ജിപി എന്നാണ് ഇതുപോലെ മണവാളനാവുക? അനൂപിന് ആശംസകളുമായി എത്തിയ നടനോട് ആരാധകര്‍

By Midhun Raj

ബിഗ് ബോസ് താരം അനൂപ് കൃഷ്ണന്‌റെ വിവാഹ നിശ്ചയത്തിന് ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് എത്തിയത്. ഡോ ഐശ്യര്യയാണ് സീതാകല്യാണം താരത്തിന്‌റെ പ്രതിശ്രുത വധു. ബിഗ് ബോസിലുളള സമയം ഐശ്വര്യയെ കുറിച്ച് അനൂപ് മനസുതുറന്നിട്ടുണ്ട്. ഇഷ എന്നാണ് അവളെ വിളിക്കാറുളളതെന്നും നടന്‍ അറിയിച്ചു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലാണ് അനൂപിന്റെ എന്‍ഗേജ്‌മെന്‌റ് നടന്നത്. ഒരേ ഡ്രസ് കോഡിലുളള വസ്ത്രങ്ങള്‍ അണിഞ്ഞ് അനൂപും ഇഷയും ചടങ്ങിന് എത്തി.

ഗ്ലാമറസ് ചിത്രങ്ങളുമായി നടി, പുതിയ ചിത്രങ്ങള്‍ കാണാം

അനൂപിന് ആശംസകള്‍ നേര്‍ന്ന് ബിഗ് ബോസ് താരങ്ങളായ ഡിംപലും മണിക്കുട്ടനുമെല്ലാം എത്തിയിരുന്നു. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് മണിക്കുട്ടന്‍ തന്‌റെ പ്രിയ സുഹൃത്തിന് ആശംസകള്‍ അറിയിച്ചത്. ഡിംപല്‍ കമന്റിലൂടെയും ആശംസകള്‍ നേര്‍ന്നു. അതേസമയം നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും അനൂപിന്‌റെ അടുത്ത സുഹൃത്താണ്.

പട്ടാമ്പി സ്വദേശികളാണ് ഇരുവരും

പട്ടാമ്പി സ്വദേശികളാണ് ഇരുവരും. ബിഗ് ബോസിലുളള സമയത്ത് അനൂപിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ജിപി എത്തിയിരുന്നു. തുടര്‍ന്ന് അനൂപ് നാട്ടിലെത്തിയ ശേഷവും ഇരുവരും ഒത്തുകൂടി. ജിപിയാണ് അടുത്തിടെ അനൂപിന്‌റെ വീട്ടിലെത്തിയത്. ഇതിന്‌റെ വീഡിയോ ജിപിയുടെ യൂടൂബ് ചാനലിലൂടെ പുറത്തുവന്നു. ഇപ്പോഴിതാ നിശ്ചയത്തിന് എത്താന്‍ സാധിച്ചില്ലെങ്കിലും അനൂപിന് വീഡിയോയിലൂടെ ആശംസ നേര്‍ന്ന് ജിപി എത്തിയിരിക്കുകയാണ്.

റഷ്യയിലായതുകൊണ്ടാണ് അനൂപിന്‌റെ

റഷ്യയിലായതുകൊണ്ടാണ് അനൂപിന്‌റെ എന്‍ഗേജ്‌മെന്‌റില്‍ ജിപിക്ക് പങ്കെടുക്കാന്‍ സാധിക്കാതിരുന്നത്. അനൂപിനും ഇഷയ്ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ടുളള ജിപിയുടെ വീഡിയോ നിമിഷനേരങ്ങള്‍ക്കുളളിലാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ജിപി ഇല്ലെങ്കിലും നടന്‌റെ ടീമംഗങ്ങള്‍ അനൂപിന്‌റെ വിവാഹ നിശ്ചയത്തിന് എത്തി. അതേസമയം ചടങ്ങിന്‌റെ ഫീല്‍ വരാനായി മുണ്ടും ഷര്‍ട്ടുമണിഞ്ഞാണ് പുതിയ വീഡിയോയില്‍ ജിപി എത്തിയത്.

ഞാന്‍ അവിടെ ഇല്ലെങ്കിലും നമ്മുടെ പിളേളര്

'ഞാന്‍ അവിടെ ഇല്ലെങ്കിലും നമ്മുടെ പിളേളര് അവിടെയുണ്ടല്ലോ എന്നാണ് നടന്‍ പറഞ്ഞത്. നിശ്ചയത്തിന്‌റ ദൃശ്യങ്ങള്‍ ജിപിയുടെ ടീമംഗങ്ങള്‍ പകര്‍ത്തുന്നതിനിടെയിലാണ് 'ഇതെന്താ സംഭവമെന്ന് മനസിലായോ' എന്ന് അനൂപ് ഇഷയോട് ചോദിക്കുന്നത്. 'ഇക്കഴിഞ്ഞ ജൂണ്‍ 16ന് ഇങ്ങേരുടെ പിറന്നാളായിരുന്നു. ജന്മദിനം വീട്ടില്‍ പോയിട്ട് പടക്കം പൊട്ടിച്ച് ആഘോഷിക്കണമെന്നായിരുന്നു ഞങ്ങളുടെ പ്ലാന്‍. എന്നാല്‍ ഇയാള് ഞങ്ങളോട് ഒന്നും പറയാതെ നേരെ റഷ്യയ്ക്ക് മുങ്ങി'.

Recommended Video

പേളിയും ജിപിയും യൂട്യൂബിലൂടെ ഉണ്ടാക്കുന്ന വരുമാനം; റിപ്പോര്‍ട്ട്
അപ്പോ എന്‍ഗേജ്‌മെനിന് വരണമെന്ന്

'അപ്പോ എന്‍ഗേജ്‌മെനിന് വരണമെന്ന് വിചാരിച്ചാലും നടക്കില്ലല്ലോ, റഷ്യയില്‍
അല്ലെ. എന്തായാലും ആശംസകള്‍ അറിയിച്ചതിന് ഒരുപാട് സന്തോഷമെന്ന്' അനൂപ് ജിപിയോട് പറഞ്ഞു. 'ഇപ്പോള്‍ റഷ്യയിലാണല്ലോ. യാത്രകളൊക്കെ സേഫായിരിക്കട്ടെ. എല്ലാം അടിപൊളിയാവട്ടെ' എന്നാണ് അനൂപ് പറഞ്ഞത്. 'എന്‍ഗേജ്‌മെന്റിന് എത്താന്‍ സാധിച്ചില്ലെങ്കിലും കല്യാണം നമ്മള് ഗംഭീരമാക്കിയിരിക്കും' എന്ന് അനൂപിനോട് ജിപിയും പറഞ്ഞു. അനൂപിന് ആശംസകള്‍ നേര്‍ന്നുളള ജിപിയുടെ വീഡിയോയ്ക്ക് പിന്നാലെ നിരവധി കമന്റുകളാണ് വന്നത്. 'ഇത് പോലെ ജിപിയെയും കാണാനാഗ്രഹമുണ്ടെന്ന്' ആരാധകര്‍ പറയുന്നു. 'അടുത്ത മഴയ്ക്ക് മുന്‍പ് വല്ലതും നടക്കുമോയെന്നും' ചിലര്‍ ചോദിച്ചു. 'ജിപി എന്നാണ് ഇതുപോലെ മണവാളനാവുക' എന്ന് മറ്റൊരു ആരാധികയും കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X