സിദ്ധാർത്ഥ് തിരിച്ച് വരണമെന്ന വാശി, എങ്ങനെയിതിന് പറ്റുന്നു, പിന്നിൽ നീക്കങ്ങൾ? ഉപ്പും മുളകും ചർച്ചയിൽ
നടൻ സിദ്ധാർത്ഥ് പ്രഭുവിന്റെ കാറിടിച്ച വ്യക്തി മരണപ്പെട്ട വാർത്ത വലിയ ചർച്ചയായിരുന്നു. മദ്യപിച്ച് അമിത വേഗത്തിലാണ് സിദ്ധാർത്ഥ് കാറോടിച്ചിരുന്നത്. സംഭവത്തിൽ സിദ്ധാർത്ഥിനെതിരെ വ്യാപക വിമർശനം വരുന്നുണ്ട്. നാട്ടകം സ്വദേശി തങ്കരാജ് ആണ് മരണപ്പെട്ടത്. ലോട്ടറി വിൽപ്പനക്കാരനായിരുന്നു തങ്കരാജ്. അപകടം നടന്ന സ്ഥലത്ത് നിന്നും സിദ്ധാർത്ഥിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തതാണ്. നടന്റെ ലെെസൻസ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഉപ്പും മുളകും എന്ന സിറ്റ്കോമിലാണ് സിദ്ധാർത്ഥ് അഭിനയിച്ച് കൊണ്ടിരുന്നത്.
നിലവിലെ സംഭവങ്ങൾ കാരണം സിദ്ധാർത്ഥിനെ ഉപ്പം മുളകിൽ നിന്ന് പുറത്താക്കിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഉപ്പും മുളകിന്റെയും പുതിയ എപ്പിസോഡുകളിൽ സിദ്ധാർത്ഥ് ഇല്ല. സിദ്ധാർത്ഥിനെ ഷോയിലേക്ക് കൊണ്ട് വരണമെന്നും സിദ്ധാർത്ഥില്ലാതെ ഉപ്പും മുളകും രസകരമല്ലെന്നും കമന്റുകൾ വരുന്നുണ്ട്. പലരും ഈ വാദത്തെ എതിർക്കുന്നുണ്ട്.

സിദ്ധാർത്ഥിന്റെ ആരാധകർ എന്തുകൊണ്ട് യാഥാർത്ഥ്യം ഉൾക്കൊള്ളാതെ സിദ്ധാർത്ഥിന് വേണ്ടി വാദിക്കുന്നു എന്ന ചോദ്യവും വരുന്നുണ്ട്. സിദ്ധാർത്ഥ് മദ്യപിച്ച് കാറോടിച്ച് ഒരാളുടെ ജീവൻ നഷ്ടപ്പെട്ടു. അപകടം നടന്ന ശേഷവും സിദ്ധാർത്ഥ് അവിടെയുണ്ടാക്കിയ ബഹളവും പ്രശ്നങ്ങളും സോഷ്യൽ മീഡിയയിൽ മിക്കവരും കണ്ടിട്ടുണ്ട്. ഇതിന് പുറമെ സിദ്ധാർത്ഥിന് വിവാദമായ നമ്പർ 18 ഹോട്ടലിൽ നടന്ന പാർട്ടിയിലും പങ്കെടുത്തിരുന്നെന്ന ആരോപണം ഇൻഫ്ലുവൻസർ അന്ന ജോൺസണും ഉന്നയിച്ചു.
ഇതെല്ലാം അറിഞ്ഞിട്ടും ഉപ്പും മുളകിലും സിദ്ധാർത്ഥ് വേണമെന്ന് ആരാധകർ ആവശ്യപ്പെടുന്നു. ഉപ്പും മുളകും യൂട്യബ് ചാനലിന്റെ കമന്റ് ബോക്സിൽ ഈ ആവശ്യമാണ് കൂടുതലും. ആദ്യം നോക്കുന്നത് സിദ്ധു ലെച്ചു ഉണ്ടോന്ന് ആണ്, സിദ്ധുവിനെ ഉറപ്പയും മിസ് ചെയും ലെച്ചുസേ എന്ന സിദ്ധുവിൻ്റെ വിളിയും മിസ് ചെയ്യും, സിദ്ധു വന്ന ശേഷം എല്ലാ എപ്പിസോഡും കാണുന്നവർ ഉണ്ടോ എന്നുള്ള കമൻ്റിനു ഇനി പ്രസക്തി ഇല്ലല്ലേ എന്നിങ്ങനെ നിരവധി കമന്റുകൾ വരുന്നുണ്ട്.
ഇത് പിആർ നീക്കങ്ങളാണോ അതോ കടുത്ത ആരാധകർ കൂട്ടമായി കമന്റ് ചെയ്യുകയാണോ എന്ന ചോദ്യവും വരുന്നുണ്ട്. ടെലിവിഷൻ താരങ്ങളിൽ പലരും ഇന്ന് വലിയ തോതിൽ പിആറിനെ ആശ്രയിക്കുന്നുണ്ട്. സിദ്ധാർത്ഥിന് ഒന്നിലേറെ ഫാൻ പേജുകളുമുണ്ട്. സിദ്ധാർത്ഥില്ലെങ്കിലും ഷോ മുന്നോട്ട് പോകുമെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. ഇത്രയും നാള് ഇവരാണ് ഉപ്പും മുളകും കൊണ്ടുപോയത്. ഈ സൂപ്പർ താരങ്ങൾ അപ്പോഴും ഇല്ലായിരുന്നു. ഇന്നത്തെ എപ്പിസോഡിന് എന്താണ് കുഴപ്പം. സിദ്ധു ഉള്ളത് എനിക്കും ഇഷ്ട്ടമാണ്. എന്ന് കരുതി ഇത്രയും നാള് ഉപ്പും മുളകും കൊണ്ടുപോയത് ഇവരാണെന്നു മറക്കരുത് എന്നാണ് ഒരു കമന്റ്. സിദ്ധാർത്ഥ് ചെയ്ത തെറ്റ് നിങ്ങൾക്ക് മനസിലാകുന്നില്ലേ, മരിച്ചയാളുടെ കുടുംബത്തെക്കുറിച്ച് ആലോചിച്ച് നോക്കൂയെന്നും കമന്റുകളുണ്ട്.


Click it and Unblock the Notifications











