ഉപ്പും മുളകില്‍ നീലു ബാലുവിനെ ഇടിച്ചു, ആ സംഭവം കോപ്പിയടിച്ച് ചക്കപ്പഴം, തെളിവുമായി ആരാധകര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നായ ഉപ്പും മുളകും സംപ്രേഷണം നിര്‍ത്തിവെച്ചിരിക്കുകയാണ്. പ്രേക്ഷകര്‍ക്കും ചാനലിനും താരങ്ങള്‍ക്കും വിരസത വന്നുവെന്നും, അതിനാല്‍ ബ്രേക്കിലാണെന്നുമായിരുന്നു ചാനലിന്റെ പ്രതികരണം. ഉപ്പും മുളകിന് ബ്രേക്കിലാണെന്നും എന്നാണ് ആ ബ്രേക്ക് അവസാനിക്കുന്നതെന്നും ചോദിച്ച് ആരാധകരെത്തിയിരുന്നു. ഫാന്‍സ് ഗ്രൂപ്പുകളിലെല്ലാം ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു.

അതീവ ഗ്ലാമറസായി ഷംന കാസിം, ചിത്രങ്ങള്‍ കാണാം

ഉപ്പും മുളകും പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരുന്നത് കാണാനായി കാത്തിരിക്കുകയാണ് തങ്ങളെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഫ്‌ളവേഴ്‌സ് ചാനലിന്റെ പ്രമോ വീഡിയോയിലെല്ലാം ഇതേക്കുറിച്ച് കമന്റുകളിട്ടിരുന്നു ആരാധകര്‍. മുന്‍പ് ഉപ്പും മുളകും നിര്‍ത്തുമെന്ന ഘട്ടം വന്നപ്പോള്‍ തിരിച്ച് കൊണ്ടുവരാന്‍ കഴിഞ്ഞതിനെക്കുറിച്ചും പലരും ചൂണ്ടിക്കാണിച്ചിരുന്നു. ഉപ്പും മുളകും പഴയ എപ്പിസോഡുകള്‍ ചക്കപ്പഴം അനുകരിക്കുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

ഉപ്പും  മുളകും കാണാനില്ല

ഉപ്പും മുളകും കാണാനില്ല

കുടുംബ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി ഏറ്റെടുത്ത് ജനകീയമാക്കിയ പരിപാടിയായിരുന്നു ഉപ്പും മുളകും. പാറമട വീട്ടില്‍ ബാലുവും കുടുംബവും മലയാളികളുടെ സ്വന്തമായി മാറുകയായിരുന്നു. ഇവരുടെ വീട്ടിലെത്തുന്ന അതിഥികളും കുടുംബത്തിലെ സന്തോഷങ്ങളും തമാശകളുമെല്ലാം പ്രേക്ഷകരും ആഘോഷമാക്കി മാറ്റിയിരുന്നു. വിജയകരമായി മുന്നേറിയിരുന്ന പരിപാടി അടുത്തിടെയായിരുന്നു അപ്രത്യക്ഷമായത്. ഇത് ശ്രദ്ധയില്‍ പെട്ടതോടെയായിരുന്നു ചോദ്യങ്ങളുമായി ആരാധകരെത്തിയത്. തൃപ്തികരമായ മറുപടിയല്ല അണിയറപ്രവര്‍ത്തകരില്‍ നിന്നും ലഭിച്ച് വരുന്നതെന്നും ഇവര്‍ പറഞ്ഞിരുന്നു. ഫാന്‍സ് പേജുകളിലും ഗ്രൂപ്പുകളിലുമെല്ലാം ഈ വിഷയം ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്.

ചക്കപ്പഴം എപ്പിസോഡുകള്‍

ചക്കപ്പഴം എപ്പിസോഡുകള്‍

ലോക് ഡൗണ്‍ സമയത്തായിരുന്നു ചക്കപ്പഴമെന്ന പുതിയ പരിപാടിയുമായി ഉപ്പും മുളകിന്റെ മുന്‍സംവിധായകനെത്തിയത്. ഉപ്പും മുളകിനെ അനുകരിക്കുന്ന പരമ്പരയായി മാറുമോ ചക്കപ്പഴമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തുടക്കത്തിലേയുണ്ടായിരുന്നു. ഉത്തമനായ കുടുംബനാഥന്‍ ഉത്തമന്റെ കഥയുമായാണ് ചക്കപ്പഴം എത്തിയത്. ഉത്തമനേയും കുടുംബത്തേയും പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. ഉപ്പും മുളകില്‍ കുട്ടുമാമന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച എസ്പി ശ്രീകുമാറാണ് ഉത്തമനായെത്തിയത്. ഉപ്പും മുളകും സംപ്രേഷണം നിലച്ചതോടെ ചക്കപ്പഴം എപ്പിസോഡുകള്‍ വന്‍ചര്‍ച്ചയാവുകയായിരുന്നു.

അനുകരണവും

അനുകരണവും

ഉപ്പും മുളകിലെ പഴയ എപ്പിസോഡുകളാണ് ചക്കപ്പഴത്തില്‍ കാണിച്ച് കൊണ്ടിരിക്കുന്നതെന്നുള്ള കണ്ടെത്തലുകളുമായും പ്രേക്ഷകരെത്തിയിരുന്നു. ഉപ്പും മുളകും ഫാന്‍സ് ഗ്രൂപ്പുകളിലെല്ലാം ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെ സംപ്രേഷണം ചെയ്ത എപ്പിസോഡുകളെല്ലാം കോപ്പിയടിയുടെ ഭാഗമാണ്. ബാലു ഗുണ്ടബാലുവായത് പോലെ സുമേഷും ഗുണ്ടയായെത്തി. നീലു അന്ന് ബാലുവിനെ കുനിച്ച് നിര്‍ത്തി ഇടിച്ചിരുന്നു, ആശയും അത് പോലെ ചെയ്തുവെന്നും പ്രേക്ഷകര്‍ പറയുന്നു.

Recommended Video

കുഞ്ഞിനെ കേസിലേക്ക് വലിച്ചിഴച്ചത് സഹിച്ചില്ല; ലക്ഷ്മി പ്രമോദിന് പറയാനുള്ളത്
വിമര്‍ശനങ്ങളുമായി പ്രേക്ഷകര്‍

വിമര്‍ശനങ്ങളുമായി പ്രേക്ഷകര്‍

ഉപ്പും മുളകിന്റെ മുന്‍സംവിധായകന്‍ ചാനലിലേക്ക് പുതിയ പരിപാടിയുമായി തിരിച്ചെത്തിയതോടെയായിരുന്നു വിമര്‍ശനങ്ങള്‍ തുടങ്ങിയത്. ഇതിന് ശേഷമായാണ് ഉപ്പും മുളകിന്റെ നിലവാരം പോയതും, താരങ്ങളേയും അണിയറപ്രവര്‍ത്തകരേയുമെല്ലാം മാറ്റിയത്. ചക്കപ്പഴം പരമ്പരയോട് വിരോധമില്ലെന്നും ഉപ്പും മുളക് ഇല്ലാതാക്കിയാവരുത് ഈ പരമ്പര മുന്നേറേണ്ടതെന്നും പ്രേക്ഷകര്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X