‍ഡോക്ടറേയും നഴ്സുമാരെയും ഈശ്വരനേയും വിശ്വസിച്ച് ഒറ്റയ്ക്ക് മുറിയിൽ, അഹാന കരഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു; ആരാധകർ

ദിയ കൃഷ്ണയ്​ക്ക് ആദ്യത്തെ കൺമണി പിറന്ന സന്തോഷത്തിലാണ് കൃഷ്ണകുമാർ കുടുംബം മുഴുവൻ. ​ഗർഭിണിയായപ്പോൾ മുതൽ കുഞ്ഞ് പിറന്നത് വരെയുള്ള കാലഘട്ടത്തിലെ എല്ലാ വിശേഷങ്ങളും വ്ലോ​ഗായും വീഡിയോയായും ദിയ കൃഷ്ണ തന്റെ പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്നു. ഇന്നലെയാണ് ദിയയ്ക്ക് ആൺകുഞ്ഞ് പിറന്നത്. നിഓം അശ്വിൻ കൃഷ്ണയെന്നാണ് മകന് പേരിട്ടിരിക്കുന്നത്. ദിയയുടെ ഓമന പേരായ ഓസി എന്നതുപോലെ മകന് വേണ്ടിയും ഒരു ഓമനപ്പേര് കുടുംബം കണ്ടെത്തിയിട്ടുണ്ട് ഓമി എന്ന പേരിട്ടാണ് കുഞ്ഞിനെ വീട്ടിൽ വിളിക്കാൻ കുടുംബം ഉദ്ദേശിക്കുന്നത്.

ആശുപത്രിയും സൂചിയുമെല്ലാം ഭയമുള്ളയാളാണ് ദിയ. അതുകൊണ്ട് തന്നെ പ്രസവ സമയത്ത് ഭർത്താവിനും മാതാപിതാക്കൾക്കുമെല്ലാം ഒപ്പം നിൽക്കാൻ കഴിയുന്ന തരത്തിൽ ലേബർ സ്യൂട്ട് ദിയ ബുക്ക് ചെയ്തിരുന്നു.

Diya Krishna
Photo Credit: Ahaana Krishna / Instagram

അതുകൊണ്ട് തന്നെ എല്ലാവരും ഒപ്പം തന്നെയുണ്ടെന്ന ധൈര്യത്തിലാണ് അതികഠിനമായ വേദനയെ എല്ലാം ദിയ അതിജീവിച്ചത്. ഒറ്റയ്ക്ക് ഒരു റൂമിൽ കിടക്കാൻ പോലും ​ദിയയ്ക്ക് ഭയമാണ്. അതുകൊണ്ട് ദിയയുടെ അടുത്ത് നിന്ന് അശ്വിൻ ഒരു നിമിഷം പോലും മാറിയതേയില്ല. പ്രസവവേദന വന്നപ്പോഴും അമ്മയും അശ്വിനും അച്ഛനും ഒപ്പമുണ്ടെന്നതായിരുന്നു ദിയയുടെ ധൈര്യം.

പലപ്പോഴും പുഷ് ചെയ്യാൻ കഴിയാതെ തളർന്ന് വിറയ്ക്കുന്ന ദിയയേയും ഡെലിവറി വ്ലോ​ഗിൽ കാണാം. ദിയയു‍ടെ മാതാപിതാക്കൾ മാത്രമല്ല സഹോദരിമാരും ധൈര്യം പകർന്ന് ഒപ്പമുണ്ടായിരുന്നു. ചോര കുഞ്ഞിനെ ഡോക്ടർ എടുത്ത് ദിയയ്ക്ക് കാണിച്ച് കൊടുത്തപ്പോൾ അഹാനയുടേയും സഹോദരിമാരുടേയും കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നത് വീഡിയോയിൽ കാണാം.

എനിക്ക് എപ്പോഴെങ്കിലും സന്തോഷത്തിന്റെ കണ്ണുനീർ അനുഭവിക്കാൻ കഴിയുമോയെന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഇതുവരെ എനിക്ക് കണ്ണുനീർ എന്നത് സങ്കടത്തിന്റെയോ കോപത്തിന്റെയോ ഒരു പ്രകടനമായിരുന്നു. സന്തോഷത്തിന് ഒരിക്കലും എന്നിൽ കണ്ണുനീർ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. ഇന്നലെ ജൂലൈ 5 ന് വൈകുന്നേരം 7.16ന് എന്റെ സഹോദരി ആൺകുഞ്ഞിനെ പ്രസവിച്ചു. അവൻ ഈ ലോകത്തിലേക്ക് വരുന്നത് ഞാൻ കണ്ടു.

മനുഷ്യജന്മം എന്ന മാന്ത്രികവും അയാഥാർത്ഥ്യവുമായ അത്ഭുതം... ഞാൻ അത് കണ്ടു. ഒരു പുതിയ അംഗവുമായി എന്റെ ജീവിതം പങ്കിടാൻ എന്റെ പക്കൽ ഇല്ലെന്ന് ഞാൻ കരുതിയപ്പോഴാണ് നീയോം ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്ന് ഒന്നിലധികം വഴികളിൽ എന്നെ അത്ഭുതപ്പെടുത്തിയത്. എന്റെ ജീവിതത്തിൽ ആദ്യമായി സന്തോഷ കണ്ണീരിന്റെ ആനന്ദം അനുഭവിച്ചു.

Diya Krishna
Photo Credit: Ahaana Krishna / Instagram

അവന്റെ ചെറിയ പാദങ്ങൾ, അവന്റെ ഗന്ധം, അവന്റെ ചുണ്ടുകൾ, കണ്ണുകൾ എന്നിവ എനിക്ക് ഏറെ പ്രിയപ്പെട്ടതായി എന്നാണ് ദിയയുടെ കുഞ്ഞിനെ കണ്ട നിമിഷത്തെ കുറിച്ച് അഹാന സോഷ്യൽമീഡിയയിൽ കുറിച്ചത്. അഹാന കരയുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞുവെന്നും കമന്റുകളുണ്ട്. ഡെലിവറി വീഡിയോ താൻ പങ്കിടുമെന്ന് ദിയ അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ കുഞ്ഞ് പിറന്നുവെന്ന് ദിയ അറിയിച്ചപ്പോൾ മുതൽ താരപുത്രിയുടെ സ്ഥിരം പ്രേക്ഷകരും സബ്സ്ക്രൈബേഴ്സുമെല്ലാം ഡെലിവറി വ്ലോ​ഗിനായി കാത്തിരിക്കുകയായിരുന്നു.

വീഡിയോ കണ്ടവരെല്ലാം ദിയ ഭാ​ഗ്യവതിയാണെന്നാണ് കുറിച്ചത്. എല്ലാവരുടേയും പിന്തുണയോടെ പ്രസവം എന്ന കടമ്പ ദിയ കടന്നത് കണ്ടപ്പോൾ സന്തോഷം തോന്നിയെന്നും കമന്റുകളുണ്ട്. ഈ സമയത്ത് ഭർത്താവിന്റേയും കുടുംബത്തിന്റേയും പിന്തുണയുള്ളത് തന്നെയാണ് ഏറ്റവും വലിയ ഭാഗ്യം. ഒറ്റക്ക് ലേബർ റൂമിൽ... കൂടെ നിൽക്കുന്ന ഡോക്ടറേയും നേഴ്സിനെയും മുകളിലിരിക്കുന്ന ഈശ്വരനെയും വിശ്വസിച്ച് തള്ളി നീക്കിയ നിമിഷങ്ങൾ ഓർക്കുന്നു.

ഒരു കാര്യം പറയാതെ വയ്യ... ദിയ ഭാഗ്യവതിയാണ്. ഒരു കുടുംബം മുഴുവൻ നിങ്ങളുടെ ഈ മനോഹരവും ബുദ്ധിമുട്ടും നിറഞ്ഞ സമയത്ത് കൂടെ ഉണ്ടായില്ലേ അതിനെക്കാൾ വലിയൊരു സപ്പോർട്ട് ഒരു ഗർഭിണിക്ക് ഇനി കിട്ടാനില്ലെന്നും ചിലർ അനുഭവം വിവരിച്ച് കുറിച്ചു.

Read more about: diya krishna ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X