'ഓമി വന്നശേഷം ഐശ്വര്യം മാത്രം... തൻവിയും ഭർത്താവും ഒന്നായി, മൂന്ന് കള്ളികളും ഹാജരായി, അവർ നെ​ഗറ്റീവ് എനർജി'

കൃഷ്ണകുമാർ കുടുംബത്തിലെ എല്ലാ അം​ഗങ്ങൾക്കും യുട്യൂബ് ചാനലുണ്ടെങ്കിലും പ്രേക്ഷകരുടെ ഫേവറേറ്റ് സിന്ധു കൃഷ്ണയാണ്. നാടകീയത ഇല്ലാത്ത സംസാരവും റിയാലിറ്റി തോന്നുന്ന കണ്ടന്റുകളും കൊണ്ടാണ് സിന്ധു പ്രേക്ഷകരുടെ മനസിൽ ഇടം നേടിയത്. വ്ലോ​​ഗിന് വേണ്ടി എന്ന തരത്തിൽ വീഡിയോ എടുക്കുന്നതിന് പകരം നല്ല നിമിഷങ്ങൾ വരുമ്പോൾ അവ റെക്കോർഡ് ചെയ്ത് വെച്ച് വ്ലോ​ഗായി പങ്കിടുന്നതാണ് സിന്ധുവിന്റെ രീതി.

കൃത്യമായ ഇടവേളകളിൽ വ്ലോ​ഗ് പങ്കുവെക്കുന്നതും സിന്ധുവും ദിയയും മാത്രമാണ്. സിന്ധുവിന്റെ ഹോം വ്ലോ​ഗുകൾക്കാണ് ആരാധകർ ഏറെയും. ഏറ്റവും പുതിയ വ്ലോ​ഗ് അൽപ്പം സ്പെഷ്യലായിരുന്നു. കാരണം ദിയയുടെ മകൻ ഓമിയുടെ നൂലുകെട്ടിൽ പങ്കെടുക്കാനായി സിന്ധുവിന്റെ സഹോദരിയും ഭർത്താവുമെല്ലാം ബാം​ഗ്ലൂരിൽ നിന്നും എത്തിയിരുന്നു.

diya krishna
Photo Credit: Diya Krishna / tanvi sudheerghosh

ഓമിയുടെ നൂലുകെട്ട് ചടങ്ങിന് പതിവുപോലെ തന്നെ ഓ ബൈ താമര എന്ന ഹോട്ടലായിരുന്നു വേദിയായത്. ചടങ്ങിനുശേഷം രണ്ട് ദിവസം അതേ ഹോട്ടലിൽ തന്നെ ദിയയും അശ്വിനും കുഞ്ഞും താമസിച്ചു. സിന്ധുവിന്റെ സഹോദരിയും കുടുംബവും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നതുകൊണ്ട് തന്നെ അവർക്ക് കൂടി വീട്ടിൽ താമസിക്കാൻ താമസം സൗകര്യം ഒരുക്കേണ്ടി വന്നിരുന്നു. അതിനാലാണ് ദിയയും കുഞ്ഞും അശ്വിനും ഹോട്ടലിൽ തന്നെ തുടർന്നത്.

സിന്ധുവിന്റെ സഹോദരി ബാം​ഗ്ലൂരിൽ സെറ്റിൽഡായതുകൊണ്ട് തന്നെ മാതാപിതാക്കളെ സംരക്ഷിക്കുന്നത് സിന്ധുവാണ്. ഇത്തവണ എല്ലാവരും കൂടി ഒത്തുകൂടിയപ്പോൾ ​ഗെയിംസും മറ്റുമായി ആഘോഷമായിരുന്നു. കളിച്ച് പരിചയമില്ലാത്ത ​ഗെയിം ആയിരുന്നിട്ട് കൂടിയും സിന്ധു തന്നെയാണ് ഏറെയും തവണ വിജയിച്ചതും ക്യാഷ് പ്രൈസ് നേടിയതും.

അമ്മയുടെ വിജയം കാണാനുള്ള ആ​ഗ്രഹം കൊണ്ട് എല്ലാവരും കൂടി ചേർന്ന് കളി അവസാനിക്കാറായപ്പോൾ തന്റെ അമ്മയെ മനപൂർവം വിജയിപ്പിച്ചുവെന്നും സിന്ധു പറഞ്ഞു. സഹോദരിക്കൊപ്പം ഷോപ്പിങിന് പോയതിന്റെ അടക്കം വിശേഷങ്ങൾ സിന്ധു വ്ലോ​ഗിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂട്ടത്തിൽ ദിയയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിന്റെ പുരോ​ഗതിയെ കുറിച്ചും സിന്ധു സംസാരിച്ചു.

നിങ്ങൾ പലരും ടിവിയിൽ കണ്ട് കാണും ഓ ബൈ ഓസിയിൽ നിന്നും പണം തട്ടിയ പെൺകുട്ടികൾ പോലീസിൽ കീഴടങ്ങി. കീഴടങ്ങിയില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞിരുന്നു. സബ് ജയിലിലാണിപ്പോൾ അവർ ഉള്ളത്. ഇനി പോലീസ് കസ്റ്റഡിയും തെളിവെടുപ്പും എല്ലാം ഉണ്ടാകും. അവർ‌ ഇപ്പോൾ ചിന്തിക്കുന്നുണ്ടാകും എല്ലാം തുറന്ന് സമ്മതിച്ച് പണം തിരികെ കൊടുത്ത് ഒതുക്കി തീർത്താൽ മതിയായിരുന്നുവെന്ന്.

diya krishna
Photo Credit: Diya krishna / Sindhu Krishna

അത്രയേറെ തരികിട കാണിച്ചിട്ടും ‍ഞങ്ങൾ മാന്യമായാണ് പെരുമാറിയത്. പൈസ തിരികെ കൊണ്ട് തരാമെന്ന് പറഞ്ഞ് പോയവരാണ് മറ്റാരുടെയോ ഉപദേശം കേട്ട് ഞങ്ങൾക്ക് എതിരെ കേസ് കൊടുത്തതും പ്രസ്മീറ്റ് വിളിച്ചതും. അവർ പണം തന്ന് സത്യം തുറന്ന് പറഞ്ഞിരുന്നുവെങ്കിൽ മീഡിയയിൽ ഇന്ന് പേരൊന്നും വരില്ലായിരുന്നു. ആലോചിക്കുമ്പോൾ സങ്കടമുണ്ട്.

അവരുടെ വീട്ടുകാർ അടക്കം പലത‍ും അനുഭവിക്കേണ്ടി വരുന്നു. അതിൽ ഒരു കുട്ടിയുടെ അച്ഛൻ ഇതൊന്നും അറിഞ്ഞിരുന്നില്ല. അവർ മൂന്ന് പെൺകുട്ടികളും ഈ സംഭവത്തിനുശേഷം പിരിഞ്ഞായിരുന്നു. വിനീതയും രാധുവും ഒരു ​ഗ്രൂപ്പായി. ദിവ്യ അവരുടെ അടുത്ത് നിന്നും പോയി. ദിവ്യയ്ക്ക് വേറൊരു വക്കീൽ വരെയായിരുന്നു. ആരും അറിയാത്ത രീതിയിൽ ഒതുക്കി തീർക്കാമായിരുന്നുവെന്നും കേസിന്റെ അപ്ഡേറ്റ്സ് പങ്കിട്ട് സിന്ധു പറഞ്ഞു.

ദിയയ്ക്ക് കുഞ്ഞ് പിറന്നശേഷം കൃഷ്ണകുമാർ കുടുംബത്തിൽ ഐശ്വര്യം നിറയുകയാണെന്നാണ് സിന്ധുവിന്റെ വ്ലോ​ഗിന് താഴെ വരുന്ന കമന്റുകൾ. നിയോം വാവ വന്നതിനുശേഷം കുടുംബത്തിൽ മൊത്തം ഐശ്വര്യം ആണല്ലോ. തൻവിയും ഹസ്ബന്റും ഒന്നായി. കേസിലെ മൂന്ന് കളളികളും ഹാജരായി. ഒരുപക്ഷേ വീട്ടിലെ നെഗറ്റീവ് എനർജി ആയിരിക്കും ആ പോ കള്ളികൾ. എല്ലാം നല്ലതിന് തന്നെ എന്നിങ്ങനെയാണ് ആരാധകർ കുറിച്ചത്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X