മൂന്ന് വയസുള്ള കുട്ടി എങ്ങനെ ഇത്ര ഷാർപ്പായിരിക്കുന്നുവെന്ന് തോന്നും, വിഷമം വന്നാൽ അവൾക്കും ആശ്രയം പെറ്റ്സ്!
നിരവധി സ്റ്റാർ കിഡ്സ് മലയാളത്തിലുണ്ട്. എന്നാൽ താര കുടുംബത്തിലെ അംഗമായിട്ടും സാധാരണക്കാരിയെപ്പോലെ ജീവിക്കുകയും പെരുമാറുകയും ചെയ്ത് എന്നും അത്ഭുതപ്പെടുത്തുകയാണ് സൗഭാഗ്യ വെങ്കിടേഷ്. അമ്മ താര കല്യാണും മുത്തശ്ശിയുമെല്ലാം അറിയപ്പെടുന്ന അഭിനേത്രികളാണെങ്കിലും സ്റ്റാർ കിഡ് ജാഡയോ ലക്ഷ്വറി ലൈഫോ നയിക്കാൻ സൗഭാഗ്യ ഇഷ്ടപ്പെടുന്നില്ല. ടിക്ക് ടോക്ക് വീഡിയോകൾ വഴിയാണ് സൗഭാഗ്യയ്ക്ക് ആരാധകർ ഉണ്ടായി തുടങ്ങിയത്.
താര കല്യാണിന്റെ മകളാണ് സൗഭാഗ്യയെന്ന് തുടക്കത്തിൽ താരത്തിന്റെ ആരാധകർക്കും അറിയുമായിരുന്നില്ല. ടിക്ക് ടോക്കിന് ഇന്ത്യയിൽ വിലക്ക് വന്നതോടെയാണ് എല്ലാവരേയും പോലെ സൗഭാഗ്യയും യുട്യൂബ് ചാനൽ ആരംഭിച്ചത്. വിവാഹശേഷമാണ് യുട്യൂബിൽ സൗഭാഗ്യ കൂടുതൽ ആക്ടീവായി തുടങ്ങിയത്.

2020ൽ ആയിരുന്നു സുഹൃത്തായ അർജുനുമായുള്ള സൗഭാഗ്യയുടെ വിവാഹം. അന്ന് സോഷ്യൽമീഡിയയിൽ വിവാഹ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായിരുന്നു. അർജുനും മിനിസ്ക്രീനിൽ അറിയപ്പെടുന്ന നടനാണ്. ഇരുവർക്കും ഇപ്പോൾ സുദർശന എന്ന് പേരുള്ള മൂന്ന് വയസുകാരി മകളുണ്ട്. സൗഭാഗ്യയുടെ വീക്ക്ലി വ്ലോഗുകൾക്ക് നിരവധി ആരാധകരുണ്ട്.
അർജുന്റെ മാതാപിതാക്കളുടേയും ചേട്ടത്തിയമ്മയുടേയും മരണശേഷം ചേട്ടനും മക്കളുമെല്ലമായി അർജുനും സൗഭാഗ്യയുമെല്ലാം ഒരു വീട്ടിൽ കൂട്ടുകുടുംബമായാണ് കഴിഞ്ഞിരുന്നത്. അടുത്തിടെ അർജുന്റെ സഹോദരൻ അരുൺ വീണ്ടും വിവാഹിതനായി. ജേഷ്ഠന് പുതിയൊരു കുടുംബമായതോടെ ഇരുവരും വേർപിരിഞ്ഞ് രണ്ട് വീടുകളിലേക്ക് മാറി താമസം ആരംഭിച്ചു. വാടകയ്ക്ക് ഒരു വീടെടുത്താണ് അർജുനും സൗഭാഗ്യയും മകളും താമസിക്കുന്നത്.
അരുണും കുടുംബവും മറ്റൊരു വാടക വീട് കണ്ടെത്തി അവിടേക്കും താമസം മാറി. രണ്ട് വീടുകളിലേക്ക് താമസം മാറിയെങ്കിലും ഒരുമിച്ച് കൂടാനും സ്നേഹം പങ്കുവെക്കാനും എല്ലാ അംഗങ്ങളും പരിശ്രമിക്കാറുണ്ട്. അരുണിന്റെ മൂത്തമക്കൾ സ്കൂൾ അവധിയുള്ള ദിവസങ്ങളിൽ അർജുനും സൗഭാഗ്യയ്ക്കും ഒപ്പം താമസിക്കാനെത്തും. അഞ്ച് വർഷമായി ഒരുമിച്ച് കഴിയുകയായിരുന്നതുകൊണ്ട് അരുണിന്റെ ഇളയ മകൾക്ക് ഏറ്റവും അടുപ്പവും സൗഭാഗ്യയുമായാണ്.
പുതിയ വീട്ടിലേക്ക് താമസം മാറിയ എന്നുള്ള വിശേഷം വരെയാണ് സൗഭാഗ്യ അവസാന വീഡിയോയിൽ പങ്കുവെച്ചത്. അഞ്ച് വർഷമായി താമസിച്ചിരുന്ന വീട്ടിലെ എല്ലാ സാധനങ്ങളും പുതിയ വീട്ടിലേക്ക് മാറ്റി കഴിഞ്ഞ ദിവസം ഉടമയെ പഴയ വീടിന്റെ താക്കോൽ തിരികെ ഏൽപ്പിച്ചു. തന്റെ ജീവിതത്തിലെ ഒരുപാട് നല്ല നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച വീടായതുകൊണ്ട് തന്നെ അവിടെ നിന്നുള്ള പടിയിറക്കം സൗഭാഗ്യയ്ക്കും പ്രയാസമേറിയ ഒന്ന് തന്നെയായിരുന്നു.

നിരവധി വളർത്ത് മൃഗങ്ങൾ ഉള്ളതിനാൽ അവയെയെല്ലാം പരിപാലിക്കാൻ സൗകര്യപ്രദമായ സ്ഥലമുള്ള വീടാണ് സൗഭാഗ്യയും അർജുനും വാടകയ്ക്ക് എടുത്തിരിക്കുന്നത്. മൂന്ന് വയസുകാരി സുദർശന പ്രീകെജി വിദ്യാർത്ഥിനിയാണ്. അച്ഛനേയും അമ്മയേയും പോലെ മൃഗ സ്നേഹിയാണ്. വിഷമം തോന്നുമ്പോൾ പെറ്റ്സിനൊപ്പം സമയം ചിലവഴിച്ചാൽ മകൾ വേഗം സങ്കടം മറക്കുമെന്ന് സൗഭാഗ്യയും പറയുന്നു. മാത്രമല്ല അമ്മയ്ക്കും അച്ഛനും കസിൻസിനുമൊപ്പം ഇരുന്ന് മത്സരബുദ്ധിയോടെ സുദർശന യുനോ ഗെയിം കളിക്കുകയും ചെയ്യും.
മൂന്ന് വയസുകാരി എങ്ങനെ ഇത്ര ഷാർപ്പായിരിക്കുന്നുവെന്ന് തോന്നുമെന്ന് സൗഭാഗ്യയും പറയുന്നു. നൃത്തത്തിലും അഭിരുചിയുള്ളയാളാണ് സുദർശന. നിരവധി പേരാണ് സൗഭാഗ്യയുടെ പുതിയ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ചെറിയ പ്രായത്തിൽ തന്നെ ഒരു കുടുംബം മുഴുവൻ മനോഹരമായി മനേജ് ചെയ്യുന്നതിന് സൗഭാഗ്യയെ അഭിനന്ദിച്ചാണ് ഏറെയും കമന്റുകൾ.
കുടുംബത്തെ ചേർത്ത് പിടിച്ച് നടക്കുന്ന നല്ലൊരു മകളും ഭാര്യയും അമ്മയുമെല്ലാമാണ് സൗഭാഗ്യ, സൗഭാഗ്യ.... നിങ്ങള്‍ക്ക് ചേരുന്ന പേര് തന്നെയാണ്. നിങ്ങളുടെ കൂടെ ഉള്ള ആളുകളുടെ സൗഭാഗ്യമാണ് നിങ്ങൾ എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.


Click it and Unblock the Notifications











