നല്ലത് കണ്ടാൽ നല്ലതെന്ന് തന്നെ പറയും, ഇങ്ങനൊക്കെ നന്നായി ഒരുങ്ങിയാൽ കാണാൻ സുന്ദരിയാണ്; രേണുവിന്റെ മേക്കോവർ!
സോഷ്യൽമീഡിയ തുറന്നാൽ ഏറ്റവും കൂടുതൽ നിറഞ്ഞ് നിൽക്കുന്നത് രേണു സുധിയാണ്. നടൻ കൊല്ലം സുധിയുടെ മരണശേഷമാണ് അഭിനയം ജീവിത മാർഗമായി രേണുവും തെരഞ്ഞെടുത്തത്. നിരവധി മ്യൂസിക്ക് ആൽബങ്ങളിലേക്കും സിനിമകളിലേക്കും രേണുവിന് അവസരങ്ങൾ ലഭിക്കുന്നുണ്ട്. മോഡലിങ്ങിലും അടുത്ത കാലത്തായി രേണു സജീവമാണ്. പക്ഷെ രേണു ഏറ്റവും കൂടുതൽ വിമർശനം കേൾക്കുന്നത് വസ്ത്രത്തിന്റെയും മേക്കപ്പിന്റെയും പേരിലാണ്. മുഖത്തിനിണങ്ങാത്ത മേക്കപ്പ് ചെയ്യുന്നുവെന്ന് പറഞ്ഞ് പല ജീവികളുമായി താരതമ്യപ്പെടുത്തി പരിഹസിച്ചാണ് കമന്റുകൾ ഏറെയും.
എല്ലാ നെഗറ്റീവ് കമന്റുകളും രേണു ശ്രദ്ധിക്കാറുമുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയൊരു വീഡിയോയാണ് വൈറലാകുന്നത്. പുത്തൻ ലുക്കിലാണ് വീഡിയോയിൽ രേണു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പൊതുവെ രേണുവിന്റെ വീഡിയോകൾക്ക് താഴെ നിരവധി വിമർശിച്ചുള്ള കമന്റുകളാണ് വരാറുള്ളത്.

എന്നാൽ പുതിയ വൈറൽ വീഡിയോയിൽ ഒരു നെഗറ്റീവ് കമന്റുപോലും ഇല്ലെന്നതാണ് ആരാധകരെ അത്ഭുതപ്പെടുത്തുന്നത്. പ്രിന്റഡ് ഡ്രസ് അണിഞ്ഞ് മുടി സ്ട്രെയ്റ്റ് ചെയ്ത് മിനിമൽ മേക്കപ്പ് മാത്രം ഉപയോഗിച്ച് നോ മേക്കപ്പ് ലുക്കിൽ സുന്ദരിയായാണ് വീഡിയോയിൽ രേണു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പറയാതിരിക്കുന്നത് എങ്ങനാ.. കൊള്ളാം നന്നായിട്ടുണ്ട്,
ഈ ലുക്ക് സൂപ്പർ അടിപൊളി, ഇത് ഒരു കോലമുണ്ട് നന്നായിട്ടുണ്ട്, ഇത്രയും നാൾ കണ്ടതിൽ രേണുവിന്റെ ഏറ്റവും ഭംഗിയുള്ള രൂപം, ഇങ്ങനൊക്കെ നന്നായി ഒരുങ്ങിയാൽ കാണാൻ സുന്ദരിയാണ്, വെറുത്ത് വെറുത്ത് അവസാനം എല്ലാവരും കൂടെ കുട്ടികൃഷ്ണനെ സ്നേഹിക്കുമെന്നാണ് തോന്നുന്നത്, ഇങ്ങനെ അറിയാവുന്നവരെ കൊണ്ട് മേക്കപ്പ് ചെയ്യിപ്പിക്കൂ, എന്തൊക്കെ പറഞ്ഞാലും ഈ ലുക്ക് പൊളി.
ബോധം ഉള്ളവരെ കൊണ്ട് മേക്കപ്പ് ചെയ്യിപ്പിച്ചാൽ ഇങ്ങനെ ഇരിക്കും, കളിയാക്കിയവരെക്കൊണ്ട് കയ്യടിപ്പിച്ചല്ലോ രേണു കമന്റ് ബോക്സിൽ, ഇപ്പോൾ രേണു നല്ല സുന്ദരിയായി. ചേച്ചിയെ കാണാൻ നല്ലതാണ്. പക്ഷെ ചേച്ചിയുടെ വസ്ത്രധാരണവും മേക്കപ്പും ഹെയർ സെറ്റ് ചെയ്യുന്നതും ശരിയാകുന്നില്ലായിരുന്നു. ഇടുന്ന ബ്ലൗസിന്റെ കയ്യൊക്കെ ലൂസായിരുന്നു.
ശ്രദ്ധിക്കാതെ പോകുന്ന ചെറിയ ചെറിയ കാര്യങ്ങൾ ചേച്ചിയുടെ സൗന്ദര്യത്തിനെ നശിപ്പിച്ചിരുന്നു ഇപ്പോൾ അതെല്ലാം പരിഹരിക്കപ്പെട്ടപ്പോൾ സുന്ദരിയായി എന്നിങ്ങനെയായിരുന്നു കമന്റുകൾ. കുടുംബത്തിന്റെ പിന്തുണയോടെയാണ് രേണു തനിക്ക് ഇഷ്ടപ്പെട്ട പ്രൊഫഷനായ അഭിനയത്തിലേക്ക് തിരിഞ്ഞത്. ഇന്റിമേറ്റ് സീനുകളിൽ അഭിനയിക്കാനും ഗ്ലാമറസ് വേഷങ്ങളിൽ ഫോട്ടോഷൂട്ടും ചെയ്യാൻ തുടങ്ങിയതോടെയാണ് രേണുവിന് വിമർശനം ലഭിച്ച് തുടങ്ങിയത്. എന്നാൽ നെഗറ്റീവുകൾ വകവെയ്ക്കാതെ മുന്നോട്ട് പോകാനാണ് രേണുവിന്റെ തീരുമാനം.

സുധിയുടെ മകനും രേണുവിന് ഇഷ്ടമുള്ള പ്രൊഫഷനിൽ തുടരുന്നതിന് പിന്തുണ അറിയിച്ചിട്ടുണ്ട്. അമ്മയ്ക്ക് വീണ്ടും വിവാഹം കഴിക്കണമെന്ന് തോന്നിയാലും താൻ എതിർക്കില്ലെന്നും കിച്ചു പറഞ്ഞിരുന്നു. അമ്മയുടെ ഇഷ്ടമാണ് നടക്കേണ്ടത്. അല്ലാതെ അങ്ങനെ ചെയ്യരുത‍് ഇങ്ങനെ ചെയ്യരുത് എന്നൊന്നും ഞാൻ പറയില്ല. വിവാഹം നടന്നാൽ അതിൽ പങ്കെടുക്കുമോയെന്ന് ചോദിച്ചാൽ അപ്പോഴത്തെ മാനസീകാവസ്ഥ പോലിരിക്കും. ദാസേട്ടനുമായി വീഡിയോ ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞിരുന്നു.
അത് അമ്മയുടെ ഇഷ്ടമാണ്. വീഡിയോ പുറത്തിറങ്ങിയപ്പോഴും കണ്ടിരുന്നു. അതിന് വന്ന നെഗറ്റീവ് കമന്റ്സുകളൊന്നും നോക്കിയില്ല. ആ സൈഡിലോട്ട് തന്നെ പോകാറില്ല. ഫ്രണ്ട്സിനും കാര്യങ്ങളൊക്കെ അറിയാവുന്നതുകൊണ്ട് ഇതൊന്നും ചർച്ച ചെയ്യാറില്ലെന്നുമാണ് കിച്ചു പറഞ്ഞത്. നാടകത്തിൽ അഭിനയിച്ചുകൊണ്ടാണ് രേണു അഭിനയത്തിലേക്ക് ഇറങ്ങിയത്.


Click it and Unblock the Notifications