് ആശംസ അറിയിച്ചെത്തിയിട്ടുള്ളത്.

  പുതിയ വെബ് സീരിസ് ഉടന്‍ പ്രേക്ഷകരിലേക്ക് | Oneindia Malayalam
  ആശംസകളോടെ

  ആശംസകളോടെ

  രമേഷ് പിഷാരടി, നിമ്മി അരുണ്‍ ഗോപന്‍, എലീന പടിക്കല്‍, അലക്‌സാന്‍ഡ്ര ഇവരെല്ലാം ആര്യയുടെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിരുന്നു. നീലയില്‍ അതീവ സുന്ദരിയായാണ് അഞ്ജു എത്തിയത്. അതേ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞായിരുന്നു അഖിലും എത്തിയത്. പച്ച നിറത്തിലുള്ള ലെഹങ്കയിലായിരുന്നു ആര്യയും റോയയും. അമ്മയും മകളും തിളങ്ങിയ ചടങ്ങ് കൂടിയായിരുന്നു ഇത്. ചടങ്ങങിനെത്തിയ അതിഥികളോടെല്ലാം സംസാരിച്ചത് ആര്യയായിരുന്നു.

  ഭാഗ്യം പരീക്ഷിക്കാം, കയ്യിലെത്തുക 262 ദശലക്ഷം ഡോളര്‍, ഇന്ത്യയില്‍ നിന്നും അവസരം

  Read more about: arya ആര്യ
  English summary
  Fans discussions about Arya's separation with Rohit Susheelan , Anju and Akhil's engagement photos went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X