For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഇങ്ങനെ സ്നേഹിക്കാനും സഹിക്കാനും സുഹാനയ്ക്കെ കഴിയൂ'; നിറവയറിൽ നിൽക്കുന്ന മഷൂറയ്ക്കൊപ്പം സുഹാനയും ബഷീറും!

  |

  ഒരു വിവാഹം സക്സസായില്ലെങ്കിൽ വിവാഹമോചനം നേടി മറ്റൊരു പങ്കാളിയെ കണ്ടെത്തി വിവാ​ഹം ചെയ്യുന്നത് പതിവാണ്. എന്നാൽ ആദ്യത്തെ ഭാര്യയുമായി സന്തോഷത്തോടെ ജീവിച്ചുപോകെ വീണ്ടുമൊരു വിവാഹം കൂടി കഴിക്കുന്ന ആളുകളെ വിരളമായി മാത്രമെ നമുക്ക് കാണാൻ സാധിക്കൂ.

  മാത്രമല്ല അത്തരത്തിൽ രണ്ട് വിവാഹം ചെയ്താലും ആ രണ്ട് ഭാര്യമാരേയും അവരുടെ മക്കളേയും ഒരു കുടക്കീഴിൽ താമസിപ്പിക്കുക എന്നതും വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്.

  Also Read: 'നമ്മൾ എതിർത്താലും അവൾ അവനെ കെട്ടുമായിരുന്നു'; മഞ്ജിമയുടെ വിവാഹത്തെ കുറിച്ച് അച്ഛൻ വിപിൻ മോഹൻ

  അതുകൊണ്ട് തന്നെ ബി​ഗ് ബോസ് ഫെയിം ബഷീർ ബഷി താൻ രണ്ട് വിവാഹം കഴിച്ചിട്ടുണ്ടെന്നും ആ രണ്ട് ഭാര്യമാരും അവരുടെ മക്കളുമെല്ലാമൊന്നിച്ച് ഒരു വീട്ടിൽ തന്നെയാണ് താമസം എന്നതും അദ്ദേഹം ആദ്യമായി വെളിപ്പെടുത്തിയപ്പോൾ പ്രേക്ഷകർക്ക് അത് വിശ്വസിക്കാൻ പ്രയാസമായിരുന്നു.

  അതെങ്ങനെ സാധിക്കൂ? ആദ്യ ഭാര്യ രണ്ടാമത് ഒരു വിവാഹം കൂടി കഴിക്കാൻ എങ്ങനെ അനുവാദം നൽകി? എന്നെല്ലാമായിരുന്നു രണ്ട് വിവാഹം താൻ കഴിച്ചിട്ടുണ്ടെന്ന് ബഷീർ ബഷി വെളിപ്പെടുത്തിയപ്പോൾ ആളുകൾ ചോദിച്ചത്.

  പക്ഷെ തങ്ങൾ വളരെ സന്തോഷത്തോടെയാണ് നാല്, അഞ്ച് വർഷമായി കഴിയുന്നതെന്നും തന്റെ ആദ്യ ഭാര്യ സുഹാനയും രണ്ടാം ഭാര്യ മഷൂറയും സഹോദരിമാരെപ്പോലെയാണെന്നും സുഹാനയുടെ മക്കൾക്ക് മഷൂറ മറ്റൊരു അമ്മയാണെന്നും ബഷീർ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

  ഇപ്പോൾ ബഷീറും കുടുംബവും വളരെ ആവേശത്തിലാണ്. വീട്ടിലേക്ക് പുതിയൊരു അതിഥി വരാൻ പോവുകയാണ്. കാരണം മഷൂറ ആദ്യത്തെ കുഞ്ഞിനെ ​ഗർഭിണിയായിരിക്കുകയാണ്. മാർച്ചോടെ ഒരു കുഞ്ഞ് കൂടി ബഷീറിന്റെ കുടുംബം വലുതാക്കാനായി എത്തും.

  ബഷീറിന്റെ കുടുംബത്തിലെ എല്ലാ അം​ഗങ്ങൾക്കും യുട്യൂബ് ചാനലുണ്ട്. അത് വഴിയാണ് ബഷീറും ഭാര്യമാരും മക്കളും വിശേഷങ്ങൾ പങ്കുവെക്കുന്നത്. ഇപ്പോൾ മഷൂറ സോഷ്യൽമീഡിയയിൽ പങ്കുവെച്ചൊരു ഫോട്ടോയും കുറിപ്പുമാണ് ശ്രദ്ധനേടുന്നത്.

  നിറവയറിൽ ബഷീറിനും സുഹാനയ്ക്കുമൊപ്പം നിൽ‌ക്കുന്ന ചിത്രങ്ങളാണ് മഷൂറ പങ്കുവെച്ചത്. നിങ്ങളെ രണ്ടുപേരെയും ഞാൻ സ്നേഹിക്കുന്നുവെന്നാണ് ഇരുവർക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് മഷൂറ കുറിച്ചത്.

  Also Read: അമ്മ ജനിച്ചപ്പോള്‍ കാണാന്‍ പോയ ആളാണ് എന്റെ അച്ഛന്‍; തറവാട് ഇനിയും ഭാഗം വെക്കാത്തതിന്റെ കാരണം പറഞ്ഞ് വിധുബാല

  ഫോട്ടോ വൈറലായതോടെ നിരവധി പേർ കമന്റുമായി എത്തി. വന്ന കമന്റുകളിൽ ഏറെയും പ്രശംസിക്കുന്നത് സുഹാനയെയാണ്.

  മറ്റൊരാൾക്കും സുഹാനയെപ്പോലെ പെരുമാറാനോ സ്നേഹിക്കാനോ സഹിക്കാനോ കഴിയില്ലെന്നും മഷൂറയുടേയും ബഷീറിന്റേയും സന്തോഷത്തിനൊപ്പം സുഹാന നിൽക്കുന്നത് കാണുമ്പോൾ ആ സ്ത്രീയുടെ ഹൃദയം വലിപ്പം കാണാൻ സാധിക്കുന്നുണ്ടെന്നും പ്രേക്ഷകരിൽ ചിലർ കമന്റായി കുറിച്ചു.

  ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ 2009 ഡിസംബര്‍ 21നായിരുന്നു ബഷീറും സുഹാനയും വിവാഹിതരായത്.

  ആദ്യഭാര്യ സുഹാനയോട് അനുവാദം വാങ്ങിക്കൊണ്ടാണ് ബഷീർ മഷൂറയെ കൂടി തന്റെ ജീവിതത്തിലേക്ക് എത്തിച്ചത്. അടുത്തിടെ സുഹാനയും ബഷീറും തങ്ങളുടെ വിവാഹ വാർഷികം ​ഗംഭീരമായി കൊണ്ടാടിയിരുന്നു. ഇപ്പോൾ എല്ലാവരും മഷൂറയുടെ സീമന്തം ചടങ്ങിൽ പങ്കെടുക്കാനായി മഷൂറയുടെ നാടായ മാം​ഗ്ലൂരിലാണ് ഉള്ളത്.

  സീമന്തം ചടങ്ങിന് വേണ്ടിയുള്ള മഷൂറയുടെ ഷോപ്പിങ് വ്ലോ​ഗ് നേരത്തെ വൈറലായിരുന്നു. 'എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം ഏതെന്ന് ചോദിച്ചാൽ അത് പ്രേമിച്ച ആളെ തന്നെ വിവാഹം കഴിച്ച് അദ്ദേഹത്തിന്റെ ഭാര്യ ആയതാണ്.'

  'വിവാഹശേഷം ഞാൻ അത് പലപ്പോഴും ബഷീറിനോട് പറഞ്ഞിട്ടുണ്ട്. ഞാൻ ഇപ്പോൾ വൈഫായിയെന്ന്' എന്നാണ് മുമ്പൊരിക്കൽ വിവാഹ ജീവിതത്തെ കുറിച്ച് സംസാരിക്കവെ ബഷീർ പറഞ്ഞത്. ജോസ്‌വിൻ സോണി എന്നായിരുന്നു സുഹാനയുടെ ആദ്യത്തെ പേര്.

  ബഷീറുമായുള്ള വിവാഹശേഷമാണ് സുഹാന എന്നായത്. സ്‌കൂൾ മുതൽ ബഷീറും സുഹാനയും പ്രണയത്തിലായിരുന്നു. ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കവെയാണ് ബഷീറുമായി വിവാഹിതയാകുന്നതെന്നും സുഹാന പറഞ്ഞിരുന്നു.

  Read more about: basheer bashi
  English summary
  Fans Praising Suhana And Mashura Friendship, Photo Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X