ബിഗ് ബോസില്‍ അടിയോടടി, മത്സരാര്‍ത്ഥികള്‍ തമ്മില്‍ കൈയ്യാങ്കളി! ബിഗ് ബോസ് നല്‍കിയ പണി ലേശം കടുത്തു!

ബിഗ് ബോസ് മലയാളം സീസണ്‍ വണ്‍ അവസാനിച്ചതോടെ ബിഗ് ബോസിന് ആരാധകരുടെ എണ്ണം കേരളത്തില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. അടുത്ത സീസണ്‍ ആരംഭിക്കുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. അതേ സമയം മലയാളികള്‍ ഹിന്ദി ബിഗ് ബോസിന്റെ ആരാധകര്‍ ആയി മാറിയിരിക്കുകയാണ്. ശ്രീശാന്തിന്റെ വരവോട് കൂടിയാണ് ഹിന്ദി ബിഗ് ബോസ് മലയാളത്തിലും ശ്രദ്ധേയമായത്.

തുടക്കം മുതല്‍ ബിഗ് ബോസ് ഹൗസിനുള്ളില്‍ വിവാദങ്ങള്‍ സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ് ശ്രീശാന്ത്. എന്നാല്‍ ഗെയിം പ്ലാനോട് കൂടി കളിക്കുന്ന രണ്ട് സഹോദരിമാരാണ് ഹൗസില്‍ ഏറ്റവുമധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ഒടുവില്‍ സബ, സോമി സഹോദരിമാര്‍ക്ക് ബിഗ് ബോസിന്റെ കിടിലനൊരു പണി കിട്ടിയിരിക്കുകയാണ്. കരച്ചിലോട് കൂടിയാണ് ഇരുവരും പണിഷ്‌മെന്റ് ഏറ്റെടുത്തത്.

ഇതാണ് ശരിക്കും ബിഗ് ബോസ്

ഇതാണ് ശരിക്കും ബിഗ് ബോസ്

കഠിനമായ ടാസ്‌കുകള്‍ നല്‍കുന്ന ഷോയാണ് ബിഗ് ബോസ് എന്ന് പറയാറുണ്ട്. എന്നാല്‍ ഹിന്ദി ബിഗ് ബോസിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ മലയാളത്തില്‍ അത്ര കഠിനമായിരുന്നില്ല. ഹിന്ദിയില്‍ നല്‍കുന്ന രസകരമായ ഓരോ ടാസ്‌കുകളും മത്സരാര്‍ത്ഥികളെ സമ്മര്‍ദ്ധത്തിലാക്കുന്നതാണ്. ആദ്യ ടാസ്‌ക് തന്നെ പാളിപ്പോയ ശ്രീശാന്തിന് സംഭവിച്ചതും അതായിരുന്നു. തുടക്കത്തില്‍ തിരിച്ചടി കിട്ടിയതോടെ ഇവിടെ നില്‍ക്കുന്നതില്‍ കാര്യമില്ലെന്ന് തോന്നിയതോടെ പുറത്ത് പോവണമെന്ന ആവശ്യമായിരുന്നു ശ്രീശാന്ത് മുന്നോട്ട് വെച്ചിരുന്നത്.

സംഭവ ബഹുലമായ നിമിഷങ്ങള്‍

സംഭവ ബഹുലമായ നിമിഷങ്ങള്‍

ഹിന്ദി ബിഗ് ബോസിന്റെ പന്ത്രണ്ടാം സീസണാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. 25-ാം എപ്പിസോഡ് സംഭവ ബഹുലമായ നിമിഷങ്ങളിലൂടെയായിരുന്നു കടന്ന് പോയത്. ക്യാപ്റ്റന്‍സി ടാസ്‌കിനിടെയായിരുന്നു സബ, സൃഷ്ടി എന്നിവര്‍ തമ്മില്‍ അടിപിടിയായത്. തങ്ങള്‍ ക്യാപ്റ്റനാവാന്‍ പറ്റിയ ആളാണെന്ന് മറ്റുള്ള മത്സരാര്‍ത്ഥികള്‍ക്ക് മനസിലാക്കി കൊടുത്ത് അവരുടെ കൈയില്‍ നിന്നും ബാഡ്ജ് വാങ്ങി ബോര്‍ഡില്‍ സ്ഥാപിക്കുകയും അതില്‍ അവരുടെ പേര് എഴുതുകയുമായിരുന്നു ടാസ്‌ക്. മത്സരത്തിനിടെ ഇരുവര്‍ക്കും പരസ്പരം പേരുകള്‍ മായ്ക്കാനും അവസരമുണ്ട്.

അടിയോടടി

അടിയോടടി

സൃഷ്ടിയാണ് സബയുടെ പേര് മായ്ക്കാന്‍ ആദ്യം ശ്രമിച്ചത്. ശേഷം സ്വന്തം പേര് എഴുതി. തുടക്കത്തില്‍ സബയുടെ മുടിയില്‍ പിടിച്ച് വലിച്ചത് സൃഷ്ടിയായിരുന്നു. മത്സരത്തിനിടെ സംഭവിച്ചതായിട്ടാണ് എല്ലാവരും അത് കണ്ടത്. പിന്നാലെ സൃഷ്ടിയെ സബയും പിടിച്ച് തള്ളുകയായിരുന്നു. സൃഷ്ടി താഴെ വീഴുകയും ചെയ്തിരുന്നു. ഇതോടെ സബയെ സൃഷ്ടി ഇടിച്ചു. ഇരുവരെയും ദിപീകയാണ് പിടിച്ച് മാറ്റിയത്. മത്സരത്തിനിടെ ഉണ്ടായ പ്രശ്‌നങ്ങളില്‍ സൃഷ്ടി അസ്വസ്ഥയായിരുന്നു. ഒടുവില്‍ ബാത്ത് റൂമില്‍ കയറി വാതിലടച്ച് ഇരിക്കുകയാണ് സൃഷ്ടി ചെയ്തത്. പുറത്ത് വന്നതിന് ശേഷം തനിക്ക് വീട്ടില്‍ പോവണമെന്ന ആവശ്യമാണ് സൃഷ്ടി പറഞ്ഞത്.

ദിപീകയ്ക്ക് പറയാനുള്ളത്

ദിപീകയ്ക്ക് പറയാനുള്ളത്

ക്യാപ്റ്റന്‍സി ടാസ്‌കില്‍ ആരാണ് ശരിയായി കളിച്ചത് ആരാണ് കള്ളത്തരം കാണിച്ചതെന്ന് ദിപീകയോട് ബിഗ് ബോസ് ചോദിച്ചിരുന്നു. രണ്ട് പേരും തെറ്റായിട്ടാണ് കളിച്ചതെന്നായിരുന്നു ദീപികയുടെ ഉത്തരം. എന്നാല്‍ സൃഷ്ടിയെ സബ എത്ര ശക്തമായിട്ടാണ് ഉന്തി തള്ളി താഴെയിട്ടതെന്ന് ദീപിക കണ്ടിട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നത്. അതേ സമയം ദീപികയുടെ അഭിപ്രായം നേഹ പിന്തുണച്ചിരുന്നു. എന്നാല്‍ കരണ്‍വീര്‍ ബെഹ്‌റ സൃഷ്ടിയെ സപ്പോര്‍ട്ട് ചെയ്തായിരുന്നു എത്തിയത്.

ബിഗ് ബോസിന്റെ പണിഷ്‌മെന്റ്

ബിഗ് ബോസിന്റെ പണിഷ്‌മെന്റ്

ഒടുവില്‍ ബിഗ് ബോസിന്റെ പണിഷ്‌മെന്റ് ഇരുവര്‍ക്കും കിട്ടിയിരിക്കുകയാണ്. ഈ സീസണില്‍ ഒരിക്കല്‍ പോലും സബയ്ക്കും സൃഷ്ടിക്കും ക്യാപ്റ്റന്‍ ആവാന്‍ കഴിയില്ലെന്നായിരുന്നു ബിഗ് ബോസ് പറഞ്ഞത്. ഇത് സോമി, സബ ടീമിന് കനത്ത ആഘാതമായിരുന്നു ഉണ്ടാക്കിയത്. ബിഗ് ബോസ് ക്യാപ്റ്റന്‍ ആവാന്‍ അത്രയധികം ആഗ്രഹിച്ചിരുന്നതിനാല്‍ ഇരുവരും കണ്ണീരോടെയാണ് ബിഗ് ബോസിന്റെ തീരുമാനം കേട്ടത്. അതേ സമയം ദീപികയുടെ തീരുമാനം തെറ്റായിരുന്നെന്നാണ് ആരാധകര്‍ പറയുന്നത്. സബയുടെ മിസ്‌റ്റേക്ക് കാരണം സൃഷ്ടിക്കും പണിഷ്‌മെന്റ് കിട്ടിയത് ആരാധകര്‍ക്ക് സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X